5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ‘300 അവിടെ നിക്കട്ടെ, ആദ്യം 200 അടിയ്ക്ക്’; വീണ്ടും മുട്ടിടിച്ച് വീണ് ഹൈദരാബാദ്; ഗുജറാത്തിന് 153 റൺസ് വിജയലക്ഷ്യം

IPL 2025 SRH vs GT: ഗുജറാത്ത് ടൈറ്റൻസിന് 153 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി സൺറൈസേഴ്സ് ഹൈദരബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഈ സ്കോർ കണ്ടെത്തിയത്.

IPL 2025: ‘300 അവിടെ നിക്കട്ടെ, ആദ്യം 200 അടിയ്ക്ക്’; വീണ്ടും മുട്ടിടിച്ച് വീണ് ഹൈദരാബാദ്; ഗുജറാത്തിന് 153 റൺസ് വിജയലക്ഷ്യം
സൺറൈസേഴ്സ്, ഗുജറാത്ത്Image Credit source: Gujarat Titans X
abdul-basith
Abdul Basith | Published: 06 Apr 2025 21:13 PM

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 153 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 152 റൺസ് നേടി. 31 റൺസ് നേടിയ നിതീഷ് കുമാർ റെഡ്ഡിയാണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ഗുജറാത്തിനായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി. ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിറാജ് ഇന്ന് നടത്തിയത്.

കഴിഞ്ഞ സീസണിലെ എക്സ്പ്ലോസിവ് ബാറ്റിംഗ് നിര ഈ സീസണിലെ ആദ്യ കളിയൊഴികെ പരാജയപ്പെടുന്നത് ഇന്നും തുടർന്നു. തൻ്റെ ആദ്യ ഓവറിൽ തന്നെ അപകടകാരിയായ ട്രാവിസ് ഹെഡിനെ മുഹമ്മദ് സിറാജ് മടക്കി. എട്ട് റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം. അഭിഷേക് ശർമ്മയും (18) സിറാജിൻ്റെ ഇരയായി മടങ്ങി. 17 റൺസ് നേടിയ ഇഷാൻ കിഷനെ പ്രസിദ്ധ് കൃഷ്ണ മടക്കി. ഇതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിലേക്ക് സൺറൈസേഴ്സ് കൂപ്പുകുത്തി.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഹെയ്ൻറിച് ക്ലാസൻ – നിതീഷ് കുമാർ റെഡ്ഡി കൂട്ടുകെട്ടാണ് ഹൈദരാബാദിൻ്റെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇന്നിംഗ്സിൻ്റെ തുടക്കം മുതൽ ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ നിതീഷ് കുമാറും ഇടയ്ക്കിടെ ചില ബൗണ്ടറികൾ നേടിയ ക്ലാസനും ചേർന്ന് നാലാം വിക്കറ്റിൽ കൃത്യം 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ക്ലാസനെ (27) വീഴ്ത്തി ഈ കൂട്ടുകെട്ട് തകർത്ത സായ് കിഷോർ നിതീഷ് കുമാർ റെഡ്ഡിയെയും മടക്കി അയച്ചു. 34 പന്തുകൾ നേരിട്ടായിരുന്നു നിതീഷിൻ്റെ 31 റൺസ് ഇന്നിംഗ്സ്. അനിതേക് വർമ്മ ചില നല്ല ഷോട്ടുകൾ കളിച്ചെങ്കിലും കമിന്ദു മെൻഡിസ് (1) വേഗം പുറത്തായി. തൻ്റെ സ്പെല്ലിലെ അവസാന പന്തിൽ പ്രസിദ്ധ് കൃഷ്ണയാണ് മെൻഡിസിനെ പുറത്താക്കിയത്.

Also Read: IPL 2025: ടീമുകൾക്കിടുക സ്വന്തം പേരിൻ്റെ ഇനീഷ്യൽ; ഒരു കാട്ടിൽ ഒരു രാജാവ് ആറ്റിറ്റ്യൂഡ്: ലഖ്നൗ ഉടമ സഞ്ജീവ് ഗോയങ്കയെപ്പറ്റി

19ആം ഓവറിൽ അനികേത് വർമ്മയെ വീഴ്ത്തി മൂന്നാം വിക്കറ്റ് സ്വന്തമാക്കിയ സിറാജ് അതേ ഓവറിൽ സിമർജീതിനെ മടക്കി നാല് വിക്കറ്റ് നേട്ടത്തിലെത്തി. അനികേത് വർമ്മ 18 റൺസ് നേടിയപ്പോൾ സിമർജീത് റൺസൊന്നും എടുക്കാതെയാണ് പുറത്തായത്. അവസാന ഓവറുകളിൽ തുടർ ബൗണ്ടറികൾ നേടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ഹൈദരാബാദിനെ 150 കടത്തിയത്. 9 പന്തിൽ 22 റൺസ് നേടിയ കമ്മിൻസും രണ്ട് പന്തിൽ ആറ് റൺസ് നേടിയ ഷമിയും നോട്ടൗട്ടാണ്.