AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം; ബിസിസിഐ അന്വേഷിക്കണമെന്ന് ക്രിക്കറ്റ് അസോസിയേഷൻ

Spot Fixing Allegation Against Rajasthan Royals: രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണവുമായി സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ രണ്ട് റൺസിന് പരാജയപ്പെട്ടതോടെയാണ് ആരോപണമൂർന്നത്.

IPL 2025: രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം; ബിസിസിഐ അന്വേഷിക്കണമെന്ന് ക്രിക്കറ്റ് അസോസിയേഷൻ
രാജസ്ഥാൻ റോയൽസ്Image Credit source: Social Media
abdul-basith
Abdul Basith | Updated On: 22 Apr 2025 12:59 PM

രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ രണ്ട് റൺസിന് പരാജയപ്പെട്ടതോടെയാണ് രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം ഉയർന്നത്. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ്ഹോക്ക് കമ്മറ്റി കൺവീനർ ജയ്ദീപ് ബിഹാനിയാണ് ഗുരുതരമായ ആരോപണമുന്നയിച്ചത്. സംഭവം ബിസിസിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂസ് 18 രാജസ്ഥാനോട് സംസാരിക്കുന്നതിനിടെയായിരുന്നു ആരോപണം.

“നിങ്ങളുടെ ഹോം ഗ്രൗണ്ടാണത്. ജയിക്കാൻ ഒരുപാട് റൺസും വേണ്ട. എന്നിട്ടും എങ്ങനെയാണ് തോറ്റത്. ചിലതൊന്നും അത്ര വിശ്വസിക്കാനാവുന്നില്ല. ഇക്കാര്യത്തിൽ ബിസിസിഐയും മറ്റ് ബന്ധപ്പെട്ടവരും അന്വേഷണം നടത്തണം.”- ബിഹാനി ആവശ്യപ്പെട്ടു. രാജസ്ഥാൻ സംസ്ഥാന സർക്കാർ നിയമിച്ച അഡ്ഹോക്ക് കമ്മറ്റിയ്ക്ക് ഐപിഎൽ മത്സരങ്ങൾ നടത്താനുള്ള അവകാശം നൽകാത്തത് സംശയാസ്പദമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനതലം മുതൽ ദേശീയതലം വരെയുള്ള മത്സരങ്ങൾ വിജയകരമായി നടത്തിയിട്ടുണ്ട്. എന്നാൽ, ഐപിഎലിൻ്റെ സമയത്ത് സ്പോർട്സ് കൗൺസിൽ ഇത് ഏറ്റെടുക്കും. ഐപിഎൽ നടത്തിപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ ആദ്യം കത്തയച്ചിരുന്നു. എന്നാൽ, സവായ് മാൻസിങ് സ്റ്റേഡിയത്തിൻ്റെ എംഒയു ഇല്ലെന്നാണ് കാരണമായി സ്പോർട്സ് കൗൺസിലും രാജസ്ഥാൻ റോയൽസും പറഞ്ഞത്. ഇതൊന്നും വിശ്വസനീയമായ കാരണങ്ങളല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ രണ്ട് റൺസിനാണ് രാജസ്ഥാൻ റോയൽസ് തോറ്റത്. രാജസ്ഥാൻ്റെ തട്ടകമായ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൻ്റെ അവസാന ഓവറിൽ കേവലം 9 റൺസായിരുന്നു വിജയലക്ഷ്യം. ഷിംറോൺ ഹെട്മെയറും ധ്രുവ് ജുറേലുമായിരുന്നു ക്രീസിൽ. അവസാന ഓവർ എറിഞ്ഞ ആവേശ് ഖാൻ ഓവറിൽ വെറും ആറ് റൺസ് വിട്ടുനൽകി ഹെട്മെയറിനെ പുറത്താക്കുകയും ചെയ്തു.

Also Read: IPL 2025: പിടിച്ചുകെട്ടാൻ ആളില്ലാതെ ജൈത്രയാത്ര തുടർന്ന് ഗുജറാത്ത്; കൊൽക്കത്തയെ വീഴ്ത്തി ആറാം ജയം

ഈ മത്സരത്തിന് തൊട്ടുമുൻപ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലും അവസാന ഓവറിൽ 9 റൺസെടുക്കാൻ രാജസ്ഥാന് സാധിച്ചിരുന്നില്ല. ആ കളിയിലും ഹെട്മെയർ- ജുറേൽ സഖ്യമായിരുന്നു ക്രീസിൽ. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ഓവറിൽ എട്ട് റൺസ് മാത്രമെടുത്ത് കളി സമനിലയാക്കിയ രാജസ്ഥാൻ സൂപ്പർ ഓവറിൽ പരാജയപ്പെട്ടു. ആകെ എട്ട് മത്സരങ്ങൾ കളിച്ച രാജസ്ഥാൻ വെറും രണ്ട് മത്സരങ്ങളിലേ വിജയിച്ചിട്ടുള്ളൂ. നാല് പോയിൻ്റുമായി പട്ടികയിൽ എട്ടാമതാണ് രാജസ്ഥാൻ.