5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shardul Thakur: താരലേലത്തില്‍ ആര്‍ക്കും വേണ്ട; ഒടുവില്‍ ശാര്‍ദ്ദുല്‍ താക്കൂറിനും വിളിയെത്തി; റാഞ്ചിയത് ഈ ഐപിഎല്‍ ടീം

Shardul Thakur Replaces Mohsin Khan in LSG: മൊഹ്‌സിന്‍ ഖാന് പകരം ശാര്‍ദ്ദുല്‍ താക്കൂറിനെ ടീമിലുള്‍പ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. മൊഹ്‌സിന്‍ ഖാന് സീസണ്‍ മുഴുവനായും നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ശാര്‍ദ്ദുളിനെ ടീമിലെത്തിച്ചത്. താരം ലഖ്‌നൗ ക്യാമ്പില്‍ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ ശാര്‍ദ്ദുല്‍ ലഖ്‌നൗവിലെത്തുമെന്നും ഏറെക്കുറെ ഉറപ്പായി. ഒടുവില്‍ ഇന്ന് സ്ഥിരീകരിച്ചു

Shardul Thakur: താരലേലത്തില്‍ ആര്‍ക്കും വേണ്ട; ഒടുവില്‍ ശാര്‍ദ്ദുല്‍ താക്കൂറിനും വിളിയെത്തി; റാഞ്ചിയത് ഈ ഐപിഎല്‍ ടീം
Shardul Thakur Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 23 Mar 2025 14:32 PM

പരിക്കേറ്റ മൊഹ്‌സിന്‍ ഖാന് പകരം ഓള്‍റൗണ്ടര്‍ ശാര്‍ദ്ദുല്‍ താക്കൂറിനെ ടീമിലുള്‍പ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. മൊഹ്‌സിന്‍ ഖാന് സീസണ്‍ മുഴുവനായും നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ശാര്‍ദ്ദുളിനെ ലഖ്‌നൗ ടീമിലെത്തിച്ചത്. താരം ലഖ്‌നൗ ക്യാമ്പില്‍ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ ശാര്‍ദ്ദുല്‍ ലഖ്‌നൗവിലെത്തുമെന്നും ഏറെക്കുറെ ഉറപ്പായിരുന്നു. ഒടുവില്‍ ഇന്ന് ടീം ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.

നേരത്തെ താരലേലത്തില്‍ ശാര്‍ദ്ദുളിനെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല. രണ്ട് കോടി രൂപയായിരുന്നു ശാര്‍ദ്ദുലിന്റെ അടിസ്ഥാന തുക. എന്നാല്‍ ലേലത്തിലെ രണ്ട് ഘട്ടങ്ങളിലും ഒരു ടീമിനും ശാര്‍ദ്ദുലിനായി രംഗത്തെത്തിയിട്ടില്ല. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു ശാര്‍ദ്ദുല്‍.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് താരം. രഞ്ജി ക്രിക്കറ്റില്‍ മുംബൈയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ബൗളിംഗ് ഓള്‍റൗണ്ടറാണെങ്കിലും അടുത്തകാലത്ത് മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് ശാര്‍ദ്ദുല്‍ ശ്രദ്ധിക്കപ്പെട്ടത്. മുംബൈ ടീമിനായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച രീതിയില്‍ താരം ബാറ്റേന്തി.

Read Also : IPL 2025: 110 കിലോമീറ്റർ വേഗതയിൽ ബൗൺസറെറിഞ്ഞ് കൃണാൽ; ഹെൽമറ്റണിയാൻ നിർബന്ധിതനായി വെങ്കടേഷ്, അടുത്ത പന്തിൽ വിക്കറ്റ്

കാലിനേറ്റ പരിക്കാണ് മൊഹ്‌സിന്‍ ഖാന് തിരിച്ചടിയായത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് താരം. ഐപിഎല്‍ സീസണിന്റെ ആദ്യ പകുതി വരെയെങ്കിലും മൊഹ്‌സിന് കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകില്ല. ഇതോടെയാണ് ശാര്‍ദ്ദുലിനെ ലഖ്‌നൗ ടീമിലെത്തിച്ചത്.

താരങ്ങളുടെ പരിക്കാണ് ടീമിന് തിരിച്ചടിയാകുന്നത്. ഇത്തവണ ഏറ്റവും കൂടുതല്‍ പരിക്കിന്റെ പിടിയിലുള്ളതും ലഖ്‌നൗ താരങ്ങളാണ്. മയങ്ക് യാദവ്, ആവേശ് ഖാന്‍, ആകാശ് ദീപ് എന്നീ ബൗളര്‍മാരുടെ പരിക്കാണ് ലഖ്‌നൗവിനെ വലയ്ക്കുന്നത്.

അടിമുടി മാറ്റവുമായാണ് ഇത്തവണ ലഖ്‌നൗ ഐപിഎല്ലിനെത്തുന്നത്. താരലേലത്തിലൂടെ ടീമിലെത്തിയ മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ഇത്തവണ ടീമിന്റെ നായകന്‍. നാളെയാണ് സീസണിലെ ആദ്യ മത്സരം. വിശാഖപട്ടണത്ത് രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹിയാണ് എതിരാളികള്‍.