IPL 2025: സഞ്ജുവിൻ്റെ രാജസ്ഥാന് ഇന്ന് ആദ്യ മത്സരം; എതിരാളികൾ കരുണയില്ലാത്ത സൺറൈസേഴ്സ് ഹൈദരാബാദ്

IPL 2025 SRH vs RR Preview: ഐപിഎലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും തമ്മിൽ ഏറ്റുമുട്ടും. ഇരു ടീമുകളുടെയും സീസണിലെ ആദ്യ മത്സരമാണിത്. പരിക്കേറ്റ സഞ്ജു സാംസണ് പകരം റിയാൻ പരഗ് ടീമിനെ നയിക്കും.

IPL 2025: സഞ്ജുവിൻ്റെ രാജസ്ഥാന് ഇന്ന് ആദ്യ മത്സരം; എതിരാളികൾ കരുണയില്ലാത്ത സൺറൈസേഴ്സ് ഹൈദരാബാദ്

പാറ്റ് കമ്മിൻസ്, സഞ്ജു സാംസൺ

abdul-basith
Updated On: 

23 Mar 2025 09:40 AM

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിനിറങ്ങും. കരുത്തരും കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പുമായ സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ. ഹൈദരാബാദിൻ്റെ തട്ടകമായ ഉപ്പൽ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.30ന് മത്സരം ആരംഭിക്കും. പരിക്കേറ്റ സഞ്ജു സാംസൺ ഇംപാക്ട് താരമായി കളിക്കുന്നതിനാൽ റിയാൻ പരഗ് ആണ് രാജസ്ഥാനെ നയിക്കുക.

ഫസലുൽ ഹഖ് ഫറൂഖി, മഹീഷ് തീക്ഷണ എന്നിവരിൽ ഒരാൾ മാത്രമേ ഫൈനൽ ഇലവനിലെത്തൂ എന്നതാണ് രാജസ്ഥാൻ്റെ ഏറ്റവും വലിയ പ്രതിസന്ധി. ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ്മ എന്നീ മൂന്ന് പേസർമാർ ടീമിലുണ്ട്. ഇവർക്കൊപ്പം നാലാമതൊരു പേസർ കൂടി ടീമിൽ വേണമോ എന്നത് മാനേജ്മെൻ്റിൻ്റെ തന്ത്രങ്ങൾക്കനുസരിച്ചാവും. വനിന്ദു ഹസരങ്ക മാത്രമാണ് ടീമിലെ സ്പിന്നർ. റിയാൻ പരഗ്, നിതീഷ് റാണ എന്നിവർ ചേർന്ന് മൂന്നോ നാലോ ഓവറിൻ്റെ പാർട് ടൈം സ്പിൻ നൽകും. അതുകൊണ്ട് തന്നെ ബൗളർമാരെ എങ്ങനെ ഉപയോഗിക്കുമെന്നത് രാജസ്ഥാന് നിർണായകമാണ്.

യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, റിയാൻ പരഗ്, ഷിംറോൺ ഹെട്മെയർ, ധ്രുവ് ജുറേൽ, ശുഭം ദുബേ, വനിന്ദു ഹസരങ്ക, ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ്മ എന്നിങ്ങനെയാവും ഫൈനൽ ഇലവൻ. ഇംപാക്ട് പ്ലയറായി സാഹചര്യമനുസരിച്ച് ഫസലുൽ ഹഖ് ഫറൂഖിയോ മഹീഷ് തീക്ഷണയോ ടീമിലെത്തും.

സൺറൈസേഴ്സിനെ പരിഗണിക്കുമ്പോൾ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് കഴിഞ്ഞ സീസണിലെയത്ര ശക്തമല്ല. കഴിഞ്ഞ സീസണിൽ ടീമിൻ്റെ പ്രകടനങ്ങളിൽ നിർണായക പങ്കുവഹിച്ച ഭുവനേശ്വർ കുമാറും ടി നടരാജനും ഇത്തവണ ടീമിലില്ല. പകരമെത്തിയ മുഹമ്മദ് ഷമിയും ഹർഷൽ പട്ടേലും സിമർജീത് സിംഗുമൊന്നും അത്ര പോര. പോയ സീസണിൽ തന്നെ മാരകമായിരുന്ന ബാറ്റിംഗ് നിരയിലേക്ക് ഇഷാൻ കിഷനും അഭിനവ് മനോഹറും എത്തുന്നതാണ് ഹൈലൈറ്റ്. മലയാളി താരം സച്ചിൻ ബേബിയ്ക്ക് അവസരം ലഭിച്ചേക്കും. ഷമി, ഹർഷൽ, കമ്മിൻസ് എന്നിവരാവും പേസർമാർ. സാമ്പയും രാഹുൽ ചഹാറും സ്പിന്നർമാരായി എത്തും.

Related Stories
IPL 2025: അവസാന ഓവറിൽ രണ്ട് സിക്സറടിച്ചാൽ മതിയാവുമോ?; 9ആം നമ്പരിൽ ധോണി ഇറങ്ങുന്നതിനെതിരെ മുൻ താരങ്ങളും സോഷ്യൽ മീഡിയയും
IPL 2025: ദൈവത്തിൻ്റെ പോരാളികൾക്ക് ഇന്ന് രണ്ടാം മത്സരം; എതിരാളികൾ ഗുജറാത്ത്: ഇരു ടീമുകളുടെയും ലക്ഷ്യം ആദ്യ ജയം
IPL 2025: പകരക്കാരനായി ടീമിലെത്തി, ഇപ്പോള്‍ പകരമില്ലാത്ത താരമായി; ലഖ്‌നൗവിന്റെ ലക്കായി ശാര്‍ദ്ദുല്‍ താക്കൂര്‍
IPL 2025: തുടക്കം മിന്നിച്ചു, വിജയഗാഥ തുടരാന്‍ സിഎസ്‌കെയും, ആര്‍സിബിയും; സ്പിന്‍ കരുത്തില്‍ ചെന്നൈയുടെ പ്രതീക്ഷ
IPL 2025: ‘എന്‍ പുരാന്‍’ ഷോയില്‍ സണ്‍റൈസേഴ്‌സിനെ അവരുടെ മടയില്‍ വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്; അഞ്ച് വിക്കറ്റ് ജയം
Mohanlal – Sachin Baby: ‘പണ്ട് മമ്മൂക്ക ഫാനായിരുന്നു; ഇപ്പോൾ ലാലേട്ടനോടും ആരാധനയുണ്ട്’: സെഞ്ചുറിയാഘോഷത്തിലെ രഹസ്യം വെളിപ്പെടുത്തി സച്ചിൻ ബേബി
വേനല്‍ച്ചൂടില്‍‌ വെള്ളരിക്ക കഴിക്കൂ
പൈങ്കിളി, വിടുതലൈ 2; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
മല്ലിയില ഇങ്ങനെ വെയ്ക്കൂ! ഉണങ്ങിപ്പോകില്ല ഉറപ്പ്
വേനൽക്കാലത്ത് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴങ്ങൾ