5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ആദ്യ മൂന്ന് കളി സഞ്ജു ഇംപാക്ട് പ്ലയർ; സ്വന്തം നാട്ടിലടക്കം രാജസ്ഥാനെ നയിക്കുക റിയാൻ പരഗ്

Sanju Samson Impact Player: വരുന്ന ഐപിഎൽ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു സാംസൺ ഇംപാക്ട് പ്ലയർ. താരം ബാറ്റിംഗ് മാത്രമേ ചെയ്യൂ. റിയാൻ പരഗ് ആവും ഈ മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുക.

IPL 2025: ആദ്യ മൂന്ന് കളി സഞ്ജു ഇംപാക്ട് പ്ലയർ; സ്വന്തം നാട്ടിലടക്കം രാജസ്ഥാനെ നയിക്കുക റിയാൻ പരഗ്
സഞ്ജു സാംസൺImage Credit source: Social Media
abdul-basith
Abdul Basith | Updated On: 20 Mar 2025 18:00 PM

ഇത്തവണ ഐപിഎൽ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനാവില്ല. ഈ മത്സരങ്ങളിൽ ഇംപാക്ട് പ്ലയറായാവും സഞ്ജു കളിക്കുക. അതുകൊണ്ട് തന്നെ ധ്രുവ് ജുറേൽ വിക്കറ്റ് സംരക്ഷിക്കും. ഈ മത്സരങ്ങൾ റിയാൻ പരഗ് രാജസ്ഥാനെ നയിക്കും. ഈ മാസം 22നാണ് ഐപിഎൽ 18ആം സീസൺ ആരംഭിക്കുക. 23 ഞായറാഴ്ചയാണ് രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിനിറങ്ങുക.

വിരലിന് പരിക്കേറ്റ സഞ്ജു കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്നെങ്കിലും വിക്കറ്റ് കീപ്പിങിന് ക്ലിയറൻസ് ലഭിച്ചിട്ടില്ല. മൂന്ന് മത്സരങ്ങൾ കഴിഞ്ഞാലേ വിക്കറ്റ് കീപ്പിങ് ക്ലിയറൻസ് ലഭിക്കൂ. ഈ മത്സരങ്ങളിൽ ബാറ്ററായാവും സഞ്ജു കളിക്കുക. ഇംപാക്ട് പ്ലയറായതുകൊണ്ട് തന്നെ സഞ്ജു മുഴുവൻ സമയവും ഫീൽഡിലുണ്ടാവില്ല. അതിനാൽ റിയാൻ പരഗ് ടീം ക്യാപ്റ്റനാവും. ഇക്കാര്യം ഫ്രാഞ്ചൈസി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സഞ്ജു സാംസൺ തന്നെ ഇക്കാര്യം അറിയിക്കുന്ന വിഡിയോ രാജസ്ഥാൻ റോയൽസ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു.

സൺറൈസേഴ്സിനെതിരെ ഹൈദരാബാദ് ഉപ്പൽ മത്സരത്തിലാണ് രാജസ്ഥാൻ്റെ ആദ്യ കളി. 26ന് അസമിലെ ഗുവാഹത്തി ബർസപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് രാജസ്ഥാൻ്റെ ആദ്യ ഹോം മത്സരം. അസം ആഭ്യന്തര ടീം ക്യാപ്റ്റനാണ് പരഗ്. മാർച്ച് 30ന് അസമിൽ പഞ്ചാബ് കിംഗ്സിനെതിരെയാണ് രാജസ്ഥാൻ്റെ മൂന്നാം മത്സരം. രാജസ്ഥാൻ്റെ മറ്റ് ഹോം മത്സരങ്ങൾ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലാണ്.

Also Read: IPL 2025: പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിക്കാം; രണ്ട് ന്യൂ ബോളുകൾ അനുവദിക്കും: പുതിയ മാർഗനിർദ്ദേശങ്ങളുമായി ബിസിസിഐ

ഐപിഎലിൽ പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിക്കാമെന്ന് ബിസിസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിക്കരുതെന്ന നിയന്ത്രണം നീക്കണമെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുകൂലിച്ചുകൊണ്ടാണ് ബിസിസിഐയുടെ പുതിയ അറിയിപ്പ്. കൊവിഡ് ബാധയ്ക്കിടെയാണ് പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിക്കുന്നതിൽ നിന്ന് ബൗളർമാരെ ഐസിസി വിലക്കിയത്. പിന്നാലെ ബിസിസിഐ ഐപിഎലിലും ആഭ്യന്തര മത്സരങ്ങളിലുമടക്കം ഈ നിബന്ധന കൊണ്ടുവരികയായിരുന്നു.