Sanju Samson Injury: സഞ്ജുവിന്റെ പരിക്ക് രാജസ്ഥാന്‍ റോയല്‍സിനെ എങ്ങനെ ബാധിക്കും? വിക്കറ്റ് കീപ്പിംഗില്‍ ധ്രുവ് ജൂറല്‍ മാത്രമല്ല ഓപ്ഷന്‍
Sanju Samson Fitness: ഇനിയും ഫിറ്റ്‌നസ് ടെസ്റ്റുകള്‍ അവശേഷിക്കുന്നുണ്ടെന്നാണ് വിവരം. ഈ പരിശോധനകള്‍ക്ക് ശേഷം മാത്രമാകും വിക്കറ്റ് കീപ്പിങിന് എന്‍സിഎ അനുമതി നല്‍കുന്നത്. എന്നാല്‍ ഐപിഎല്‍ ആരംഭിക്കാന്‍ അധികം ദിനം ബാക്കിയില്ലാത്തതാണ് രാജസ്ഥാന്‍ റോയല്‍സിനെ വലയ്ക്കുന്നത്

ബാറ്റിങ് ടെസ്റ്റ് വിജയിച്ചെങ്കിലും ക്യാപ്റ്റന്‍ സഞ്ജു സാംസണിന് വിക്കറ്റ് കീപ്പിംഗിനുള്ള നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ക്ലിയറന്‍സ് ലഭിക്കാത്തത് രാജസ്ഥാന്‍ റോയല്‍സിന് പ്രതിസന്ധിയാകുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ആറാഴ്ചയോളമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സഞ്ജു. പരിക്കില്‍ നിന്ന് മുക്തനായെങ്കിലും എന്‍സിഎയുടെ അനുമതി പൂര്‍ണമായും ലഭിച്ചിട്ടില്ല. താരത്തിന്റെ ബാറ്റിങില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ മെഡിക്കല്‍ സ്റ്റാഫ് സംതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍ വിക്കറ്റ് കീപ്പിങില്‍ അനുമതി നല്‍കാത്തതാണ് റോയല്‍സിന് പ്രതിസന്ധിയാകുന്നത്.
സഞ്ജുവിന് ഇനിയും ഫിറ്റ്‌നസ് ടെസ്റ്റുകള്‍ അവശേഷിക്കുന്നുണ്ടെന്നാണ് വിവരം. ഈ പരിശോധനകള്‍ക്ക് ശേഷം മാത്രമാകും വിക്കറ്റ് കീപ്പിങിന് എന്‍സിഎ അനുമതി നല്‍കുന്നത്. എന്നാല്‍ ഐപിഎല്‍ ആരംഭിക്കാന്‍ അധികം ദിനം ബാക്കിയില്ലാത്തതാണ് രാജസ്ഥാന്‍ റോയല്‍സിനെ വലയ്ക്കുന്നത്. തുടക്കത്തിലെ ഏതാനും മത്സരങ്ങളില്ലെങ്കിലും സഞ്ജു വിക്കറ്റ് കീപ്പറായേക്കില്ലെന്നും അഭ്യൂഹമുണ്ട്.
അങ്ങനെയെങ്കില്‍ ധ്രുവ് ജൂറല്‍ വിക്കറ്റ് കീപ്പറാകും. എന്നാല്‍ ജൂറല്‍ മാത്രമല്ല റോയല്‍സിന്റെ ഓപ്ഷന്‍. വിക്കറ്റ് കീപ്പറായ കുണാല്‍ സിങ് റാത്തോറും ടീമിലുണ്ട്. എന്നാല്‍ രാജസ്ഥാന്‍ സ്വദേശി കൂടിയായ ഈ 22കാരന് താരതമ്യേന മത്സരപരിചയം കുറവാണ്. അതുകൊണ്ട് തന്നെ സഞ്ജുവിന് വിക്കറ്റ് കീപ്പറാകാന്‍ സാധിച്ചില്ലെങ്കില്‍ ധ്രുവ് ജൂറലിനാകും പ്രഥമ പരിഗണന. മെഗാലേലത്തിന് മുമ്പ് റോയല്‍സ് നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ജൂറല്‍.




മാര്‍ച്ച് 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് റോയല്‍സിന്റെ ആദ്യ മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30ന് മത്സരം ആരംഭിക്കും.
രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ, ഷിംറോൺ ഹെറ്റ്മി, നിതീഷ് റാണ, ശുഭം ദുബെ, വൈഭവ് സൂര്യവംശി, കുനാൽ റാത്തോഡ്, റിയാൻ പരാഗ്, വാണിന്ദു ഹസരംഗ, സന്ദീപ് ശർമ്മ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, ഫസൽഹഖ് ഫാറൂഖി, ക്വേന മഫക, ആകാശ് മധ്വാൾ, യുധ്വീർ സിംഗ്, കുമാർ കാർത്തികേയ, അശോക് ശർമ്മ