IPL 2025: സാള്‍ട്ട് തുടങ്ങിവച്ചു, കോഹ്ലിയും പടിക്കലും പൂര്‍ത്തിയാക്കി; രാജസ്ഥാന്‍ റോയല്‍സിനെ നാണംകെടുത്തി ആര്‍സിബി

RCB beat RR by 9 wickets: ആര്‍സിബിക്ക് വെടിക്കെട്ട് തുടക്കം നല്‍കുന്ന പതിവ് ഈ മത്സരം ഫില്‍ സാള്‍ട്ട് മാറ്റിവച്ചില്ല. രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാരെ തലങ്ങും വിലങ്ങും സാള്‍ട്ട് പ്രഹരിച്ചു. സാള്‍ട്ടിന് സ്‌ട്രൈക്ക് എത്തിക്കുക മാത്രമായിരുന്നു കോഹ്ലിയുടെ ഉത്തരവാദിത്തം. ആര്‍സിബിയുടെ ചേസിങ് അനായാസമാക്കിയായിരുന്നു സാള്‍ട്ടിന്റെ മടക്കം

IPL 2025: സാള്‍ട്ട് തുടങ്ങിവച്ചു, കോഹ്ലിയും പടിക്കലും പൂര്‍ത്തിയാക്കി; രാജസ്ഥാന്‍ റോയല്‍സിനെ നാണംകെടുത്തി ആര്‍സിബി

ഫിള്‍ സാള്‍ട്ടിന്റെ ബാറ്റിങ്‌

jayadevan-am
Updated On: 

13 Apr 2025 19:03 PM

യ്പുരിലെ സ്വന്തം ഹോം ഗ്രൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെ നാണംകെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 174 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി അനായാസമായി മറികടന്നു. ഒമ്പത് വിക്കറ്റിനായിരുന്നു ജയം. അതും 15 പന്തുകള്‍ ബാക്കി നില്‍ക്കെ. ആര്‍സിബിക്ക് വെടിക്കെട്ട് തുടക്കം നല്‍കുന്ന പതിവ് ഈ മത്സരത്തിലും ഫില്‍ സാള്‍ട്ട് മാറ്റിവച്ചില്ല. രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാരെ തലങ്ങും വിലങ്ങും സാള്‍ട്ട് പ്രഹരിച്ചു. സാള്‍ട്ടിന് സ്‌ട്രൈക്ക് എത്തിക്കുക മാത്രമായിരുന്നു കോഹ്ലിയുടെ ഉത്തരവാദിത്തം. ആര്‍സിബിയുടെ ചേസിങ് അനായാസമാക്കിയായിരുന്നു സാള്‍ട്ടിന്റെ മടക്കം.

33 പന്തില്‍ 65 റണ്‍സാണ് താരം നേടിയത്. അഞ്ച് ഫോറും, ആറു സിക്‌സറുകയും പായിച്ചു. റോയല്‍സിന്റെ ഇമ്പാക്ട് പ്ലയറായ കുമാര്‍ കാര്‍ത്തികേയയുടെ പന്തിലാണ് ഔട്ടായത്. യശ്വസി ജയ്‌സ്വാള്‍ ക്യാച്ചെടുക്കുകയായിരുന്നു. 8.4 ഓവറില്‍ സാള്‍ട്ട് മടങ്ങുമ്പോള്‍ ആര്‍സിബി 92 റണ്‍സിലെത്തിയിരുന്നു.

തുടര്‍ന്ന് ക്രീസിലെത്തിയ ആര്‍സിബിയുടെ ഇമ്പാക്ട് പ്ലെയര്‍ ദേവ്ദത്ത് പടിക്കലും, കോഹ്ലിയും കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു. പടിക്കലും, കോഹ്ലിയും തകര്‍ത്തടിച്ച് രാജസ്ഥാന്റെ വിജയപ്രതീക്ഷകള്‍ തല്ലിക്കെടുത്തി. 45 പന്തില്‍ 62 റണ്‍സാണ് കോഹ്ലി നേടിയത്. പടിക്കല്‍ 28 പന്തില്‍ 40 റണ്‍സും. ഏഴ് ബൗളര്‍മാരെ രാജസ്ഥാന്‍ പരീക്ഷിച്ചെങ്കിലും ഒരു ഗുണവുമുണ്ടായില്ല.

Read Also : IPL 2025: നിരാശപ്പെടുത്തി സഞ്ജു, തകര്‍ത്തടിച്ച് ജയ്‌സ്വാള്‍, ആര്‍സിബിക്ക് 174 റണ്‍സ് വിജയലക്ഷ്യം

47 പന്തില്‍ 75 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളിന്റെ ബാറ്റിങ് മികവിലാണ് റോയല്‍സ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സഞ്ജു സാംസണ്‍ (19 പന്തില്‍ 15) നിരാശപ്പെടുത്തി. ആറു മത്സരങ്ങളിലെ നാലാമത്തെ തോല്‍വിയാണ് റോയല്‍സ് വഴങ്ങിയത്. മറുവശത്ത് ആര്‍സിബി ആറു മത്സരങ്ങളില്‍ നാലും ജയിച്ചു.

വർക്ക് ഫ്രം ഹോമിൽ എങ്ങനെ സ്മാർട്ടാവാം?
വേനലിൽ ശർക്കര വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് താരങ്ങൾ
ഈ ആളുകൾ ചിയ വിത്തുകൾ കഴിക്കരുത്! കാരണം