5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: സ്വന്തം നാട്ടിൽ ആദ്യമായി രാജസ്ഥാൻ ഇന്നിറങ്ങുന്നു; എതിരാളികൾ മുറിവേറ്റ ആർസിബി

IPL 2025 RR vs RCB Preview: ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടം. ജയ്പൂർ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരം വൈകുന്നേരം 3.30ന് ആരംഭിക്കും.

IPL 2025: സ്വന്തം നാട്ടിൽ ആദ്യമായി രാജസ്ഥാൻ ഇന്നിറങ്ങുന്നു; എതിരാളികൾ മുറിവേറ്റ ആർസിബി
സഞ്ജു സാംസൺ, വിരാട് കോലിImage Credit source: Rajasthan Royals X
abdul-basith
Abdul Basith | Published: 13 Apr 2025 08:59 AM

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. രാജസ്ഥാൻ്റെ തട്ടകമായ ജയ്പൂർ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. സീസണിൽ ഇത് ആദ്യമായാണ് സ്വന്തം നാട്ടിൽ രാജസ്ഥാൻ കളിക്കുന്നത്. ഇതുവരെയുള്ള ഹോം മത്സരങ്ങൾ സെക്കൻഡ് ഹോമായ അസമിലായിരുന്നു. വൈകുന്നേരം 3.30ന് കളി ആരംഭിക്കും.

സീസണിലെ ഏറ്റവും ദുർബലമായ ബൗളിംഗ് നിരയുള്ള ടീമെന്നതായിരുന്നു ലേലം കഴിഞ്ഞ സമയത്ത് രാജസ്ഥാൻ റോയൽസിനെപ്പറ്റിയുള്ള വിശേഷണം. ഇത് ഏറെക്കുറെ ശരിയാണ് താനും. ജോഫ്ര ആർച്ചർ ഫോമിലേക്കുയർന്നത് രാജസ്ഥാനെ ചില മത്സരങ്ങളിൽ തുണച്ചു. എന്നാൽ, ജോഫ്രയും സന്ദീപ് ശർമ്മയും ഒരു കളി വനിന്ദു ഹസരങ്കയും ഒഴികെ ബാക്കി ബൗളിംഗ് നിര നിരാശപ്പെടുത്തുകയാണ്. കടലാസിൽ കരുത്തുറ്റ ബാറ്റിംഗ് നിരയാണെങ്കിലും സഞ്ജു സാംസണും ഷിംറോൺ ഹെട്മെയറും ഒരു പരിധി വരെ റിയാൻ പരാഗും മാത്രമാണ് സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തിയിട്ടുള്ളത്. മധ്യ ഓവറുകളിൽ ഏറ്റവുമധികം വിക്കറ്റ് നഷ്ടപ്പെട്ട ടീമാണ് രാജസ്ഥാൻ, 18. ഏഴ് മുതൽ 15 വരെയുള്ള ഈ ഓവറുകളിലെ ഈ പ്രതിസന്ധി പരിഹരിക്കുകയാവും രാജസ്ഥാൻ ലക്ഷ്യമിടുക.

Also Read: IPL 2025: അഗ്രഷൻ എന്ന് പറഞ്ഞാൽ ഇങ്ങനെയുമുണ്ടോ? ഹൈദരാബാദിൽ പഞ്ചാബിന്റെ വക സിക്‌സർ മഴ; അടിച്ചുകൂട്ടിയത് 245 റൺസ്‌

ആർസിബിയാവട്ടെ ബാലൻസ്ഡായ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയുമുണ്ട്. കഴിഞ്ഞ തവണ ഉണ്ടായതുപോലെ ഒരു ബാറ്റിംഗ് തകർച്ച എപ്പോഴും ഉണ്ടാവണമെന്നില്ല. ദേവ്ദത്ത് പടിക്കൽ വീക്ക് ലിങ്ക് ആണെങ്കിലും താരം ചില നല്ല കാമിയോകൾ കളിച്ചു. മധ്യ ഓവറുകളിൽ അടിച്ചുതകർക്കുന്ന ബാറ്റർമാർ ഉള്ളതുകൊണ്ട് തന്നെ രാജസ്ഥാൻ്റെ പ്രതിസന്ധി ബെംഗളൂരുവിനില്ല. ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, യഷ് താക്കൂർ, സുയാഷ് ശർമ്മ എന്നിവരടങ്ങിയ ബൗളിംഗ് നിരയും മികച്ചത് തന്നെ.

പോയിൻ്റ് പട്ടികയിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു അഞ്ചാം സ്ഥാനത്തും രാജസ്ഥാൻ റോയൽസ് ഏഴാം സ്ഥാനത്തുമാണ്. ഇരു ടീമുകളും അഞ്ച് മത്സരം വീതം കളിച്ചു. ബെംഗളൂരു മൂന്ന് മത്സരങ്ങളിൽ വിജയിച്ചപ്പോൾ രാജസ്ഥാൻ റോയൽസിന് ജയിക്കാനായത് രണ്ട് മത്സരങ്ങളിലാണ്.