AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: നിരാശപ്പെടുത്തി സഞ്ജു, തകര്‍ത്തടിച്ച് ജയ്‌സ്വാള്‍, ആര്‍സിബിക്ക് 174 റണ്‍സ് വിജയലക്ഷ്യം

Rajasthan Royals vs Royal Challengers Bengaluru: വിക്കറ്റ് പോകാതെ കളിക്കുന്നതിലായിരുന്നു രാജസ്ഥാന്‍ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളിന്റെയും, ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും ശ്രദ്ധ. ജയ്‌സ്വാള്‍ ഒരു വശത്ത് ബൗണ്ടറികള്‍ കണ്ടെത്തുമ്പോഴും, സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തുന്നതില്‍ സഞ്ജു ഇന്ന് പരാജയപ്പെട്ടു. 19 പന്ത് നേരിട്ട താരം 15 റണ്‍സെടുത്താണ് പുറത്തായത്

IPL 2025: നിരാശപ്പെടുത്തി സഞ്ജു, തകര്‍ത്തടിച്ച് ജയ്‌സ്വാള്‍, ആര്‍സിബിക്ക് 174 റണ്‍സ് വിജയലക്ഷ്യം
രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ്‌ Image Credit source: IPL FB Page
jayadevan-am
Jayadevan AM | Published: 13 Apr 2025 17:21 PM

യ്പൂരിലെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 174 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടി രാജസ്ഥാന്‍ റോയല്‍സ്‌. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ റോയല്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സെടുത്തത്. മന്ദഗതിയിലായിരുന്നു രാജസ്ഥാന്റെ തുടക്കം. വിക്കറ്റ് പോകാതെ കളിക്കുന്നതിലായിരുന്നു രാജസ്ഥാന്‍ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളിന്റെയും, ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും ശ്രദ്ധ. ജയ്‌സ്വാള്‍ ഒരു വശത്ത് ബൗണ്ടറികള്‍ കണ്ടെത്തുമ്പോഴും, സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തുന്നതില്‍ സഞ്ജു ഇന്ന് പരാജയപ്പെട്ടു. 19 പന്ത് നേരിട്ട താരം 15 റണ്‍സെടുത്താണ് പുറത്തായത്. ഒരേയൊരു ഫോറാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്. ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ സ്റ്റമ്പ്ഡ്‌ ഔട്ട് ചെയ്യുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ റിയാന്‍ പരാഗും, ജയ്‌സ്വാളും 56 റണ്‍സ് രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 22 പന്തില്‍ 30 റണ്‍സെടുത്ത പരാഗിനെ പുറത്താക്കി യാഷ് ദയാല്‍ ഈ കൂട്ടുക്കെട്ട് പൊളിച്ചു. അധികം വൈകാതെ ജയ്‌സ്വാളും പുറത്തായി.

Read Also : IPL 2025: ഫുട്‌ബോളിലും ഞെട്ടിച്ച് വിഘ്‌നേഷ് പുത്തൂര്‍, കണ്ണു തള്ളി ഹാര്‍ദ്ദിക് പാണ്ഡ്യ; ചെക്കന്‍ ഒരേ പൊളിയെന്ന് മുംബൈ ഇന്ത്യന്‍സ്‌

47 പന്തില്‍ 75 റണ്‍സെടുത്ത താരത്തെ ജോഷ് ഹേസല്‍വുഡ് എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറിനെ (ഏഴ് പന്തില്‍ ഒമ്പത്) ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി.

ധ്രുവ് ജൂറലും (23 പന്തില്‍ 35), നിതീഷ് റാണയും (1 പന്തില്‍ 4) പുറത്താകാതെ നിന്നു. ആര്‍സിബിക്കു വേണ്ടി യാഷ് ദയാലും, ജോഷ് ഹേസല്‍വുഡും, ക്രുണാല്‍ പാണ്ഡ്യയും, ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.