IPL 2025: സഞ്ജു ഔട്ട്, ഇമ്പാക്ട് പ്ലയറായും കളിക്കില്ല; ഐപിഎല്ലില്‍ ഇന്ന് 14കാരന്റെ അരങ്ങേറ്റം
IPL 2025 RR vs LSG: സഞ്ജുവിന്റെ അഭാവത്തില്‍, 14കാരന്‍ വൈഭവ് സൂര്യവന്‍ശി ഇമ്പാക്ട് പ്ലയറായി കളിക്കും. യശ്വസി ജയ്‌സ്വാളിനൊപ്പം സൂര്യവന്‍ശി ഓപ്പണ്‍ ചെയ്‌തേക്കും. ഐപിഎല്ലില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സൂര്യവന്‍ശി സ്വന്തമാക്കും

ജയ്പുര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ സഞ്ജു സാംസണ്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ കളിക്കില്ല. സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. ടോസ് നേടിയ ലഖ്‌നൗ ബാറ്റിങ് തിരഞ്ഞെടുത്തു. സഞ്ജു ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്ന് പരാഗ് വ്യക്തമാക്കി. സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ സഞ്ജു കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു ഇമ്പാക്ട് പ്ലയറായാണ് കളിച്ചത്. താരം വീണ്ടും പരിക്കിന്റെ പിടിയിയിലായത് ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. വരും മത്സരങ്ങളില്‍ താരം ടീമിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷ.
സഞ്ജുവിന്റെ അഭാവത്തില്‍, 14കാരന്‍ വൈഭവ് സൂര്യവന്‍ശി ഇമ്പാക്ട് പ്ലയറായി കളിക്കും. യശ്വസി ജയ്‌സ്വാളിനൊപ്പം സൂര്യവന്‍ശി ഓപ്പണ്‍ ചെയ്‌തേക്കും. ഐപിഎല്ലില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സൂര്യവന്‍ശി സ്വന്തമാക്കും. സൂര്യവന്‍ശിക്കൊപ്പം, യുധ്‌വീര്‍ ചരക്ക്, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്‌വാല്‍, കുണാല്‍ റാത്തോര്‍ എന്നിവരാണ് റോയല്‍സിന്റെ ഇമ്പാക്ട് പ്ലയര്‍ ലിസ്റ്റിലുള്ളത്.




Read Also: IPL 2025 : ഇന്ത്യൻ ടീമിൽ നിന്നും ഔട്ട്, കൊൽക്കത്തയിൽ ഇൻ; ബിസിസിഐ പുറത്താക്കിയ അഭിഷേക് നായർ കെകെആറിൽ
പ്ലേയിങ് ഇലവന്‍: ലഖ്‌നൗ-എയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരന്‍, ഋഷഭ് പന്ത്, ഡേവിഡ് മില്ലര്‍, അബ്ദുല്‍ സമദ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, ദിഗ്വേശ് രഥി, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍.
രാജസ്ഥാന്‍ റോയല്‍സ്: യശ്വസി ജയ്‌സ്വാള്‍, ശുഭം ദുബെ, നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജൂറല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരങ്ക, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ.