IPL 2025: സാധ്യതകളുണ്ടെങ്കിലും പ്രതീക്ഷ നശിച്ച് രാജസ്ഥാന്‍ റോയല്‍സ്; കോച്ചും അത് തുറന്നുപറഞ്ഞു
Rajasthan Royals: ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ഗുജറാത്ത് മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. ഇന്നും കൂടി തോറ്റാല്‍ റോയല്‍സ് ഔദ്യോഗികമായി പുറത്താകും. രാത്രി 7.30ന് റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സാവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം

ഒമ്പത് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രം. പോയിന്റ് പട്ടികയില്‍ ഒമ്പതാമത്. ഐപിഎല്‍ 2025 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഒരു തിരിച്ചുവരവ് ആരാധകരും പ്രതീക്ഷിക്കുന്നില്ല. തിരിച്ചുവരവിന് കെല്‍പില്ലാത്ത ടീമായി മാറിയെന്നാണ് വിമര്‍ശനം. റോയല്‍സിന് ഇനിയും സാധ്യതകള്‍ ബാക്കിയുണ്ട്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിക്കണം. മറ്റ് ടീമുകളുടെ റിസല്‍ട്ട് ആശ്രയിക്കണം. മികച്ച നെറ്റ് റണ്‍ റേറ്റ് വീണം. എന്നാല്‍ വിദൂരമായ സാധ്യതകളില്‍ ടീമിന്റെ ബൗളിങ് പരിശീലകനായ ഷെയ്ന്‍ ബോണ്ടിനും വിശ്വാസമില്ല.
ടൂർണമെന്റിൽ നിന്ന് പുറത്താകാൻ തന്നെയാണ് സാധ്യതയെന്നും, അത് വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനി കൂടുതലൊന്നും ചെയ്യാനില്ല. എന്നാല്‍ പോയിന്റ് പട്ടികയില്‍ പിറകിലാണെങ്കിലും നല്ല മത്സരങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഇനിയും അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലേ ഓഫിലേക്ക് എത്താന്‍ വേണ്ടിയാകണം പോരാട്ടങ്ങള്‍. പക്ഷേ, നമ്മള്‍ പ്ലേ ഓഫില്‍ എത്തില്ല. അത് തിരിച്ചറിഞ്ഞ്, സത്യസന്ധമായി പ്രതികരിക്കണമെന്നാണ് കരുതുന്നത്. ഇതുവരെ വേണ്ടത്ര മികച്ച പ്രകടനം കാഴ്ചവച്ചില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.




ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ
ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ഗുജറാത്ത് മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. ഇന്നും കൂടി തോറ്റാല്‍ റോയല്‍സ് ഔദ്യോഗികമായി പുറത്താകും. രാത്രി 7.30ന് റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സാവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത റോയല്‍സ് അവസരം ലഭിക്കാത്ത താരങ്ങളില്‍ ചിലരെ പ്ലേയിങ് ഇലവനില്‍ പരീക്ഷിച്ചേക്കും. തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് പകരം ആകാശ് മധ്വാള്‍ ഇന്ന് കളിക്കാന്‍ സാധ്യതയുണ്ട്.
സഞ്ജു കളിക്കുമോ?
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ സഞ്ജു സാംസണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിക്കാന്‍ സാധിച്ചില്ല. നിലവില്‍ സഞ്ജു ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. താരം ചെറിയ തോതില്‍ മാത്രമാണ് പരിശീലിച്ചതെന്നാണ് വിവരം. സഞ്ജു ഇന്ന് കളിക്കാന്‍ സാധ്യത കുറവാണെന്നാണ് സൂചന. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല.