5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 : ആദ്യം നിതീഷ് റാണയുടെ വെടിക്കെട്ട്; പിന്നെ രാജസ്ഥാൻ നനഞ്ഞ പടക്കമായി

IPL 2025 RR vs CSK : മലയാളി താരം സഞ്ജു സാംസണിന് 20 റൺസ് മാത്രമാണ് നേടാനായത്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് രാജസ്ഥാൻ റോയൽസിന് ആദ്യം ബാറ്റിങ് ചെയ്യാൻ അനുവദിക്കുകയായിരുന്നു

IPL 2025 : ആദ്യം നിതീഷ് റാണയുടെ വെടിക്കെട്ട്; പിന്നെ രാജസ്ഥാൻ നനഞ്ഞ പടക്കമായി
Nitish Rana, Ms DhoniImage Credit source: PTI
jenish-thomas
Jenish Thomas | Published: 30 Mar 2025 21:46 PM

ഗുവാഹത്തി : ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 183 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുക്കുകയായിരുന്നു. വൺ ഡൗൺ ആയി ഇറങ്ങിയ നിതീഷ് റാണയുടെ പ്രകടനത്തിലാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോർ നേടാനായത്. നിതീഷ് റാണ നടത്തിയ വെടിക്കെട്ടിന് ശേഷം ചെന്നൈ ബോളർമാർക്ക് മുന്നിൽ ആർആർ ബാറ്റർ നനഞ്ഞ പടക്കമായി മാറി. സഞ്ജു സാംസണിന് നേടാനായത് 20 റൺസ് മാത്രം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന് തുടക്കത്തിൽ ചെന്നൈ ബോളർമാർ പ്രഹരമേൽപ്പിച്ചു. യുവതാരം യശ്വസ്വി ജയ്സ്വാളിനെ ഖലീൽ അഹമ്മദ് ആദ്യ ഓവറിൽ തന്നെ പുറത്താക്കി. തുടർന്ന് ക്രീസിലെത്തിയ നിതീഷ് റാണ നടത്തിയ കുറ്റനടി രാജസ്ഥാനെ സുരക്ഷിതമായ ഇടത്തേക്കെത്തിച്ചു. റാണയ്ക്ക് ആദ്യം പിന്തുണ നൽകിയ സഞ്ജുവും ആക്രമത്തിനൊപ്പം ചേർന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ യുവതാരം നൂർ അഹമ്മദിന് മുന്നിൽ സഞ്ജു വീണു. മലയാളി താരത്തെ വീഴ്ത്തതിന് പുറമെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലിനെയും പുറത്താക്കി.

അതേസമയം റാണ തൻ്റെ ആക്രമണം തുടർന്നു, പത്ത് ഫോറും അഞ്ച് സിക്സറുകളുമായി നിതീഷ് റാണ 36 പന്തിൽ നിന്നും 81 റൺസെടുത്തു പുറത്താകുകയായിരിന്നു. അശ്വിൻ വൈഡ് ബോൾ പ്രതിരോധിക്കാൻ ആകാതെ വന്നപ്പോൾ സാക്ഷാൽ എം എസ് ധോണി റാണയെ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി. എന്നാൽ റാണയ്ക്ക് ശേഷം ഒരു ആർ ആർ ബാറ്റർക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. ചെന്നൈയ്ക്കായി നൂറും ഖലീൽ അഹമ്മദും മതീഷ പതിരണയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. അശ്വിനും രവീന്ദ്ര ജഡേജയുമാണ് മറ്റ് വിക്കറ്റുകൾ വീഴ്ത്തിയത്.