IPL 2025: ചെന്നൈക്കെതിരെ രോഹിത് ശർമ്മ മുംബൈയെ നയിച്ചേക്കും; ഹാർദികിന് വിനയായത് കഴിഞ്ഞ സീസണിലെ പിഴവ്

Rohit Sharma May Lead MI In IPL 2025: വരുന്ന് ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിൻ്റെ ആദ്യ മത്സരത്തിൽ രോഹിത് ശർമ്മ ക്യാപ്റ്റനായേക്കുമെന്ന് റിപ്പോർട്ടുകൾ. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടക്കുന്ന മത്സരത്തിൽ ഹാർദിക് പാണ്ഡ്യക്ക് പകരം രോഹിത് നായകനായേക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞ സീസണിലെ ഒരു പിഴവാണ് ഹാർദിക്കിന് വിനയായത്.

IPL 2025: ചെന്നൈക്കെതിരെ രോഹിത് ശർമ്മ മുംബൈയെ നയിച്ചേക്കും; ഹാർദികിന് വിനയായത് കഴിഞ്ഞ സീസണിലെ പിഴവ്

രോഹിത് ശർമ്മ

Published: 

17 Feb 2025 08:23 AM

വരുന്ന ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ ആദ്യ മത്സരം. മാർച്ച് 23ന് ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഹാർദിക് പാണ്ഡ്യ മുംബൈ ക്യാപ്റ്റനായേക്കില്ല. മത്സരത്തിൽ രോഹിത് ശർമ്മ തന്നെ ടീമിനെ നയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 22 നാണ് ഇക്കൊല്ലത്തെ ഐപിഎൽ ആരംഭിക്കുക. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം.

കഴിഞ്ഞ സീസണിലെ ഒരു പിഴവാണ് ഹാർദ്ദിക്കിന് വിനയായത്. കഴിഞ്ഞ സീസണിലാണ് താരം മുംബൈ ഇന്ത്യൻ ക്യാപ്റ്റനായി എത്തുന്നത്. സീസണിൽ മുംബൈ ഇന്ത്യൻസ് അവസാനം കളിച്ചത് ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരമായിരുന്നു. ഈ കളി കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ ഹാർദ്ദിക്കിനെതിരെ മാച്ച് റഫറി നടപടിയെടുത്തു. സീസണിൽ മൂന്നാം തവണ കുറ്റം ആവർത്തിച്ചതിനാൽ ഹാർദ്ദിക്കിന് 30 ലക്ഷം രൂപ പിഴയും അടുത്ത കളിയിൽ വിലക്കുമായിരുന്നു ശിക്ഷ. കഴിഞ്ഞ സീസണിൽ മുംബൈക്ക് വേറെ മത്സരങ്ങൾ ഇല്ലാത്തതിനാൽ ഈ സീസണിലെ ആദ്യ മത്സരം താരത്തിന് നഷ്ടമാവും. ആദ്യ കളിയിൽ പുറത്തിരിക്കുമെങ്കിലും മാർച്ച് 29ന് ഗുജറാത്ത് ജയൻ്റ്സിനെതിരായ രണ്ടാമത്തെ മത്സരത്തിൽ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരികെയെത്തും.

ഹാർദിക് പുറത്തിരിക്കുമ്പോൾ രോഹിത് ശർമ്മ ടീമിനെ നയിച്ചേക്കുമോ എന്നതാണ് ചോദ്യം. ഇന്ത്യൻ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ടെസ്റ്റ് ടീം ക്യാപ്റ്റൻ ജസ്പ്രീത് ബുംറ എന്നിവരടക്കം നിരവധി പ്രമുഖർ ടീമിലുണ്ട്. അവരിൽ ആരെങ്കിലും സ്റ്റാൻഡ് ഇൻ ക്യാപ്റ്റനാവാനും സാധ്യതയുണ്ട്. എങ്കിലും രോഹിത് ശർമ്മയിലേക്ക് തന്നെ ക്യാപ്റ്റൻസി തിരികെവരാനുള്ള സാധ്യതയും ക്രിക്കറ്റ് വിദഗ്ധർ തള്ളിക്കളയുന്നില്ല. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമേ മുംബൈക്ക് വിജയിക്കാൻ കഴിഞ്ഞുള്ളൂ.

Also Read: IPL 2025 :ഐപിഎൽ പൂരം മാർച്ച് 22 മുതൽ; കലാശപ്പോര് മെയ് 25 കൊൽക്കത്തയിൽ

മുംബൈ ഇന്ത്യൻസ് സ്ക്വാഡ്: രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ട്രെൻ്റ് ബോൾട്ട്, വിൽ ജാക്ക്സ്, ദീപക് ചഹർ, റോബിൻ മിൻസ്, നമൻ ധിർ, മുജീബ് റഹ്മാൻ, മിച്ചൽ സാൻ്റ്നർ, റീസ് ടോപ്‌ലി, അശ്വനി കുമാർ, വിഗ്നേഷ് പുത്തൂർ, റയാൻ റിക്കിൾടൺ, കരൺ ശർമ്മ, രാജ് ബവ, സത്യനാരായണ രാജു, ബെവോൺ ജേക്കബ്സ്, ലിസാദ് വില്ല്യംസ്, കൃഷ്ണൻ ശ്രീജിത്ത്, അർജുൻ തെണ്ടുൽക്കർ

 

Related Stories
Glenn Phillips: കളിക്കാനോ അവസരമില്ല, പകരക്കാരനായി ഫീല്‍ഡിംഗിന് എത്തിയപ്പോള്‍ പരിക്കും; ഗ്ലെന്‍ ഫിലിപ്‌സിന്റെ അവസ്ഥ
IPL 2025: ശൗര്യം കാണിച്ചത് റോയല്‍സിനോട് മാത്രം; പിന്നെയെല്ലാം തവിടുപൊടി; സണ്‍റൈസേഴ്‌സിന് ഇതെന്തുപറ്റി?
IPL 2025: ‘300 അവിടെ നിക്കട്ടെ, ആദ്യം 200 അടിയ്ക്ക്’; വീണ്ടും മുട്ടിടിച്ച് വീണ് ഹൈദരാബാദ്; ഗുജറാത്തിന് 153 റൺസ് വിജയലക്ഷ്യം
IPL 2025: “അങ്കദ്, ഞാനൊരു കഥ പറയാം”; ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് അവതരിപ്പിച്ചത് ഭാര്യ സഞ്ജന: വൈറൽ വിഡിയോ
IPL 2025: ക്യാപ്റ്റൻസിയിൽ ഷെയിൻ വോണിനെയും പിന്നിലാക്കി നമ്മുടെ സ്വന്തം സഞ്ജു; രാജസ്ഥാൻ്റെ ഏറ്റവും മികച്ച ക്യാപ്റ്റൻ
IPL 2025: തോൽവിക്കയത്തിൽ നിന്നും കരകയറാൻ സൺറൈസേഴ്സ്; തുടർവിജയം നേടി ​ഗുജറാത്ത്
മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കരുതേ, പ്രശ്‌നമാണ്‌
അബദ്ധത്തിൽ പോലും ഇവരെ ചവിട്ടരുത്, ഗതി പിടിക്കില്ല
പ്രായം കുറയ്ക്കാന്‍ സാലഡ് വെള്ളരി ഇങ്ങനെ കഴിക്കാം
പിയർ പഴം കണ്ടാൽ വാങ്ങാൻ മടിക്കരത്! ​ഗുണങ്ങൾ ഏറെ