IPL 2025 : 27 കോടിയുടെ മുതൽ ദാ പോകുന്നു! റിഷഭ് പന്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

Rishabh Pant Performance In IPL 2025 Season : ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ റിഷഭ് പന്ത് രണ്ടാം മത്സരത്തിൽ 15, ഇന്ന് രണ്ട് റൺസ് എന്നിങ്ങിനെയാണ് ഇതുവരെ ഐപിഎല്ലിൽ കാഴ്ചവെച്ചിരിക്കുന്നത്.

IPL 2025 : 27 കോടിയുടെ മുതൽ ദാ പോകുന്നു! റിഷഭ് പന്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

Rishabh Pant

Published: 

01 Apr 2025 22:39 PM

ഐപിഎൽ താരലേലത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുക ചിലവാക്കിയാണ് ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ് ഇന്ത്യൻ വിക്കറ്റ് കീപ്പർ താരം റിഷഭ് പന്തിനെ സ്വന്തമാക്കിയത്. എന്നാൽ 27 കോടി രൂപ ചിലവാക്കേണ്ടി വന്ന താരത്തിൽ നിന്നും നിരാശ ഉളവാക്കുന്ന പ്രകടനം മാത്രമാണ് ഇതുവരെ എൽഎസ്ജിയുടെ ടീം ഉടമകൾക്ക് കാണാൻ സാധിച്ചിട്ടുള്ളത്. ഇന്ന് പുരോഗമിക്കുന്ന പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിൽ രണ്ട് റൺസിന് പുറത്തായതോടെ ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിൻ്റെ നായകനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

സീസണിൽ ഇതുവരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് 17 റൺസ് മാത്രമാണ് റിഷഭ് പന്തിൻ്റെ ബാറ്റിൽ നിന്നും പിറന്നിട്ടുള്ളത്. ആദ്യ മത്സരത്തിൽ മുൻ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിനോട് റൺസൊന്നുമെടുക്കാതെയാണ് താരം പുറത്തായത്. രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദാരാബാദിനെതിരെ 15 റൺസെടുക്കുകയും ചെയ്തു. ഇന്ന് പഞ്ചാബിനെതിരെ അഞ്ച് പന്തിൽ രണ്ട് റൺസ് മാത്രമെടുത്താണ് പന്ത് പുറത്തായത്. ഇവയ്ക്ക് പുറമെ വിക്കറ്റ് കീപ്പിങ്ങിലെ പിഴവും ചർച്ചയാകുന്നുണ്ട്.

അതേസമയം പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്തലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനെ സാധിച്ചുള്ളൂ. വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാൻ്റെയും ആയുഷ് ബഡോണിയുടെയും മികവിലാണ് എൽഎസ്ജിക്ക് ഭേദപ്പെട്ട സ്കോർ നേടാനായത്. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്നും ലോക്കി ഫെർഗൂസൺ, ഗ്ലെൻ മാക്സ്വെൽ, മാർക്കോ യാൻസൺ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തുകയും ചെയ്തു.

Related Stories
IPL 2025: ആദ്യ ഇന്നിംഗ്സിൽ ഇംപാക്ട് സബിനെപ്പോലും രംഗത്തിറക്കേണ്ട ഗതികേട്; തല വന്നിട്ടും രക്ഷയില്ലാതെ ചെന്നൈ
IPL 2025: പിഎസ്എൽ കരാർ ലംഘിച്ച് ഐപിഎൽ കളിക്കാനെത്തി; കോർബിൻ ബോഷിനെ ഒരു വർഷത്തേക്ക് വിലക്കി പിസിബി
IPL 2025: പാടിദാറിൻ്റെ തീരുമാനങ്ങളോട് കോലിയ്ക്ക് എതിർപ്പ്?; ദിനേശ് കാർത്തികുമൊത്തുള്ള സംസാരത്തിൻ്റെ ദൃശ്യങ്ങൾ വൈറൽ
Mary Kom: ‘മറ്റൊരാളുമായി പ്രണയത്തില്‍’? ബോക്സിങ് ഇതിഹാസ താരം മേരി കോമും ഭര്‍ത്താവും വേർപിരിയുന്നു?
IPL 2025: മാഡി ഹാമില്‍ട്ടണുമായി ഡേറ്റിങിലെന്ന് അഭ്യൂഹം, തുടര്‍ച്ചയായി ഫോം ഔട്ട്; ജയ്‌സ്വാള്‍ മറ്റൊരു പൃഥി ഷായാകുമോ
IPL 2025: റുതുരാജും പറയുന്നു, ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇനി കളി മാറും; ഐപിഎല്ലില്‍ കാണാനിരിക്കുന്നത് ചെന്നൈയുടെ തിരിച്ചുവരവോ?
വിനാ​ഗിരികൊണ്ട് ഇത്രയും ​ഉപയോ​ഗമോ? അറിഞ്ഞിരിക്കണം
വിഷുക്കണി കാണേണ്ടതെപ്പോള്‍?
വയറ് കേടായോ? ഇതാ ചില പ്രകൃതിദത്ത പാനീയങ്ങൾ
വേനൽക്കാലത്ത് എസിയുടെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാം