5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 : ആറ് പേരെ നിലനിർത്താം, ആർടിഎം ഉപയോഗിക്കാം; ഐപിഎൽ റിട്ടൻഷൻസ് നിബന്ധനകൾ ഇങ്ങനെ

IPL 2025 Retention Rules : വരുന്ന ഐപിഎൽ സീസണിലേക്കുള്ള റിട്ടൻഷൻ നിബന്ധനൾ തീരുമാനിച്ചതായി റിപ്പ്പോർട്ട്. ഓരോ ഫ്രാഞ്ചൈസികൾക്കും ആർടിഎം സഹിതം ആറ് താരങ്ങളെയാണ് നിലനിർത്താനാവുക.

IPL 2025 : ആറ് പേരെ നിലനിർത്താം, ആർടിഎം ഉപയോഗിക്കാം; ഐപിഎൽ റിട്ടൻഷൻസ് നിബന്ധനകൾ ഇങ്ങനെ
ഐപിഎൽ 2025 (Image Credits - Pankaj Nangia/Getty Images)
abdul-basith
Abdul Basith | Published: 28 Sep 2024 23:46 PM

വരുന്ന ഐപിഎൽ സീസണിലേക്കുള്ള റിട്ടൻഷൻസ് നിബന്ധനകൾ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. 2025 ഐപിഎൽ സീസണ് മുൻപ് നടക്കാനിരിക്കുന്ന മെഗാലേലത്തിന് മുന്നോടിയായാണ് റിട്ടൻഷൻസ് നിബന്ധനകൾ തീരുമാനിച്ചത്. വിവിധ ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യം ബിസിസിഐ ഉടൻ പുറത്തുവിടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഓരോ ഫ്രാഞ്ചൈസികൾക്കും ആറ് താരങ്ങളെ വീതം നിലനിർത്താം എന്നാണ് ക്രിക്കിൻഫോയുടെ റിപ്പോർട്ട്. ഇതിൽ ഒരാളെങ്കിലും അൺകാപ്പ്ഡ് താരമാവണം. ബാക്കി അഞ്ച് താരങ്ങൾ വിദേശതാരങ്ങളോ ഇന്ത്യൻ താരങ്ങളോ ആവാം. ലേലത്തിൽ റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡും ഫ്രാഞ്ചൈസികൾക്ക് ഉപയോഗിക്കാം. ആകെ ആറ് താരങ്ങളെയാണ് നിലനിർത്താനാവുക. ഇത് റിട്ടൻഷൻ വഴിയോ ആർടിഎം വഴിയോ ആവാം. ഉദാഹരണത്തിന് രണ്ട് താരങ്ങളെ നിലനിർത്തിയാൽ ആറ് താരങ്ങളെ ആർടിഎം വഴി സ്വന്തമാക്കാം. അഞ്ച് താരങ്ങളെ നിലനിർത്തിയാൽ ഒരാളെ ആർടിഎം വഴി നിലനിർത്താം.

Also Read : IPL 2025 : ധോണി ഇനി അൺകാപ്പ്ഡ് താരം; ചെന്നൈ സൂപ്പർ കിംഗ്സിന് വൻ നേട്ടം

കഴിഞ്ഞ സീസണിൽ അവതരിപ്പിച്ച ഇംപാക്ട് റൂൾ വരുന്ന സീസണിലും തുടരും. ഇത്തവണ ലേലത്തുകയിൽ 20 കോടി രൂപ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 100 കോടി രൂപയായിരുന്നു ഓരോ ടീമുകൾക്കും അനുവദിച്ചിരുന്ന പഴ്സ്. ഇത്തവണ അത് 120 കോടിയാക്കി ഉയർത്തി. ഈ വിവരങ്ങളൊക്കെ പത്ത് ഐപിഎൽ ഫ്രാഞ്ചൈസികളെയും ഉടൻ അറിയിക്കും.

റിട്ടൻഷൻ അത്ര ലളിതമല്ല. നിലനിർത്തുന്ന ഓരോ താരങ്ങൾക്കനുസരിച്ച് പഴ്സിൽ നിന്ന് പണം കുറയും. ഒരാളെ നിലനിർത്തിയാൽ 18 കോടി രൂപയാണ് നഷ്ടമാവുക. രണ്ടാമത്തെ റിട്ടൻഷന് 14 കോടി രൂപയും മൂന്നാമത്തെ റിട്ടൻഷന് 11 കോടി രൂപയുമാണ് കുറയുക. അവസാനത്തെ രണ്ട് റിട്ടൻഷനുകൾക്ക് യഥാക്രമം 18 കോടി രൂപയും 14 കോടി രൂപയും പഴ്സിൽ നിന്ന് കുറയും. അതായത്, അഞ്ച് താരങ്ങളെ നിലനിർത്താൻ തീരുമാനിക്കുന്ന ടീം ലേലത്തിലെത്തുമ്പോൾ 120 കോടി രൂപയിൽ നിന്ന് 75 കോടി രൂപ കുറയും. അൺകാപ്പ്ഡ് താരത്തെ നിലനിർത്തിയാൽ പഴ്സിൽ നിന്ന് നാല് കോടി രൂപ കുറയും. ഇങ്ങനെ ആറ് താരങ്ങളെ നിലനിർത്തുന്ന ടീമിന് പഴ്സിൽ നിന്ന് 79 കോടി രൂപ നഷ്ടമാവും. 41 കോടി രൂപ മാത്രമേ പഴ്സിൽ ബാക്കിയുണ്ടാവൂ.

കഴിഞ്ഞ വർഷം പല കോണുകളിൽ നിന്ന് വിമർശനം നേരിട്ട ഇംപാക്ട് പ്ലയർ നിയമം നിലനിർത്തും. ഇത്തവണയും ഇംപാക്ട് റൂളിനെപ്പറ്റി പല വിമർശനങ്ങളുമുയർന്നിരുന്നു. എന്നാൽ, ഇംപാക്ട് റൂൾ നിലനിർത്താൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ജൂലായ് 31ന് നടന്ന യോഗത്തിൽ ഇംപാക്ട് റൂൾ പ്രധാന ചർച്ചയായിരുന്നു. യോഗത്തിൽ ടീം ഉടമകൾ ഉൾപ്പെടെ സംബന്ധിച്ചിരുന്നു. ലേലത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും ഇംപാക്ട് റൂളിന് അനുകൂല നിലപാടാണ് എടുത്തതെന്നും റിപ്പോർട്ടിലുണ്ട്.

Also Read : Sanju Samson : ബംഗ്ലാദേശിനെതിരായ ടി20യിൽ സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ; അരങ്ങേറാൻ മൂന്ന് താരങ്ങൾ

അതേസമയം, ചെന്നൈ സൂപ്പർ കിംഗ്സ് മുൻ ക്യാപ്റ്റൻ എംഎസ് ധോണി അൺകാപ്പ്ഡ് പ്ലയറായി ടീമിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അഞ്ച് വർഷമായ താരങ്ങളെ അൺകാപ്പ്ഡ് താരമായി പരിഗണിക്കാമെന്നതാണ് ബിസിസിഐയുടെ നിയമം. ദേശീയ ടീമിൽ അരങ്ങേറിയെങ്കിലും അഞ്ച് വർഷത്തിനിടെ ഒരു രാജ്യാന്തര മത്സരം പോലും കളിക്കാത്ത താരങ്ങളെ അൺകാപ്പ്ഡ് താരങ്ങളായി പരിഗണിക്കും. അതുകൊണ്ട് തന്നെ എംഎസ് ധോണിയെ അൺകാപ്പ്ഡ് താരമായി പരിഗണിക്കും. ഇത് ചെന്നൈ സൂപ്പർ കിംഗ്സിന് മുൻതൂക്കം നൽകും. ചെന്നൈയ്ക്ക് ആ സ്ഥാനത്ത് ഒരു രാജ്യാന്തര താരത്തെ ടീമിൽ ഉൾപ്പെടുത്താനാവും. ധോണി കളി തുടരുന്നത് ബിസിസിഐക്കും ഐപിഎലിനും ഗുണം ചെയ്യും. ധോണി കളിച്ചാൽ പരസ്യം, ടിക്കറ്റ് വില്പന തുടങ്ങിയവയിൽ നിന്നൊക്കെ പണം ലഭിക്കും.

ഐപിഎലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് എംഎസ് ധോണി. 235 മത്സരങ്ങളിലാണ് ചെന്നൈയെ നയിച്ച ധോണി അഞ്ച് തവണ കിരീടവും നേടിക്കൊടുത്തു. ടീമിനെ അഞ്ച് തവണ ഫൈനലിൽ എത്തിക്കാനും ധോണിക്ക് കഴിഞ്ഞു.