IPL 2025: ആരാ പറഞ്ഞേ ദേവ്ദത്ത് പടിക്കല്‍ പോരെന്ന് ? മലയാളി പയ്യന്റെ ‘ഇമ്പാക്ടി’ല്‍ ആര്‍സിബിക്ക് തകര്‍പ്പന്‍ ജയം
IPL 2025 RCB beat PBKS by 7 wickets: രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യ, സുയാഷ് ശര്‍മ, ഒരു വിക്കറ്റ് സ്വന്തമാക്കിയ റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ ബൗളിങ് മികവിലാണ് ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനെ ആര്‍സിബി താരതമ്യേന ചെറിയ സ്‌കോറില്‍ തളച്ചത്. ഈ വിജയം, രണ്ട് ദിവസം മുമ്പ് പഞ്ചാബ് കിങ്‌സിനോടേറ്റ തോല്‍വിക്കുള്ള ആര്‍സിബിയുടെ മധുരപ്രതികാരമായി

ഐപിഎല്‍ 2025 സീസണില്‍ ആര്‍സിബി ഇതുവരെ ആരാധകരില്‍ നിന്ന് ഏറ്റവും പഴി കേട്ടത് ദേവ്ദത്ത് പടിക്കലിനെ കളിപ്പിക്കുന്നതിന്റെ പേരിലായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷമായ വിമര്‍ശനമാണ് ദേവ്ദത്തിനെതിരെ നടന്നത്. സീസണില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് ഇതുവരെ സാധിച്ചിരുന്നുമില്ല. ഒടുവില്‍ ഇമ്പാക്ട് പ്ലയറായെത്തിയ ദേവ്ദത്ത് സൃഷ്ടിച്ച ‘ഇമ്പാക്ടി’ല്‍ പഞ്ചാബ് കിങ്‌സിനെ ആര്‍സിബി ഏഴ് വിക്കറ്റിന് തോല്‍പിച്ചു. സ്‌കോര്‍: പഞ്ചാബ് കിങ്‌സ്-20 ഓവറില്‍ ആറു വിക്കറ്റിന് 157. ആര്‍സിബി-18.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 159.
പുറത്താകാതെ 54 പന്തില്‍ 73 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെയും, 35 പന്തില്‍ 61 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്റെയും ബാറ്റിങ് മികവാണ് ആര്‍സിബിയുടെ വിജയം അനായാസമാക്കിയത്. അപകടകാരിയായ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ (മൂന്ന് പന്തില്‍ ഒന്ന്) പഞ്ചാബ് തുടക്കത്തില്‍ തന്നെ പുറത്താക്കി. ചെറിയ സ്‌കോറില്‍ പുറത്തായിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ വിജയം സ്വന്തമാക്കിയ പഞ്ചാബ്, ആ മികവ് ആര്‍സിബിക്കെതിരെയും ആവര്‍ത്തിക്കുമോയെന്ന് തോന്നിപ്പിച്ച നിമിഷം.
എന്നാല്‍ കോഹ്ലിയുടെയും, ദേവ്ദത്തിന്റെയും രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ട് ഈ മത്സരം പഞ്ചാബിന്റേത് അല്ലെന്ന് തെളിയിച്ചു. 103 റണ്‍സാണ് രണ്ടാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പില്‍ ആര്‍സിബി നേടിയത്. ഒടുവില്‍ ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ നെഹാല്‍ വധേരയ്ക്ക് ക്യാച്ച് നല്‍കി ദേവ്ദത്ത് മടങ്ങുമ്പോഴേക്കും പഞ്ചാബ് വിജയം ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ രജത് പട്ടീദാര്‍ (13 പന്തില്‍ 12) നിരാശപ്പെടുത്തി. എന്നാല്‍ ജിതേഷ് ശര്‍മയുമായുള്ള (എട്ട് പന്തില്‍ 11) അപരാജിത നാലാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ കോഹ്ലി ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു.




Read Also: IPL 2025: വിജയലക്ഷ്യം 158 മാത്രം; പഞ്ചാബിനെതിരെ ആര്‍സിബി പ്രതികാരം വീട്ടുമോ?
പഞ്ചാബിനായി അര്‍ഷ്ദീപ് സിങും, ഹര്‍പ്രീത് ബ്രാറും, യുസ്‌വേന്ദ്ര ചഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യ, സുയാഷ് ശര്‍മ, ഒരു വിക്കറ്റ് സ്വന്തമാക്കിയ റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ ബൗളിങ് മികവിലാണ് ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനെ ആര്‍സിബി താരതമ്യേന ചെറിയ സ്‌കോറില്‍ തളച്ചത്. ഈ വിജയം, രണ്ട് ദിവസം മുമ്പ് പഞ്ചാബ് കിങ്‌സിനോടേറ്റ തോല്‍വിക്കുള്ള ആര്‍സിബിയുടെ മധുരപ്രതികാരമായി.