AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: മഴ മാറി, ടോസ് വീണു; ആര്‍സിബിക്ക് ബാറ്റിങ്; മത്സരം 14 ഓവര്‍ മാത്രം

IPL 2025 Punjab Kings vs Royal Challengers Bengaluru: ഇതുവരെ കിരീടം നേടാത്ത രണ്ട് ടീമുകളാണെന്നതാണ് സാമ്യം. ഈ സീസണിലെ പ്രകടനം നോക്കിയാല്‍, ആറു വീതം മത്സരങ്ങളില്‍ നാല് വീതം ജയവും, രണ്ട് തോല്‍വിയുമാണ് രണ്ട് ടീമുകളും നേടിയത്. മികച്ച റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് ആര്‍സിബി മൂന്നാമതാണ്. പഞ്ചാബ് നാലാമതും

IPL 2025: മഴ മാറി, ടോസ് വീണു; ആര്‍സിബിക്ക് ബാറ്റിങ്; മത്സരം 14 ഓവര്‍ മാത്രം
ശ്രേയസ് അയ്യരും, രജത് പട്ടീദാറും Image Credit source: IPL FB Page
jayadevan-am
Jayadevan AM | Published: 18 Apr 2025 21:54 PM

ഴ സമ്മാനിച്ച ആശങ്കകള്‍ക്ക് വിരാമം കുറിച്ച് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് വീണു. ടോസ് നേടിയ പഞ്ചാബ് കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ബാറ്റിങിന് അയച്ചു. മഴ മൂലം കളി തടസപ്പെട്ടതിനാല്‍, 9.30നാണ് ടോസ് ഇടാന്‍ സാധിച്ചത്. 14 ഓവര്‍ വീതമായിരിക്കും മത്സരം. നാലോവറാണ് പവര്‍ പ്ലേ. നാല് ബൗളര്‍മാര്‍ക്ക് പരമാവധി മൂന്നോവര്‍ വീതമെറിയാം. ഐപിഎല്‍ ചരിത്രം പരിശോധിച്ചാലും, ഈ സീസണ്‍ നോക്കിയാലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരും, പഞ്ചാബ് കിങ്‌സും തുല്യശക്തികളാണ്. ഇതുവരെ കിരീടം നേടാത്ത രണ്ട് ടീമുകളാണെന്നതാണ് സാമ്യം. ഈ സീസണിലെ പ്രകടനം നോക്കിയാല്‍, ആറു വീതം മത്സരങ്ങളില്‍ നാല് വീതം ജയവും, രണ്ട് തോല്‍വിയുമാണ് രണ്ട് ടീമുകളും നേടിയത്. മികച്ച റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് ആര്‍സിബി മൂന്നാമതാണ്. പഞ്ചാബ് നാലാമതും.

ആര്‍സിബി ഈ സീസണില്‍

സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ആര്‍സിബി ജയിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിനാണ് തോല്‍പിച്ചത്. രണ്ടാം മത്സരത്തിലും ജയം ആവര്‍ത്തിച്ചു. ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 50 റണ്‍സിന് വീഴ്ത്തി. എന്നാം മൂന്നാം മത്സരത്തില്‍ സീസണിലെ ആദ്യ തോല്‍വി. ഗുജറാത്ത് ടൈറ്റന്‍സിനോട് എട്ട് വിക്കറ്റിനാണ് തോറ്റത്.

എന്നാല്‍ നാലാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിന് തോല്‍പിച്ച് വീണ്ടും വിജയപാതയിലേക്ക്. അഞ്ചാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ആറു വിക്കറ്റിന് തോറ്റു. ആറാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തു.

Read Also : IPL 2025: തീരുമാനങ്ങളെല്ലാം ദ്രാവിഡിന്റേത്, റോയല്‍സില്‍ സഞ്ജുവിന് റോളില്ല? താരം ടീം വിടുമോ?

വിസ്മയിപ്പിച്ച് പഞ്ചാബ്‌

പഞ്ചാബും വിജയത്തോടെയാണ് സീസണ്‍ ആരംഭിച്ചത്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 11 റണ്‍സിന് തോല്‍പിച്ചു. രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് വിജയം ആവര്‍ത്തിച്ചു. മൂന്നാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് 50 റണ്‍സിന് തോറ്റു.

നാലാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 18 റണ്‍സിന് പരാജയപ്പെടുത്തി. അഞ്ചാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ട് വിക്കറ്റിന് തോല്‍പിച്ചു. ഒടുവില്‍ കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 16 റണ്‍സിന് തകര്‍ത്തു.