IPL 2025 RCB vs GT : കിങ്ങും പ്രിൻസും നേർക്കുനേർ; ആർസിബിക്കെതിരെ ഗുജറാത്തിന് ടോസ്
IPL 2025 RCB vs GT Toss Update : രണ്ട് മാറ്റങ്ങളുമായി ഗുജറാത്ത് ഇറങ്ങുമ്പോൾ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ആർസിബി മൂന്നാം മത്സരത്തിനിറങ്ങിയിരിക്കുന്നത്

ബെംഗളൂരു : ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ടോസ്. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആർസിബിക്കെതിരെ ആദ്യം ബോളിങ് തിരഞ്ഞെടുത്തു. ടൂർണമെൻ്റിൽ അപരാജിതരായി തുടരുന്ന ആർസിബിയെ തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഗുജറാത്ത് ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇറങ്ങുക.
രണ്ട് മാറ്റങ്ങളാണ് ടൈറ്റൻസിൻ്റെ പ്ലേയിങ് ഇലവനിലുള്ളത്. ബോളർമാരായ അർഷാദ് ഖാൻ, ഇഷാന്ത് ശർമ എന്നിവരെയാണ് പ്ലേയിങ് ഇലവനിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യമായ കാരണങ്ങൾ കൊണ്ട് ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡ മത്സരത്തിൽ നിന്നും മാറി നിൽക്കുകയാണെന്ന് ജിടി ക്യാപ്റ്റൻ ഗിൽ അറിയിച്ചു. അതേസമയം കഴിഞ്ഞ മത്സരത്തിൽ ടീമിൽ ഇടം നേടിയ വെസ്റ്റ് ഇൻഡീസ് താരം ഷെഫേൻ റൂഥർഫോഡിന് ഇംപാക്ട് താരങ്ങളുടെ പട്ടികയിലാണ് ഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആർസിബിയാകാട്ടെ ടീമിൽ ഒരു മാറ്റവും വരുത്താതെയാണ് സീസണിലെ മൂന്നാം മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്.
ഗുജറാത്തിൻ്റെ പ്ലേയിങ് ഇലവൻ
സായി സുദർശൻ, ശുഭ്മൻ ഗിൽ, ജോസ് ബട്ലർ, ഷാറൂഖ് ഖാൻ, രാഹുൽ തേവാട്ടിയ, അർഷാദ് ഖാൻ, റാഷിദ് ഖാൻ, സായി കിഷോർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
ഇംപാക്ട് താരങ്ങൾ – ഷെർഫേൻ റൂഥർഫോഡ്, ഗ്ലെൻ ഫിലിപ്പ്സ്, അനുജ് റാവത്ത്, മഹിപാൽ ലൊമറോർ, വാഷിങ്ടൺ സുന്ദർ
ആർസിബിയുടെ പ്ലേയിങ് ഇലവൻ
ഫിലിപ്പ് സോൾട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പാർട്ടിധാർ, ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ, ടിം ഡേവിഡ്, കൃണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹെസ്സെൽവുഡ്, യഷ് ദയാൽ
ഇംപാക്ട് താരങ്ങൾ – സുയാഷ് ശർമ, റാസിഖ് സലാം, മനോജ് ഭാങ്ഡെ, ജേക്കബ് ബെഥെൽ, സ്വപ്നിൽ സിങ്