5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: അപരാജിതക്കുതിപ്പ് തുടരാന്‍ ആര്‍സിബി, എതിരാളികള്‍ ഗുജറാത്ത് ടൈറ്റന്‍സ്‌

Royal Challengers Bengaluru Gujarat Titans: ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റും വീഴ്ത്തി. മികച്ച തുടക്കം നല്‍കുന്ന ഫില്‍ സാള്‍ട്ട്, ക്യാപ്റ്റന്‍ രജത് പട്ടീദാര്‍, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ മികവാണ് ഗുജറാത്തിനെതിരായ മത്സരത്തിലും ആര്‍സിബിയുടെ പ്രതീക്ഷ

IPL 2025: അപരാജിതക്കുതിപ്പ് തുടരാന്‍ ആര്‍സിബി, എതിരാളികള്‍ ഗുജറാത്ത് ടൈറ്റന്‍സ്‌
ആര്‍സിബി താരം വിരാട് കോഹ്ലിയും, ആര്‍സിബി മുന്‍താരവും നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരവുമായ മുഹമ്മദ് സിറാജും പരിശീലനത്തിനിടെ കണ്ടുമുട്ടിയപ്പോള്‍ Image Credit source: RCB-FB page
jayadevan-am
Jayadevan AM | Updated On: 02 Apr 2025 13:45 PM

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആര്‍സിബി അപരാജിതക്കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ്. മറുവശത്ത്, ഗുജറാത്ത് ടൈറ്റന്‍സും ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റെങ്കിലും, മുംബൈ ഇന്ത്യന്‍സിനെതിരായ തകര്‍പ്പന്‍ വിജയം ഗുജറാത്തിന് ആത്മവിശ്വാസം പകരുന്ന ഘടകമാണ്.

ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് ആര്‍സിബി കീഴടക്കിയത്. ഫില്‍ സാള്‍ട്ട് (31 പന്തില്‍ 56), വിരാട് കോഹ്ലി (പുറത്താകാതെ 36 പന്തില്‍ 59), രജത് പട്ടീദാര്‍ (16 പന്തില്‍ 34), ലിയം ലിവിങ്സ്റ്റണ്‍ (5 പന്തില്‍ 15) എന്നിവരുടെ ബാറ്റിങ് പ്രകടനവും, ക്രുണാല്‍ പാണ്ഡ്യയുടെയും (മൂന്ന് വിക്കറ്റ്, ജോഷ് ഹേസല്‍വുഡിന്റെയും (രണ്ട് വിക്കറ്റ്) ബൗളിങ് മികവുമാണ് ആര്‍സിബിക്ക് കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ കരുത്തായത്.

ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ ടി20 ശൈലിക്ക് അനുസൃതമായി കോഹ്ലിക്ക് ബാറ്റ് വീശാന്‍ കഴിയാത്തത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. 30 പന്തിലാണ് താരം 31 റണ്‍സ് നേടിയത്. ചെന്നൈയ്‌ക്കെതിരെ രജത് പട്ടീദാര്‍ അര്‍ധശതകം നേടിയിരുന്നു. മികച്ച തുടക്കമാണ് ഫില്‍ സാള്‍ട്ട് (16 പന്തില്‍ 32) ആര്‍സിബിക്ക് നല്‍കിയത്.

ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റും വീഴ്ത്തി. മികച്ച തുടക്കം നല്‍കുന്ന ഫില്‍ സാള്‍ട്ട്, ക്യാപ്റ്റന്‍ രജത് പട്ടീദാര്‍, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ മികവാണ് ഗുജറാത്തിനെതിരായ മത്സരത്തിലും ആര്‍സിബിയുടെ പ്രതീക്ഷ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അര്‍ധശതകം നേടിയ സായ് സുദര്‍ശന്‍, ബാറ്റിംഗില്‍ മികച്ച തുടക്കം നല്‍കുന്ന ശുഭ്മന്‍ ഗില്‍, ജോസ് ബട്ട്‌ലര്‍, സായ് കിഷോറിന്റെ സ്പിന്‍ മികവ് എന്നിവയാണ് ഗുജറാത്തിന്റെ കരുത്ത്.

മത്സരം എപ്പോള്‍, എവിടെ?

ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോഹോട്ട്‌സ്റ്റാറിലും ആര്‍സിബി-ഗുജറാത്ത് പോരാട്ടം തത്സമയം കാണാം.