AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഡൽഹിയുടെ ജയക്കുതിപ്പ് തടയാൻ ബെംഗളൂരു; ഐപിഎലിൽ ഇന്ന് കരുത്തർ മുഖാമുഖം

RCB vs DC Match Preview: ഐപിഎലിൽ ഇന്ന് കരുത്തർ തമ്മിലുള്ള പോരാട്ടം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് ഇന്ന് പരസ്പരം ഏറ്റുമുട്ടുക.

IPL 2025: ഡൽഹിയുടെ ജയക്കുതിപ്പ് തടയാൻ ബെംഗളൂരു; ഐപിഎലിൽ ഇന്ന് കരുത്തർ മുഖാമുഖം
മിച്ചൽ സ്റ്റാർക്ക്, കെഎൽ രാഹുൽImage Credit source: Delhi Capitals X
abdul-basith
Abdul Basith | Updated On: 10 Apr 2025 17:05 PM

ഐപിഎലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. ഐപിഎലിൽ ഇതുവരെ തോൽവിയറിയാതെ കുതിയ്ക്കുന്ന ഡൽഹിയ്ക്ക് തകർപ്പൻ ഫോമിലുള്ള ബെംഗളൂരു കനത്ത വെല്ലുവിളിയുയർത്തുമെന്നാണ് കരുതപ്പെടുന്നത്. പോയിൻ്റ് പട്ടികയിൽ ഡൽഹി ക്യാപിറ്റൽസ് രണ്ടാമതും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മൂന്നാമതുമാണ്. ഡൽഹി കളിച്ച മൂന്ന് കളിയും ജയിച്ചു. ആർസിബിയാവട്ടെ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ജയം രുചിച്ചു. ബെംഗളൂരുവിൻ്റെ തട്ടകമായ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് കളി.

വർഷങ്ങൾക്ക് ശേഷം ലഭിച്ച ഏറ്റവും ബാലൻസ്ഡ് സൈഡാണ് ഇത്തവണ ആർസിബിയുടെ കരുത്ത്. ദേവ്ദത്ത് പടിക്കലിൻ്റെ അപ്ഡേറ്റഡ് വേർഷൻ സീസണിൽ ആർസിബിയുടെ പ്രകടനങ്ങൾക്ക് കരുത്താവുന്നുണ്ട്. രജത് പാടിദാർ, ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ്മ തുടങ്ങിയവരെല്ലാം പല മത്സരങ്ങളിലാണ് മികച്ച പ്രകടനങ്ങൾ നടത്തി. വിരാട് കോലി പതിവുപോലെ ഓപ്പണിംഗിൽ വിശ്വസ്തനായി തുടരുന്നു. ഫിൽ സാൾട്ട് അത്ര ഫോമായിട്ടില്ലെങ്കിലും അത് ആർസിബിയെ ബാധിക്കാത്തതിന് കാരണം കരുത്തുറ്റ മധ്യനിരയാണ്. ബാറ്റിംഗ് നിരയെക്കാൾ ബൗളിംഗ് നിരയാണ് ഇക്കുറി ആർസിബിയുടെ പ്രകടനങ്ങൾക്ക് വാല്യൂ നൽകുന്നത്. ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, യഷ് ദയാൽ എന്നിവർക്കൊപ്പം സുയാശ് ശർമ്മയും കൃണാൽ പാണ്ഡ്യയും ആർസിബി ബൗളിംഗിലെ കരുത്തുറ്റ കണ്ണികളാണ്. ഡെത്ത് ഓവറുകളിൽ ഉൾപ്പെടെ പന്തെറിയാനുള്ള കൃണാലിൻ്റെ കഴിവ് രണ്ട് തവണയാണ് ആർസിബിയ്ക്ക് ജയം നേടിക്കൊടുത്തത്.

ഡൽഹിയെ പരിഗണിക്കുമ്പോഴും മധ്യനിരയാണ് കരുത്ത്. ജേക്ക് ഫ്രേസർ മക്കർക്ക് നിരാശപ്പെടുത്തുന്നുണ്ടെങ്കിലും ഫാഫ് ഡുപ്ലെസി, അഭിഷേക് പോറൽ, അക്സർ പട്ടേൽ, കെഎൽ രാഹുൽ, അശുതോഷ് ശർമ്മ, വിപ്രജ് നിഗം എന്നിങ്ങനെ നീളുന്ന ബാറ്റിംഗ് നിര ഐപിഎൽ ടീമുകളിൽ ഏറ്റവും ശക്തമാണ്. മിച്ചൽ സ്റ്റാർക്ക്, മുകേഷ് കുമാർ, മോഹിത് ശർമ്മ, കുൽദീപ് യാദവ് എന്നിവരടങ്ങുന്ന ബൗളിംഗ് നിരയും കരുത്ത് കാട്ടുന്നുണ്ട്. ടി നടരാജനെപ്പോലൊരു താരം പകരക്കാരുടെ പട്ടികയിൽ ഉണ്ടെന്നതാണ് ഡൽഹിയുടെ ബൗളിംഗ് യൂണിറ്റിൻ്റെ ആഴം.

Also Read: Cricket In Olympics : 128 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിലേക്ക് ക്രിക്കറ്റെത്തുന്നു; ടി20 ഫോർമാറ്റിൽ ആറ് ടീമുകൾ ഏറ്റുമുട്ടും

ഇരു ടീമുകളും ഒരുപോലെ കരുത്തരാണ്. രണ്ട് ടീമുകളെ താരതമ്യപ്പെടുത്തുമ്പോൾ ആർസിബിയുടേത് മെച്ചപ്പെട്ട ബൗളിംഗ് നിരയായും ഡൽഹിയുടേത് മെച്ചപ്പെട്ട ബാറ്റിംഗ് നിരയായും കണക്കാക്കാം. എന്നാൽ, ഏറെക്കുറെ ഇരു ടീമുകളും ഒരുപോലെ ബാലൻസ്ഡാണ്. കരുത്തരുമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കളി ആവേശം നിറഞ്ഞതാവുമെന്നുറപ്പ്.