5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: പ്രതാപകാലത്തിൻ്റെ നിഴൽ പോലുമാവാൻ കഴിയാതെ റാഷിദ് ഖാൻ; കാരണങ്ങൾ പലത്

IPL 2025 Rashid Khan Bowling Analysis: കഴിഞ്ഞ കുറച്ച് സീസണുകളായി റാഷിദ് ഖാൻ്റെ മോശം ബൗളിംഗ് ക്രിക്കറ്റ്ൻ ലോകം ശ്രദ്ധിക്കുകയാണ്. സ്വന്തം കരിയർ ഇങ്ങനെയായതിൽ റാഷിദ് ഖാനാണ് വലിയ പങ്കുള്ളത്. കാരണങ്ങൾ പരിശോധിക്കാം.

IPL 2025: പ്രതാപകാലത്തിൻ്റെ നിഴൽ പോലുമാവാൻ കഴിയാതെ റാഷിദ് ഖാൻ; കാരണങ്ങൾ പലത്
റാഷിദ് ഖാൻImage Credit source: Social Media
abdul-basith
Abdul Basith | Published: 03 Apr 2025 17:23 PM

കഴിഞ്ഞ കുറച്ച് കാലമായി റാഷിദ് ഖാൻ്റെ ഗ്രാഫ് താഴേയ്ക്കാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറെന്ന വിശേഷണം ഏറെക്കാലം അലങ്കരിച്ചിരുന്ന റാഷിദ് ഈ ഐപിഎൽ സീസണിൽ നിരാശാജനകമായ പ്രകടനങ്ങളാണ് നടത്തുന്നത്. പഞ്ചാബ് കിംഗ്സിനെതിരായ ആദ്യ മത്സരത്തിൽ നാലോവറിൽ 48 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ റാഷിദ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരത്തിൽ വിക്കറ്റൊന്നും വീഴ്ത്താതെ 54 റൺസ് വഴങ്ങി. രണ്ടാം മത്സരത്തിൽ, മുംബൈക്കെതിരെ രണ്ട് ഓവറിൽ 10 റൺസ് വഴങ്ങിയതാണ് റാഷിദിൻ്റെ നല്ല പ്രകടനം.

കണക്കുകൾക്കൊപ്പം റാഷിദിൻ്റെ വേരിയേഷനുകൾ ഇപ്പോൾ ബാറ്റർമാർക്ക് വേഗം മനസിലാക്കാൻ കഴിയുന്നു എന്നതും പഴയ കൃത്യത ഇല്ലെന്നതുമാണ് പ്രശ്നം. റോയൽ ചലഞ്ചേഴ്സിനെതിരായ പ്രകടനം റാഷിദിൻ്റെ ഐപിഎൽ കരിയറിലെ ഏറ്റവും മോശം സ്പെല്ലാണ്. താരത്തിനെതിരെ അഞ്ച് സിക്സറുകൾ നേടിയ ലിയാം ലിവിങ്സ്റ്റൺ മുൻപ് റാഷിദിനെതിരെ ഏറെ ബുദ്ധിമുട്ടിയിരുന്നു.

2023 ഏകദിന ലോകകപ്പിന് ശേഷമുണ്ടായ പരിക്ക് റാഷിദിൻ്റെ ബൗളിംഗിനെ സാരമായി ബാധിച്ചു. ബാക്ക് ഇഞ്ചുറി മാറിയതിന് ശേഷം കളത്തിലേക്ക് തിരികെയെത്തിയ 2024 ഐപിഎലിൽ തന്നെ റാഷിദിൻ്റെ ബൗളിംഗിന് മൂർച്ച കുറഞ്ഞിരുന്നു. 2023 സീസണിൽ 27 വിക്കറ്റ് നേടി ഗുജറാത്തിൻ്റെ ഫൈനൽ പ്രവേശനത്തിൽ നിർണായക പങ്ക് വഹിച്ച റാഷിദ് പിന്നീട് ബിഗ് ബാഷ് ലീഗ്, ദി ഹണ്ട്രഡ്, എസ്എ20 തുടങ്ങിയ ലീഗുകൾ കളിച്ചില്ല. 2024ൽ 13 മത്സരങ്ങളിൽ കേവലം 10 വിക്കറ്റ് മാത്രം നേടിയ താരം ഓവറിൽ 8.4 റൺസ് ആണ് വഴങ്ങിയത്. റാഷിദിൻ്റെ കരിയറിലെ ഏറ്റവും മോശം ഐപിഎൽ.

Also Read: IPL 2025 Today Match: ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത ഹൈദരാബാദ് പോരാട്ടം; മത്സരം എവിടെ കാണാം

ലോകമെങ്ങുമുള്ള ടി20 ലീഗുകളിലെല്ലാം കളിക്കുന്നതും റാഷിദിന് തിരിച്ചടിയായി. അതുകൊണ്ട് തന്നെ താരങ്ങൾക്ക് റാഷിദിൻ്റെ ബൗളിംഗ് കൂടുതൽ സുപരിചിതമായി. ഇതിനൊപ്പം ഇത്രയധികം ക്രിക്കറ്റ് നിർത്താതെ കളിയ്ക്കുന്നതും റാഷിദിൻ്റെ പ്രകടനങ്ങളെ ബാധിക്കുന്നു. പുറം വേദന മാറിയെങ്കിലും പഴയതുപോലെ ഐഡിയൽ ലെങ്തിൽ പന്തെറിയാൻ റാഷിദ് ഖാന് ഇപ്പോൾ സാധിക്കുന്നില്ല. കരിയർ കുറച്ചുകൂടി മികച്ച രീതിയിൽ ഡിസൈൻ ചെയ്ത്, ബൗളിംഗിൽ കൂടുതൽ വർക്ക് ചെയ്തെങ്കിൽ മാത്രമേ റാഷിദിന് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവൂ എന്നാണ് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നു.