5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ക്യാപ്റ്റനുമെത്തി, സഞ്ജുവും വന്നതോടെ രാജസ്ഥാന്‍ റോയല്‍സ് ‘ഡബിള്‍ ഹാപ്പി’; ഇനി പടയൊരുക്കം

Sanju Samson Injury Update : കഴിഞ്ഞ തവണ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം ക്വാളിഫയറില്‍ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് പുറത്താവുകയായിരുന്നു. കഴിഞ്ഞ തവണ റോയല്‍സിന്റെ കിരീട പ്രതീക്ഷകള്‍ ഇല്ലാതാക്കിയ നിലവിലെ റണ്ണേഴ്‌സ് അപ്പായ സണ്‍റൈസേഴ്‌സിനെതിരെയാണ് ഇത്തവണ റോയല്‍സിന്റെ ആദ്യ മത്സരം

Sanju Samson: ക്യാപ്റ്റനുമെത്തി, സഞ്ജുവും വന്നതോടെ രാജസ്ഥാന്‍ റോയല്‍സ് ‘ഡബിള്‍ ഹാപ്പി’; ഇനി പടയൊരുക്കം
സഞ്ജുവിന് റോയല്‍സില്‍ ലഭിച്ച വരവേല്‍പ്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 18 Mar 2025 10:26 AM

ശങ്കകളെല്ലാം പരിഹരിച്ച് ഐപിഎല്‍ പുതിയ സീസണിനെ വരവേല്‍ക്കാനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സ്. പരിക്കിന്റെ പിടിയിലായിരുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൂര്‍ണമായും കായികക്ഷമത വീണ്ടെടുത്ത് ടീമിനൊപ്പം ചേര്‍ന്നു. ബാറ്റിങ് ടെസ്റ്റ് സഞ്ജു വിജയിച്ചിരുന്നെങ്കിലും, വിക്കറ്റ് കീപ്പിങിന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ അനുമതി ലഭിക്കാത്തത് ആശങ്കയായിരുന്നു. ഒടുവില്‍ എന്‍സിഎയുടെ ക്ലിയറന്‍സ് ലഭിച്ചതോടെ ആ ആശങ്കയ്ക്കും വിരാമമായി. പരിക്കേറ്റ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗും കായികക്ഷമത വീണ്ടെടുത്തതോടെ ‘ഡബിള്‍ ഹാപ്പി’യിലാണ് റോയല്‍സ്.

ടീമില്‍ വന്‍ പൊളിച്ചെഴുത്ത് നടത്തിയാണ് ഇത്തവണ റോയല്‍സ് എത്തുന്നത്‌. സഞ്ജുവിനെയും, പരാഗിനെയും കൂടാതെ യശ്വസി ജയ്‌സ്വാള്‍, ധ്രുവ് ജൂറല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ എന്നിവരെ മാത്രമാണ് നിലനിര്‍ത്തിയത്. നെടുംതൂണായിരുന്ന ജോസ് ബട്ട്‌ലര്‍, സ്പിന്‍ കരുത്തായിരുന്ന രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍, പേസാക്രമണത്തിലെ കുന്തമുനയായിരുന്ന ട്രെന്‍ഡ് ബോള്‍ട്ട് തുടങ്ങി നിരവധി താരങ്ങളെ ഒഴിവാക്കി.

Read Also : IPL 2025: സഞ്ജുവിൻ്റെ രാജസ്ഥാന് പ്രശ്നം ബൗളിംഗിൽ; ഇത്തവണയെങ്കിലും കിരീടനേട്ടത്തിലെത്തുമോ?

പകരം നിതീഷ് റാണ, ജോഫ്ര ആര്‍ച്ചര്‍, വാനിന്ദു ഹസരങ്ക, മഹേഷ് തീക്ഷണ തുടങ്ങിയവരെ ടീമിലെത്തിച്ചു. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിലും, സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലും ഇത്തവണ കിരീടത്തില്‍ കുറഞ്ഞൊന്നും റോയല്‍സ് പ്രതീക്ഷിക്കുന്നില്ല. 2022ല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട റോയല്‍സ് 2023ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. കഴിഞ്ഞ തവണ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനുമായി. എങ്കിലും പ്രഥമ സീസണ് ശേഷം ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്തതാണ് വെല്ലുവിളി.

കഴിഞ്ഞ തവണ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം ക്വാളിഫയറില്‍ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് പുറത്താവുകയായിരുന്നു. കഴിഞ്ഞ തവണ റോയല്‍സിന്റെ കിരീട പ്രതീക്ഷകള്‍ ഇല്ലാതാക്കിയ നിലവിലെ റണ്ണേഴ്‌സ് അപ്പായ സണ്‍റൈസേഴ്‌സിനെതിരെയാണ് ഇത്തവണ റോയല്‍സിന്റെ ആദ്യ മത്സരം. മാര്‍ച്ച് 23ന് ഹൈദരാബാദിലാണ് മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30ന് മത്സരം ആരംഭിക്കും.