5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: സെഞ്ചുറി പിന്നെയടിക്കാം ! ശ്രേയസിനെ സെഞ്ചുറിയടിപ്പിക്കാതെ ശശാങ്കിന്റെ ഫിനിഷിങ്; പഞ്ചാബിന് വമ്പന്‍ സ്‌കോര്‍

IPL 2025 PBKS vs GT: ടോസ് നേടിയ ഗുജറാത്ത് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും മറ്റൊരു ഓപ്പണറായ പ്രിയാന്‍ഷ് ആര്യയുമായി ചേര്‍ന്ന് ശ്രേയസ് അയ്യര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ ഇരുവരും 51 റണ്‍സാണ് പഞ്ചാബ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്

IPL 2025: സെഞ്ചുറി പിന്നെയടിക്കാം ! ശ്രേയസിനെ സെഞ്ചുറിയടിപ്പിക്കാതെ ശശാങ്കിന്റെ ഫിനിഷിങ്; പഞ്ചാബിന് വമ്പന്‍ സ്‌കോര്‍
പഞ്ചാബ് കിങ്‌സിന്റെ ബാറ്റിങ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 25 Mar 2025 21:39 PM

വസാന ഓവറിലേക്ക് പഞ്ചാബ് കിങ്‌സ് കടക്കുന്നതിന് മുമ്പ് ശ്രേയസ് അയ്യര്‍ നേടിയത് 42 പന്തില്‍ 97 റണ്‍സ്. 20 ഓവര്‍ പൂര്‍ത്തിയായപ്പോഴും ശ്രേയസ് അയ്യര്‍ 42 പന്തില്‍ 97 റണ്‍സ് നോട്ടൗട്ട്. ശ്രേയസ് സെഞ്ചുറിയടിപ്പിക്കുമെന്ന് ഉറപ്പിച്ചവരെല്ലാം കണ്ടത് അവസാന ഓവറില്‍ ശശാങ്ക് സിങ് വക വമ്പന്‍ വെടിക്കെട്ട്. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിലെ എല്ലാ പന്തും നേരിട്ടത് ശശാങ്കാണ്. 22 റണ്‍സ് താരം അടിച്ചുകൂട്ടി. സിറാജ് എറിഞ്ഞ വൈഡ് കൂടി ചേര്‍ത്ത് ആ ഓവറില്‍ പഞ്ചാബ് കൊണ്ടുപോയത് 23 റണ്‍സ്. സെഞ്ചുറിക്ക് തൊട്ടിരികിലുണ്ടായിരുന്ന ശ്രേയസിന് സ്‌ട്രൈക്ക് കൈമാറിയില്ലെങ്കിലും കഴിഞ്ഞ സീസണിലെ മികച്ച ഫോം ശശാങ്ക് തുടരുന്നത് പഞ്ചാബിനും ആശ്വാസമായി. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് പഞ്ചാബ് അടിച്ചുകൂട്ടിയത്.

ടോസ് നേടിയ ഗുജറാത്ത് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങിനെ (അഞ്ച് റണ്‍സ്) തുടക്കത്തിലെ നഷ്ടമായെങ്കിലും മറ്റൊരു ഓപ്പണറായ പ്രിയാന്‍ഷ് ആര്യയുമായി ചേര്‍ന്ന് ശ്രേയസ് അയ്യര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ ഇരുവരും 51 റണ്‍സാണ് പഞ്ചാബ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 23 പന്തില്‍ 47 റണ്‍സെടുത്ത പ്രിയാന്‍ഷിനെ പുറത്താക്കി റാഷിദ് ഖാന്‍ ഈ കൂട്ടുക്കെട്ട് പൊളിച്ചു.

Read Also : Ashutosh Sharma: വിഷാദത്തോട് പടപൊരുതിയവന്‍, പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയവന്‍; അശുതോഷ് നമ്മള്‍ വിചാരിച്ചയാളല്ല സര്‍

റാഷിദിന്റെ പന്തില്‍ സായ് സുദര്‍ശന്‍ ക്യാച്ചെടുത്താണ് പ്രിയാന്‍ഷ് പുറത്തായത്. പിന്നീട് വന്ന ബാറ്റര്‍മാരില്‍ ശശാങ്ക് ഒഴികെയുള്ള ആര്‍ക്കും ശ്രേയസിന് കാര്യമായ പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല. അഞ്ച് ഫോറും ഒമ്പത് സിക്‌സും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ബാറ്റിങ്. ശശാങ്ക് പുറത്താകാതെ 16 പന്തില്‍ 44 റണ്‍സെടുത്തു. ആറു ഫോറും നാല് സിക്‌സറും താരം പായിച്ചു. സിറാജ് എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് ഫോറാണ് ശശാങ്ക് അടിച്ചത്. ഗുജറാത്തിന് വേണ്ടി സായ് കിഷോര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറ്റ് ബൗളര്‍മാര്‍ നിരാശപ്പെടുത്തി.