IPL 2025: ലഖ്‌നൗവിന്റെ തട്ടകത്തിലേക്ക് പഞ്ചാബ് കിങ്‌സെത്തും; ഐപിഎല്ലില്‍ ഇന്ന് ഋഷഭ് പന്ത്-ശ്രേയസ് അയ്യര്‍ പോരാട്ടം

Punjab Kings vs Lucknow Super Giants: മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരന്‍ എന്നിവരുടെ ഉജ്ജ്വല ഫോമാണ് ലഖ്‌നൗവിന്റെ കരുത്ത്. ഇരുവരും നല്‍കുന്ന മികച്ച തുടക്കമാണ് ലഖ്‌നൗവിന്റെ അടിത്തറ. മറ്റ് ബാറ്റര്‍മാര്‍ ഇതുവരെ ട്രാക്കിലെത്തിയിട്ടില്ല. ക്യാപ്റ്റന്‍ ഋഷഭ് പന്തും താളം കണ്ടെത്തിയിട്ടില്ല

IPL 2025: ലഖ്‌നൗവിന്റെ തട്ടകത്തിലേക്ക് പഞ്ചാബ് കിങ്‌സെത്തും; ഐപിഎല്ലില്‍ ഇന്ന് ഋഷഭ് പന്ത്-ശ്രേയസ് അയ്യര്‍ പോരാട്ടം

ഋഷഭ് പന്ത് പരിശീലനത്തിനിടെ

jayadevan-am
Published: 

01 Apr 2025 12:54 PM

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് പഞ്ചാബ് കിങ്‌സും, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടും. സീസണില്‍ പഞ്ചാബിന്റെ രണ്ടാമത്തേയും, ലഖ്‌നൗവിന്റെയും മൂന്നാമത്തെയും മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റെങ്കിലും, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന രണ്ടാം പോരാട്ടത്തില്‍ ലഖ്‌നൗ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. മറുവശത്ത് പഞ്ചാബ് ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തു. ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തുമ്പോഴും ഇരുടീമുകളിലെയും ബൗളര്‍മാര്‍ റണ്‍സ് അധികം വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കാത്തതാണ് വെല്ലുവിളി.

മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരന്‍ എന്നിവരുടെ ഉജ്ജ്വല ഫോമാണ് ലഖ്‌നൗവിന്റെ കരുത്ത്. ഇരുവരും നല്‍കുന്ന മികച്ച തുടക്കമാണ് ലഖ്‌നൗവിന്റെ അടിത്തറ. മറ്റ് ബാറ്റര്‍മാര്‍ ഇതുവരെ ട്രാക്കിലെത്തിയിട്ടില്ല. ക്യാപ്റ്റന്‍ ഋഷഭ് പന്തും താളം കണ്ടെത്തിയിട്ടില്ല. പരിക്കേറ്റ മൊഹ്‌സിന്‍ ഖാന് പകരം അപ്രതീക്ഷിതമായി ടീമിലെത്തിയ ഓള്‍റൗണ്ടര്‍ ശാര്‍ദ്ദുല്‍ താക്കൂറാണ് ലഖ്‌നൗവിന്റെ ബൗളിങ് ആക്രമണത്തിലെ കുന്തമുന. രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ് താക്കൂര്‍ പുറത്തെടുത്തത്.

മികച്ച താരനിരയാണ് പഞ്ചാബിന്റെ കരുത്ത്. പഞ്ചാബിന്റെ ബാറ്റിങ് ആക്രമണത്തെ മുന്നില്‍ നിന്ന് നയിക്കുന്നത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. ഗുജറാത്തിനെതിരായ മത്സരത്തില്‍ താരം പുറത്താകാതെ 42 പന്തില്‍ 97 റണ്‍സെടുത്തിരുന്നു. ശശാങ്ക് സിംഗാണ് പഞ്ചാബിന്റെ മറ്റൊരു കരുത്ത്. ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ് തുടങ്ങിയവര്‍ കൂടി ബാറ്റിങ് ഫോം വീണ്ടെടുത്താല്‍ പഞ്ചാബ് അത്യന്തം അപകടകാരികളാകും.

Read Also :IPL 2025: അശ്വനിയുടെ അരങ്ങേറ്റത്തില്‍ ആടിയുലഞ്ഞ് കൊല്‍ക്കത്ത; മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം

മത്സരം എപ്പോള്‍, എവിടെ?

ലഖ്‌നൗവിന്റെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് മത്സരം തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക്, ജിയോഹോട്ട്‌സ്റ്റാര്‍ എന്നിവയില്‍ തത്സമയം കാണാം. ബാറ്റര്‍മാരെയും ബൗളര്‍മാരെയും ഒരുപോലെ തുണയ്ക്കുന്നതാണ് ഏകാനയിലെ പിച്ച്. ബൗളര്‍മാരില്‍ പ്രത്യേകിച്ചും സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചാണിത്.

Related Stories
IPL 2025: സീസണിലെ ആദ്യ സൂപ്പർ ഓവറിൽ രാജസ്ഥാന് പിഴച്ചു; യോർക്കറുകൾ കൊണ്ട് കളി തട്ടിയെടുത്ത് മിച്ചൽ സ്റ്റാർക്ക്
IPL 2025: അവസാന ഓവറില്‍ മാത്രം നാല് വൈഡും, ഒരു നോബോളും; റണ്‍സുകള്‍ ദാനം ചെയ്ത് റോയല്‍സ് ബൗളര്‍മാര്‍; വിജയലക്ഷ്യം 189 റണ്‍സ്‌
IPL 2025: ആ 18 കോടി വെറുതെയായില്ലെന്ന് തെളിയിച്ച് ചഹല്‍; പരീക്ഷണഘട്ടങ്ങളെ അതിജീവിച്ച് പഞ്ചാബിന്റെ പോരാളി
IPL 2025: അതുശരി ! അക്‌സര്‍ പട്ടേലിന് എണ്ണ എത്തിച്ചു നല്‍കിയിരുന്നത് സഞ്ജുവായിരുന്നോ? വീഡിയോ വൈറല്‍
IPL 2025: ധോണി ഐപിഎലിൽ നിന്ന് പുറത്താവുമോ? മുടന്തി നടക്കുന്ന താരത്തിൻ്റെ വിഡിയോ വൈറൽ
IPL 2025: ‘എന്തൊരു കഴിവുള്ള മനുഷ്യൻ’; ചഹാലിനെ പുകഴ്ത്തി ആർജെ മഹ്‌വാഷ്
ദിവസവും ഉരുളക്കിഴങ്ങ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ചെറുതായി മുറിഞ്ഞാൽപോലും രക്തസ്രാവം! എന്താണ് ‌ഹീമോഫീലിയ
ഇന്ത്യക്കാര്‍ ഡോളോ കഴിക്കുന്നത് ജെംസ് പോലെ
ഇവർക്ക് പണം കൊടുത്താൽ, പ്രശ്നം