IPL 2025: സൽമാൻ നിസാർ അല്ല; ഗെയ്ക്വാദിന് പകരക്കാൻ മുംബൈ താരം ആയുഷ് മാത്രെയെന്ന് സൂചന

Ayush Mhatre To Replace Ruturaj Gaikwad: ഋതുരാജ് ഗെയ്ക്വാദിന് പകരം ചെന്നൈ സൂപ്പർ കിംഗ്സിൽ ആയുഷ് മാത്രെ എത്തിയേക്കും. നേരത്തെ കേരള താരം സൽമാൻ നിസാറിനെ ചെന്നൈ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

IPL 2025: സൽമാൻ നിസാർ അല്ല; ഗെയ്ക്വാദിന് പകരക്കാൻ മുംബൈ താരം ആയുഷ് മാത്രെയെന്ന് സൂചന

ആയുഷ് മാത്രെ

abdul-basith
Published: 

14 Apr 2025 09:48 AM

പരിക്കേറ്റ് പുറത്തായ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന് പകരക്കാരനായി മുംബൈ യുവതാരം ആയുഷ് മാത്രെ എത്തുമെന്ന് സൂചന. നേരത്തെ കേരള താരം സൽമാൻ നിസാർ, മുംബൈ താരം പൃഥ്വി ഷാ തുടങ്ങിയവരുടെ പേരുകളും പറഞ്ഞ് കേട്ടിരുന്നെങ്കിലും ആയുഷ് മാത്രെയ്ക്ക് നറുക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

17 വയസുകാരനായ ആയുഷ് മാത്രെ മുംബൈയുടെ ഓപ്പണറാണ്. താരത്തോട് ഉടൻ തന്നെ ടീമിനൊപ്പം ചേരാണ് ചെന്നൈ മാനേജ്മെൻ്റ് ആവശ്യപ്പെട്ടു എന്നാണ് സൂചനകൾ. ഐപിഎൽ ലേലത്തിൽ 30 ലക്ഷം രൂപ വിലയുണ്ടായിരുന്ന മാത്രെ അൺസോൾഡ് ആയിരുന്നു. ഈ മാസം 14ന് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ അടുത്ത മത്സരം. ഈ കളിയിൽ താരം കളിച്ചേക്കില്ല. ഈ മാസം 20ന് വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ താരം ഐപിഎലിൽ അരങ്ങേറിയേക്കും.

ആയുഷ് മാത്രെ, സൽമാൻ നിസാർ, പൃഥ്വി ഷാ എന്നിവർക്കൊപ്പം ഗുജറാത്ത് താരം ഉർവിൽ പട്ടേലും ചെന്നൈ സൂപ്പർ കിംഗ്സിൽ ട്രയൽസിനെത്തിയിരുന്നു. എന്നാൽ, മാത്രെ ടോപ്പ് ഓർഡർ താരമാണെന്നതും ഫോമിലാണെന്നതും മാനേജ്മെൻ്റ് പരിഗണിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Also Read: IPL 2025 : ഇതിൽ സ്പ്രിങ്ങുണ്ടോ? രാജസ്ഥാൻ ബെംഗളൂരു മത്സരത്തിനിടെ സോൾട്ടിൻ്റെ ബാറ്റ് അമ്പയർ പരിശോധിച്ചു; കാരണമിതാണ്

മുംബൈയിൽ നിന്നുള്ള അടുത്ത സൂപ്പർ താരമാണ് ആയുഷ് മാത്രെ. 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും സഹിതം 504 റൺസാണ് താരം നേടിയത്. ഏഴ് ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറി അടക്കം 458 റൺസും താരം നേടി.

ആറ് മത്സരങ്ങളിൽ കേവലം ഒരു ജയം മാത്രമുള്ള ചെന്നൈ സൂപ്പർ കിംഗ്സ് പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ മാത്രമാണ് ചെന്നൈക്ക് വിജയിക്കാനായത്. പിന്നീട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവർക്കെതിരായ മത്സരങ്ങളിലൊക്കെ ചെന്നൈ പരാജയപ്പെട്ടു.

 

Related Stories
IPL 2025: ഗുജറാത്തിനോട് തോറ്റു; സണ്‍റൈസേഴ്‌സിന്റെ പ്രതീക്ഷകള്‍ മങ്ങി; പെട്ടിയും കിടക്കയും എടുക്കേണ്ടിവരും?
Virat Kohli : നടിയുടെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തു; പിന്നാലെ ഇൻസ്റ്റഗ്രാം അൽഗോരിതത്തെ പഴിച്ച് വിരാട് കോലി
Kerala Cricket Association: ശ്രീശാന്തിന് മൂന്ന് വർഷത്തെ വിലക്ക്; സഞ്ജുവിന്റെ പിതാവിനെതിരെ നിയമനടപടിക്ക് കെസിഎ
IPL 2025: പോയവരും വന്നവരുമെല്ലാം അടിയോടടി; മുംബൈയ്ക്ക് മികച്ച സ്‌കോര്‍; എല്ലാ കണ്ണുകളും വൈഭവില്‍
IPL 2025: റോയല്‍സിനായി അവസാന ഓവര്‍ ഇനി ആരെറിയും? പരിക്കേറ്റ സന്ദീപ് ശര്‍മ പുറത്ത്‌
IPL 2025: രാജസ്ഥാന്‍ റോയല്‍സിന്റേത് മികച്ച ടീം; കണ്ണ് വയ്ക്കുന്നത് ഭാവിയിലേക്ക്; രാഹുല്‍ ദ്രാവിഡ് പറയുന്നു
രാവിലെ ഒരല്ലി വെളുത്തുള്ളി കഴിച്ചാൽ
മൂത്രമൊഴിച്ചയുടന്‍ വെള്ളം കുടിക്കാറുണ്ടോ?
ഗ്രാമ്പു ചായയ്ക്ക് പലതുണ്ട് ഗുണങ്ങൾ
ഈ ശീലം വൃക്കകളെ നശിപ്പിക്കും