AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഐപിഎല്ലില്‍ ഇന്ന് ഡബിള്‍ ധമാക്ക; എല്ലാ കണ്ണുകളും ഋഷഭ് പന്തില്‍

IPL 2025 Match preview: ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് ഋഷഭ് പന്ത് അര്‍ധ ശതകം നേടിയത്. പല മത്സരങ്ങളിലും ബാറ്റിങ് ഓര്‍ഡറില്‍ താരം താഴേക്ക് മാറുന്നതും കണ്ടു. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ഡേവിഡ് മില്ലര്‍ക്ക് സാധിക്കാത്തതാണ് മറ്റൊരു പ്രതിസന്ധി

IPL 2025: ഐപിഎല്ലില്‍ ഇന്ന് ഡബിള്‍ ധമാക്ക; എല്ലാ കണ്ണുകളും ഋഷഭ് പന്തില്‍
ഋഷഭ് പന്ത്‌ Image Credit source: PTI
jayadevan-am
Jayadevan AM | Published: 27 Apr 2025 14:02 PM

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടും. ഉച്ചകഴിഞ്ഞ് 3.30ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ പരിതാപകരമായി തുടങ്ങിയ മുംബൈ ഒടുവില്‍ തുടര്‍ജയങ്ങളുടെ കരുത്തില്‍ ആ ക്ഷീണം മായിച്ചുകളഞ്ഞു. ഒമ്പത് മത്സരങ്ങളില്‍ അഞ്ച് വിജയവുമായി അഞ്ചാമതാണ് മുംബൈ. രോഹിത് ശര്‍മ ഫോം വീണ്ടെടുത്തത് മുംബൈയ്ക്ക് കരുത്താണ്.

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിലെ നാല് വിക്കറ്റ് നേട്ടത്തോടെ ട്രെന്‍ഡ് ബോള്‍ട്ട് ഫോമിലേക്ക് തിരികെയെത്തിയത്‌ മുംബൈയുടെ ബൗളിങ് ആക്രമണത്തിനും മൂര്‍ച്ച കൂട്ടുന്നു. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച വില്‍ ജാക്ക്‌സ് പല മത്സരങ്ങളിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് തിരിച്ചടിയാണ്.

മലയാളിതാരം വിഘ്‌നേഷ് പുത്തൂരിന് ഇന്ന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്ന് വ്യക്തമല്ല. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ഒരോവര്‍ മാത്രമാണ് വിഘ്‌നേഷ് എറിഞ്ഞത്. ആ ഓവറില്‍ 15 റണ്‍സ് വഴങ്ങുകയും ചെയ്തു.

മറുവശത്ത്, ആറാമതുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാജസ്ഥാനെതിരെ നാടകീയ ജയം നേടിയെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയോട് പരാജയപ്പെട്ടിരുന്നു. മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പുരന്‍ തുടങ്ങിയ താരങ്ങളാണ് ലഖ്‌നൗവിന്റെ കരുത്ത്. ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ മോശം ഫോം കല്ലുകടിയാണ്.

ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് ഋഷഭ് പന്ത് അര്‍ധ ശതകം നേടിയത്. പല മത്സരങ്ങളിലും ബാറ്റിങ് ഓര്‍ഡറില്‍ താരം താഴേക്ക് മാറുന്നതും കണ്ടു. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ഡേവിഡ് മില്ലര്‍ക്ക് സാധിക്കാത്തതാണ് മറ്റൊരു പ്രതിസന്ധി. എങ്കിലും ആയുഷ് ബദോനി ഉണ്ടാക്കുന്ന ഇമ്പാക്ട് ലഖ്‌നൗവിന്റെ പ്ലസ് പോയിന്റാണ്.

Read Also: IPL 2025: പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും മഴ കൊടുത്തത് എട്ടിന്റെ പണി; ഇരുടീമുകളുടെയും സാധ്യതകള്‍ ഇനി എങ്ങനെ?

രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സും, മൂന്നാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഇന്നത്തെ രണ്ടാമത്തെ പോരാട്ടം. പരിക്കേറ്റ ഫാഫ് ഡു പ്ലെസിസിന്റെ പ്ലേയിങ് ഇലവനിലെ അഭാവം കരുണ്‍ നായരെ വച്ച് നികത്താന്‍ ഡല്‍ഹിക്ക് സാധിച്ചു. ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍, കെഎല്‍ രാഹുല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ് എന്നീ താരങ്ങളുടെ കരുത്താണ് ഡല്‍ഹിയുടെ പ്രതീക്ഷ. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും അക്‌സര്‍ പുറത്തെടുക്കുന്ന മികവും ഡല്‍ഹിക്ക് ആത്മവിശ്വാസം പകരുന്നു.

വിരാട് കോഹ്ലിയാണ് തകര്‍പ്പന്‍ ഫോമാണ് ആര്‍സിബിയുടെ ആയുധം. ഫില്‍ സാള്‍ട്ട് നല്‍കുന്ന തകര്‍പ്പന്‍ തുടക്കവും ആര്‍സിബിയുടെ കരുത്താണ്. ജോഷ് ഹേസല്‍വുഡാണ് ആര്‍സിബിയുടെ ബൗളിങ് ആക്രമണത്തെ നയിക്കുന്നത്. രാത്രി 7.30ന് ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ട് മത്സരങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോ ഹോട്ട്‌സ്റ്റാറിലും കാണാം.