IPL 2025: കന്നി മത്സരത്തില്‍ മൂന്ന് വിക്കറ്റ് തിളക്കം; രണ്ടാം മത്സരത്തില്‍ പ്ലേയിങ് ഇലവനിലുമില്ല; വിഘ്‌നേഷിനെ ഒഴിവാക്കിയതിന് പിന്നില്‍
Mumbai Indians vs Gujarat Titans: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ സാഹചര്യങ്ങളാകാം വിഘ്‌നേഷിനെ ഒഴിവാക്കിയതിന് പിന്നില്‍. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിനെ അപേക്ഷിച്ച് അഹമ്മദാബാദിലെ സാഹചര്യം വ്യത്യസ്തമാണ്. അതേസമയം, ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ നായകനായി തിരിച്ചെത്തി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റോടെ തിളങ്ങിയ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിനെ ഇന്ന് മുംബൈ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. വിഘ്‌നേഷിന് പകരം അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്‌മാനെയാണ് മുംബൈ സ്പിന്നറായി അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. വിഘ്‌നേഷിനെ ഇന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ല.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ സാഹചര്യങ്ങളാകാം വിഘ്‌നേഷിനെ ഒഴിവാക്കിയതിന് പിന്നില്‍. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിനെ അപേക്ഷിച്ച് അഹമ്മദാബാദിലെ സാഹചര്യം വ്യത്യസ്തമാണ്. അതേസമയം, ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ നായകനായി തിരിച്ചെത്തി. സീസണിലെ ആദ്യ വിജയമാണ് മുംബൈ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് നാല് വിക്കറ്റിന് തോറ്റിരുന്നു. ഗുജറാത്തും ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. പഞ്ചാബ് കിങ്‌സാണ് 11 റണ്‍സിന് ഗുജറാത്തിനെ തകര്‍ത്തത്.




പ്ലേയിങ് ഇലവന്‍:
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ട്ടണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, മുജീബ് ഉര്‍ റഹ്‌മാന്‍, സത്യനാരായണ രാജു.
ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, ജോസ് ബട്ട്‌ലര്‍, ഷെര്‍ഫെയ്ന്‍, റുഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, കഗിസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.