AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: അടിയെന്ന് പറഞ്ഞാല്‍ അടിയോടടി; ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാരെ അടിച്ചു തൂഫാനാക്കി മുംബൈ ഇന്ത്യന്‍സ്‌

IPL 2025 Mumbai Indians vs Delhi Capitals: രോഹിത് ശര്‍മയും, റിക്കല്‍ട്ടണും ഓപ്പണിങ് പാര്‍ട്ട്ണര്‍ഷിപ്പില്‍ അഞ്ചോവറില്‍ മുംബൈ ഇന്ത്യന്‍സിന് 47 റണ്‍സ് സമ്മാനിച്ചു. എന്നാല്‍ മികച്ച സ്‌കോര്‍ കണ്ടെത്തുന്നതില്‍ രോഹിത് ശര്‍മ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. 12 പന്തില്‍ 18 റണ്‍സ് നേടിയ രോഹിതിനെ വിപ്രജ് നിഗം എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു

IPL 2025: അടിയെന്ന് പറഞ്ഞാല്‍ അടിയോടടി; ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാരെ അടിച്ചു തൂഫാനാക്കി മുംബൈ ഇന്ത്യന്‍സ്‌
തിലക് വര്‍മയുടെ ബാറ്റിങ്‌ Image Credit source: IPL FB Page
jayadevan-am
Jayadevan AM | Updated On: 13 Apr 2025 21:58 PM

ബാറ്റര്‍മാര്‍ മിന്നിത്തിളങ്ങിയതോടെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 205 റണ്‍സ് അടിച്ചുകൂട്ടി മുംബൈ ഇന്ത്യന്‍സ്. ടോസ് നേടിയ ഡല്‍ഹി മുംബൈയെ ബാറ്റിങിന് അയക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ട്ടന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ മികച്ച തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന് ലഭിച്ചത്. രോഹിത് ശര്‍മയും, റിക്കല്‍ട്ടണും ഓപ്പണിങ് പാര്‍ട്ട്ണര്‍ഷിപ്പില്‍ അഞ്ചോവറില്‍ മുംബൈ ഇന്ത്യന്‍സിന് 47 റണ്‍സ് സമ്മാനിച്ചു. എന്നാല്‍ മികച്ച സ്‌കോര്‍ കണ്ടെത്തുന്നതില്‍ രോഹിത് ശര്‍മ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. 12 പന്തില്‍ 18 റണ്‍സ് നേടിയ രോഹിതിനെ വിപ്രജ് നിഗം എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. 25 പന്തില്‍ 41 റണ്‍സെടുത്ത റിക്കല്‍ട്ടണെ കുല്‍ദീപ് യാദവ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും, തിലക് വര്‍മയും മുംബൈ ഇന്ത്യന്‍സിന്റെ സ്‌കോര്‍ ബോര്‍ഡിന് കുതിപ്പേകി. 28 പന്തില്‍ 40 റണ്‍സാണ് സൂര്യ നേടിയത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ വന്നപോലെ മടങ്ങി. നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത താരം വിപ്രജ് നിഗമിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.  നാലാം വിക്കറ്റില്‍ തിലക് വര്‍മയും, നമന്‍ ധിറും ഒത്തുച്ചേര്‍ന്നതോടെ മുംബൈയുടെ സ്‌കോര്‍ ഇരുനൂറും കടന്ന് കുതിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 62 റണ്‍സാണ് അടിച്ചുകൂട്ടിയത്.

Read Also : IPL 2025: സാള്‍ട്ട് തുടങ്ങിവച്ചു, കോഹ്ലിയും പടിക്കലും പൂര്‍ത്തിയാക്കി; രാജസ്ഥാന്‍ റോയല്‍സിനെ നാണംകെടുത്തി ആര്‍സിബി

മുംബൈയുടെ ടോപ് സ്‌കോററായ തിലക് 33 പന്തില്‍ 59 റണ്‍സെടുത്താണ് പുറത്തായത്. നമന്‍ ധിര്‍ പുറത്താകാതെ 17 പന്തില്‍ 38 റണ്‍സെടുത്തു. ഡല്‍ഹിക്കു വേണ്ടി വിപ്രജ് നിഗമും, കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതവും, മുകേഷ് കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി. മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെ ഇന്ന് മുംബൈ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.