5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ‘നീ ഏതാടാ മോനേ?’; മത്സരത്തിന് ശേഷം വിഗ്നേഷ് പുത്തൂരുമായുള്ള ധോണിയുടെ ദൃശ്യങ്ങൾ വൈറൽ

IPL 2025 MI vs CSK MS Dhoni And Vignesh Puthur: എൽ ക്ലാസിക്കോയിലെ വിജയത്തിന് എംഎസ് ധോണിയും മലയാളി താരം വിഗ്നേഷ് പുത്തൂരും തമ്മിൽ സംസാരിക്കുന്നതിൻ്റെ വിഡിയോ വൈറൽ. മത്സരശേഷം പരസ്പരം ഹസ്തദാനം നൽകുന്നതിനിടെയാണ് ഇരുവരും സംസാരിക്കുന്നത്.

IPL 2025: ‘നീ ഏതാടാ മോനേ?’; മത്സരത്തിന് ശേഷം വിഗ്നേഷ് പുത്തൂരുമായുള്ള ധോണിയുടെ ദൃശ്യങ്ങൾ വൈറൽ
എംഎസ് ധോണി, വിഗ്നേഷ് പുത്തൂർImage Credit source: Screengrab
abdul-basith
Abdul Basith | Updated On: 24 Mar 2025 08:47 AM

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് ശേഷം മലയാളി താരം വിഗ്നേഷ് പുത്തൂരുമായി എംഎസ് ധോണി സംസാരിക്കുന്നതിൻ്റെ വിഡിയോ വൈറൽ. കളി അവസാനിച്ച് പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ നന്നായി കളിച്ചു എന്ന് പറയുന്ന ധോണി പിന്നീട് എന്തോ ചോദിക്കുന്നതും വിഗ്നേഷ് മറുപടി പറയുന്നതും വിഡിയോയിൽ കാണാം. ‘ഇതുവരെ കാണാത്ത താങ്കൾ ഏതാണ്?’ എന്നാണ് ധോണിയുടെ ചോദ്യമെന്ന് സോഷ്യൽ മീഡിയ പറയുന്നു.

വിഡിയോ കാണാം

മത്സരത്തിൽ വമ്പൻ തോൽവിയിലേക്ക് കുതിച്ച ചെന്നൈയുടെ വിജയം അവസാന ഓവർ വരെ തടഞ്ഞത് ആദ്യ മത്സരം കളിക്കുന്ന വിഗ്നേഷിൻ്റെ സ്പെൽ ആയിരുന്നു. 4 ഓവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിഗ്നേഷ് ഇതോടെ സോഷ്യൽ മീഡിയയിലെ ചർച്ചയായി. ആദ്യ മൂന്നോവറിൽ 17 റൺസിന് മൂന്ന് വിക്കറ്റ് നേടിയ താരം പിന്നീട് 18ആം ഓവറിലാണ് വീണ്ടും എത്തുന്നത്. ഈ ഓവറിൽ രണ്ട് സിക്സറുളടക്കം നേടിയ രചിൻ രവീന്ദ്രയാണ് വിഗ്നേഷിൻ്റെ ബൗളിംഗ് ഫിഗർ അല്പം മോശമാക്കിയത്. ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെയാണ് വിഗ്നേഷ് പുറത്താക്കിയത്.

അവസാന ഓവറിലെ ആദ്യ പന്തിൽ മിച്ചൽ സാൻ്റ്നറെ സിക്സറിന് പറത്തി രചിൻ കളി വിജയിപ്പിച്ചു. ശേഷം ഇരു ടീമിലെയും കളിക്കാർ തമ്മിലുള്ള ഹസ്തദാനത്തിനിടെയാണ് മലയാളി താരത്തെ അഭിനന്ദിക്കാനും സംസാരിക്കാനും ധോണി സമയം കണ്ടെത്തിയത്.

Also Read: IPL 2025: ലേലത്തിലെടുത്തു, റാഷിദ് ഖാനൊപ്പം സ്വന്തം ചിലവിൽ പരിശീലനത്തിനയച്ചു; മുംബൈ ഇന്ത്യൻസ് കൈവെള്ളയിൽ കാത്തുസൂക്ഷിക്കുന്ന മലയാളിപ്പയ്യൻ

മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 155 റൺസെടുത്തു. 31 റൺസ് നേടിയ തിലക് വർമ്മ ടീമിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ 9ആം നമ്പറിലിറങ്ങി 15 പന്തിൽ 28 റൺസ് നേടിയ ദീപക് ചഹാറിൻ്റെ പ്രകടനമാണ് മുംബൈയെ 150 കടത്തിയത്. ചെന്നൈക്കായി നൂർ അഹ്മദ് നാലും ഖലീൽ അഹ്മദ് മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ 19.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ചെന്നൈ വിജയലക്ഷ്യം മറികടന്നു. 45 പന്തിൽ 65 റൺസ് നേടി പുറത്താവാതെ നിന്ന രചിൻ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഋതുരാജ് ഗെയ്ക്വാദും (53) ഫിഫ്റ്റിയടിച്ചു. മുംബൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിഗ്നേഷ് പുത്തൂരാണ് തിളങ്ങിയത്.