IPL Auction 2025: ഐപിഎല്‍ മെഗാ താരലേലം; കേരളത്തില്‍ നിന്ന് 16 പേര്‍

IPL Auction Short List: നവംബര്‍ 24,25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ചാണ് ലേലം നടക്കുന്നത്. ആകെ 1574 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നത്.

IPL Auction 2025: ഐപിഎല്‍ മെഗാ താരലേലം; കേരളത്തില്‍ നിന്ന് 16 പേര്‍

ഐപിഎല്‍ (Pankaj Nangia/Getty Images Editorial)

Updated On: 

19 Nov 2024 15:46 PM

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ പങ്കെടുക്കാനായുള്ള താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ചത് 16 പേര്‍. നവംബര്‍ 24,25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ചാണ് ലേലം നടക്കുന്നത്.കഴിഞ്ഞ വര്‍ഷം ദുബായില്‍ വെച്ചായിരുന്നു ലേലം നടന്നത്. ആകെ 1574 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നത്.

വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, മുഹമ്മദ് അസറുദീന്‍, ബേസില്‍ തമ്പി, റോഹന്‍ കുന്നുമ്മല്‍, ഷൗണ്‍ റോജര്‍, കെ എം ആസിഫ്, സല്‍മാന്‍ നിസാര്‍, എം അജ്‌നാസ്, അഭിഷേക് നായര്‍, എസ് മിഥുന്‍, ബാബ അപരജിത്, വൈശാഖ് ചന്ദ്രന്‍, വിഘ്‌നേഷ് പുതൂര്‍, ജലജ് സക്‌സേന, അബ്ദുല്‍ ബാസിത്ത് എന്നിവരാണ് കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.

Also Read: IPL 2025 : ആറ് പേരെ നിലനിർത്താം, ആർടിഎം ഉപയോഗിക്കാം; ഐപിഎൽ റിട്ടൻഷൻസ് നിബന്ധനകൾ ഇങ്ങനെ

ദക്ഷിണാഫ്രിക്കയില്‍ നിന്നായിരുന്നു ഇത്തവണ ഏറ്റവും കുടുതല്‍ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. 91 പേരായിരുന്നു ലേലത്തിനായി രാജ്യത്ത് നിന്ന് ആകെ രജിസ്റ്റര്‍ ചെയ്തത്. ഓസ്‌ട്രേലിയയില്‍ നിന്ന് 76, ഇംഗ്ലണ്ടില്‍ നിന്ന് 52, ന്യൂസിലന്‍ഡില്‍ നിന്ന് 39, വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് 33, ശ്രീലങ്കയില്‍ നിന്ന് 29, ബംഗ്ലാദേശില്‍ നിന്ന് 13 എന്നിങ്ങനെയാണ് ഇന്ത്യക്ക് പുറത്തുനിന്നുള്ള താരങ്ങള്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കണക്ക്.

ആകെ 574 താരങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ഇതില്‍ 366 ഇന്ത്യക്കാരും 208 വിദേശികളുമാണ്. ഐപിഎല്‍ കളിക്കുന്ന 10 ടീമുകളിലായി ആകെ 204 പേരുടെ ഒഴിവാണുള്ളത്. 70 എണ്ണം വിദേശ താരങ്ങളുടേതാണ്.

ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴാണ് താരലേലം നടത്താറുള്ളത്. അതുകൊണ്ട് തന്നെ രണ്ട് ദിവസമായിട്ടാണ് ഇത്തവണ ലേലം നടക്കുന്നത്. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യം മത്സരം നടക്കുന്നതിനിടെയാണ് ലേലവും നടക്കുന്നത്.

Related Stories
Neeraj Chopra Marriage : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം
Sanju Samson Controversy : ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫി കളിച്ചു, ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? കെസിഎയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്; വിവാദം മുറുകുന്നു
Sanju Samson : ചാമ്പ്യന്‍സ് ട്രോഫിക്ക് സഞ്ജുവും വേണമെന്ന് ഗംഭീര്‍, കോച്ചിന്റെ വാക്കുകള്‍ക്ക് പുല്ലുവില? സെലക്ഷന്‍ യോഗത്തില്‍ നടന്നത്‌
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു