IPL Auction 2025: ഐപിഎല്‍ മെഗാ താരലേലം; കേരളത്തില്‍ നിന്ന് 16 പേര്‍
IPL Auction Short List: നവംബര്‍ 24,25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ചാണ് ലേലം നടക്കുന്നത്. ആകെ 1574 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ പങ്കെടുക്കാനായുള്ള താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ചത് 16 പേര്‍. നവംബര്‍ 24,25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ചാണ് ലേലം നടക്കുന്നത്.കഴിഞ്ഞ വര്‍ഷം ദുബായില്‍ വെച്ചായിരുന്നു ലേലം നടന്നത്. ആകെ 1574 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നത്.
വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, മുഹമ്മദ് അസറുദീന്‍, ബേസില്‍ തമ്പി, റോഹന്‍ കുന്നുമ്മല്‍, ഷൗണ്‍ റോജര്‍, കെ എം ആസിഫ്, സല്‍മാന്‍ നിസാര്‍, എം അജ്‌നാസ്, അഭിഷേക് നായര്‍, എസ് മിഥുന്‍, ബാബ അപരജിത്, വൈശാഖ് ചന്ദ്രന്‍, വിഘ്‌നേഷ് പുതൂര്‍, ജലജ് സക്‌സേന, അബ്ദുല്‍ ബാസിത്ത് എന്നിവരാണ് കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.
Also Read: IPL 2025 : ആറ് പേരെ നിലനിർത്താം, ആർടിഎം ഉപയോഗിക്കാം; ഐപിഎൽ റിട്ടൻഷൻസ് നിബന്ധനകൾ ഇങ്ങനെ
ദക്ഷിണാഫ്രിക്കയില്‍ നിന്നായിരുന്നു ഇത്തവണ ഏറ്റവും കുടുതല്‍ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. 91 പേരായിരുന്നു ലേലത്തിനായി രാജ്യത്ത് നിന്ന് ആകെ രജിസ്റ്റര്‍ ചെയ്തത്. ഓസ്‌ട്രേലിയയില്‍ നിന്ന് 76, ഇംഗ്ലണ്ടില്‍ നിന്ന് 52, ന്യൂസിലന്‍ഡില്‍ നിന്ന് 39, വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് 33, ശ്രീലങ്കയില്‍ നിന്ന് 29, ബംഗ്ലാദേശില്‍ നിന്ന് 13 എന്നിങ്ങനെയാണ് ഇന്ത്യക്ക് പുറത്തുനിന്നുള്ള താരങ്ങള്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കണക്ക്.
ആകെ 574 താരങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ഇതില്‍ 366 ഇന്ത്യക്കാരും 208 വിദേശികളുമാണ്. ഐപിഎല്‍ കളിക്കുന്ന 10 ടീമുകളിലായി ആകെ 204 പേരുടെ ഒഴിവാണുള്ളത്. 70 എണ്ണം വിദേശ താരങ്ങളുടേതാണ്.
ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴാണ് താരലേലം നടത്താറുള്ളത്. അതുകൊണ്ട് തന്നെ രണ്ട് ദിവസമായിട്ടാണ് ഇത്തവണ ലേലം നടക്കുന്നത്. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യം മത്സരം നടക്കുന്നതിനിടെയാണ് ലേലവും നടക്കുന്നത്.