IPL 2025 LSG VS PBKS : ഐപിഎല്ലിലെ 27 കോടിയും 26.75 കോടിയും തമ്മിലുള്ള പോരാട്ടം! ടോസ് പഞ്ചാബ് കിങ്സിന്
IPL 2025 Lucknow Super Giants VS Punjab Kings : ഈ കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ ഏറ്റവും മൂല്യമേറിയ താരങ്ങളായ റിഷഭ് പന്തും ശ്രെയസ് അയ്യരുമാണ് ഇന്ന് നേർക്കുനേരെയെത്തുന്നത്

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിനെതിരെ പഞ്ചാബ് കിങ്സിന് ടോസ്. ടോസ് നേടിയ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രെയസ് അയ്യർ ലഖ്നൗ സൂപ്പർ ജെയ്ൻ്റിസിനെതിരെ ആദ്യം ബോളിങ് തിരഞ്ഞെടുത്തു. ഈ കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത് റിഷഭ് പന്തിനും ശ്രെയസ് അയ്യർക്കും വേണ്ടിയായിരുന്നു. മൂല്യമേറിയ താരങ്ങൾ നേർക്കുനേരെയെത്തുമ്പോൾ ആരാകും മികവ് പുലർത്തുക എന്ന അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. 26.75 കോടി രൂപയ്ക്ക് ശ്രെയസ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയപ്പോൾ 27 കോടിയുടെ റെക്കോർഡ് തുകയ്ക്കാണ് എൽഎസ്ജി പന്തിനെ നേടിയത്.
ടോസ് നേടിയ പഞ്ചാബ് കിങ്സ് ഒരു മാറ്റവുമായിട്ടാണ് എൽഎസ്ജിക്കെതിരെ ഇറങ്ങുന്നത്. ലോക്കി ഫെർഗൂസൺ ആദ്യമായി പഞ്ചാബിൻ്റെ ജേഴ്സിയിൽ ഇന്ന് കളിക്കാൻ ഇറങ്ങും. സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത അതെ ടീമുമായിട്ടാണ് സൂപ്പർ ജെയ്ൻ്റ്സ് ഇന്ന് സ്വന്തം തട്ടകത്തിൽ ഇറങ്ങിയിരിക്കുന്നത്.
ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിൻ്റെ പ്ലേയിങ് ഇലവൻ – മിച്ചൽ മാർഷ്, എയ്ഡെൻ മർക്രം, നിക്കോളാസ് പൂരാൻ, റിഷഭ് പന്ത്, ആയുഷ് ബഡോണി, ഡേവിഡ് മില്ലർ, അബ്ദുൽ സമദ്, ദിഗ്വേഷ് സിങ് റാതി, ഷാർദുൽ താക്കൂർ, ആവേശ് ഖാൻ, രവി ബിഷ്നോയി
ഇംപാക്ട് താരങ്ങളുടെ പട്ടിക – പ്രിൻസ് യാദവ്, എം സിദ്ധാർഥ്, ഷാബാസ് അഹമ്മദ്, ഹിമ്മത് സിങ്, ആകാശ് മഹാരാജ് സിങ്
പഞ്ചാബ് കിങ്സിൻ്റെ പ്ലേയിങ് ഇലവൻ – പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിങ്, ശ്രെയസ് അയ്യർ, ശശാങ്ക് സിങ്, മാർക്കസ് സ്റ്റോയിൻസ്, ഗ്ലെൻ മാക്സ്വെൽ, സൂര്യാൻഷ് ഷെഡ്ഗെ, മാർക്കോ യാൻസൺ, ലോക്കി ഫെർഗൂസൺ, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്
ഇംപാക്ട് താരങ്ങളുടെ പട്ടിക – പ്രവീൺ ദുബെ, വിജയകുമാർ വൈശാഖ്, നെഹാൽ വദേര, വിഷ്ണു വിനോദ്, ഹർപ്രീത് ബ്രാർ.
സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ജയം നേടി അത് തുടരുന്നതിന് വേണ്ടിയാണ് അയ്യരും പഞ്ചാബും ഇന്ന് എൽഎസ്ജിയുടെ തട്ടകത്തിൽ എത്തിയിരിക്കുന്നത്. സൂപ്പർ ജെയ്ൻ്റ്സാകാട്ടെ കൂറ്റനടക്കാരായ സൺറൈസേഴ്സിനെ തകർത്തതിൻ്റെ ആത്മവിശ്വാസമാണുള്ളത്. എന്നാൽ ക്യാപ്റ്റൻ റിഷഭ് പന്ത് ഫോമിലേക്ക് ഉയരാത്തതും ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.