IPL 2025: മുന്‍ടീമിനെതിരെ കളിക്കാന്‍ കെ.എല്‍. രാഹുല്‍ ഇല്ല, പരിക്കുമില്ല; താരത്തിന്റെ അഭാവത്തിന് പിന്നില്‍
Lucknow Super Giants vs Delhi Capitals: വ്യക്തിപരമായ കാരണങ്ങളാലാണ് രാഹുല്‍ മുന്‍ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

രണ്ട് താരങ്ങളുടെ മുന്‍ടീമിനെതിരായ പോരാട്ടമായിരുന്നു ഇന്നത്തെ ഐപിഎല്‍ മത്സരത്തിന്റെ പ്രത്യേകത. കെ.എല്‍. രാഹുലും, ഋഷഭ് പന്തും. കഴിഞ്ഞ സീസണില്‍ തങ്ങള്‍ നയിച്ച ടീമുകള്‍ക്കെതിരെ ഇരുവരും കളിക്കുന്നത് കാണാന്‍ ആരാധകരും ആവേശത്തിലായിരുന്നു. എന്നാല്‍ ടീം ലൈനപ്പ് പുറത്തുവന്നപ്പോള്‍ ആരാധകര്‍ അമ്പരന്നു. ഡല്‍ഹിയുടെ പ്ലേയിങ് ഇലവനില്‍ കെ.എല്‍. രാഹുല്‍ ഉള്‍പ്പെടാത്തതാണ് ആരാധകരെ അമ്പരപ്പിച്ചത്. താരം പരിക്കിന്റെ പിടിയിലാണെന്നാണ് ആരാധകരില്‍ പലരും ആദ്യം കരുതിയത്. എന്നാല്‍ അതല്ല കാരണമെന്ന് പിന്നീട് വ്യക്തമായി.
വ്യക്തിപരമായ കാരണങ്ങളാലാണ് രാഹുല്‍ തന്റെ മുന്‍ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം മത്സരത്തില്‍ പങ്കെടുക്കാത്തത്. മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ രാഹുലിന് ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്‌മെന്റ് പ്രത്യേക അനുമതി നല്‍കിയിരുന്നു. മാര്‍ച്ച് 30ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തിന് മുമ്പായി താരം ടീമിനൊപ്പം ചേരുമെന്നാണ് സൂചന.




കഴിഞ്ഞ സീസണില്‍ ലഖ്‌നൗവിന്റെ ക്യാപ്റ്റനായിരുന്ന രാഹുല്‍ ഇത്തവണ താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ എത്തുകയായിരുന്നു. 12 കോടി രൂപയ്ക്കാണ് ഡല്‍ഹി രാഹുലിനെ ടീമിലെത്തിച്ചത്. ക്യാപ്റ്റനാകാന്‍ രാഹുല്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി അക്‌സര്‍ പട്ടേലിനെ നായകനാക്കുകയായിരുന്നു. കഴിഞ്ഞ തവണ ഡല്‍ഹിയുടെ ക്യാപ്റ്റനായിരുന്ന ഋഷഭ് പന്താണ് ഇത്തവണ ലഖ്‌നൗവിന്റെ നായകന്‍. 27 കോടി രൂപയ്ക്കാണ് പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയത്.
പ്ലേയിങ് ഇലവന്‍
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: എയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, ഋഷഭ് പന്ത്, നിക്കോളാസ് പുരന്‍, ആയുഷ് ബദോനി, ഷഹ്ബാസ് അഹമ്മദ്, ശാര്‍ദ്ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, രവി ബിഷ്‌ണോയ്, ദിഗ്വേഷ് സിങ്.
ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്, അഭിഷേക് പോറല്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, സമീര്‍ റിസ്വി, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ, മുകേഷ് കുമാര്‍.