5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ‘ഋഷഭ് പന്ത് ചില്ലാണ്, ഫോമൗട്ടൊന്നും ബാധിച്ചിട്ടില്ല’; വെളിപ്പെടുത്തലുമായി ലഖ്നൗ ടീമംഗം

Rishabh Pant Is Chill And Relaxed: ഋഷഭ് വളരെ റിലാക്സ്ഡാണെന്ന് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ടീം അംഗമായ ഷഹബാസ് അഹ്മദിൻ്റെ വെളിപ്പെടുത്തൽ. ഫോമൗട്ടൊന്നും പന്തിനെ ബാധിച്ചിട്ടില്ലെന്നും ഷഹബാസ് അഹ്മദ് വെളിപ്പെടുത്തി.

IPL 2025: ‘ഋഷഭ് പന്ത് ചില്ലാണ്, ഫോമൗട്ടൊന്നും ബാധിച്ചിട്ടില്ല’; വെളിപ്പെടുത്തലുമായി ലഖ്നൗ ടീമംഗം
ഋഷഭ് പന്ത്Image Credit source: Social Media
abdul-basith
Abdul Basith | Published: 07 Apr 2025 20:00 PM

ഋഷഭ് പന്തിനെ ഐപിഎൽ ഫോമൗട്ടൊന്നും ബാധിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ് ടീമംഗം ഷഹബാസ് അഹ്മദ്. എപ്പൊഴുമെന്നപോലെ പന്ത് വളരെ ചില്ലാണ്. നിർണായക ഘട്ടമെത്തുമ്പോൾ അദ്ദേഹം റൺസ് നേടി തങ്ങൾക്കായി മത്സരങ്ങൾ വിജയിക്കുമെന്നും ഷഹബാസ് അഹ്മദ് പറഞ്ഞു.

“അവൻ്റെ മൂഡിന് ഒരു കുഴപ്പവുമില്ല. എപ്പോഴുമെന്നപോലെ അവൻ ചില്ലാണ്. റിലാക്സാണ്. തൻ്റെ ബാറ്റിംഗിൽ അവൻ കഠിനമായി വർക്ക് ചെയ്യുന്നുണ്ട്. നിർണായക സമയം വരുമ്പോൾ ഋഷഭ് പന്ത് ഒരുപാട് റൺസ് സ്കോർ ചെയ്ത് ഞങ്ങൾക്കായി മത്സരങ്ങൾ വിജയിക്കുമെന്നാണ് ഞങ്ങളെല്ലാവരും കരുതുന്നത്.”- കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ ഷഹബാസ് അഹ്മദ് പറഞ്ഞു.

സീസണിൽ വളരെ മോശം ഫോമിലാണ് ലഖ്നൗ ക്യാപ്റ്റനായ ഋഷഭ് പന്ത്. ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് കേവലം 19 റൺസാണ് പന്തിൻ്റെ സമ്പാദ്യം. 0, 15, 2, 2 എന്നിങ്ങനെയാണ് താരം സ്കോർ ചെയ്തത്. 4.75 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 59.37. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയായ 27 കോടി രൂപയ്ക്കാണ് ഈ സീസണിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് പന്തിനെ ടീമിലെത്തിച്ചത്.

സീസണിൽ ആറാം സ്ഥാനത്താണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം സഹിതം നാല് പോയിൻ്റാണ് ലഖ്നൗവിനുള്ളത്. ഡൽഹി ക്യാപിറ്റൽസിനെതിരെ ഒരു വിക്കറ്റിന് തോറ്റ് കളിയാരംഭിച്ച ലഖ്നൗ സൺറൈസേഴ്സിനെതിരായ അടുത്ത കളി അഞ്ച് വിക്കറ്റിന് വിജയിച്ചു. അടുത്ത കളി പഞ്ചാബ് കിംഗ്സിനെതിരെ എട്ട് വിക്കറ്റിൻ്റെ പരാജയം വഴങ്ങിയ ടീം കഴിഞ്ഞ കളി മുംബൈ ഇന്ത്യൻസിനെ 12 റൺസിനാണ് പരാജയപ്പെടുത്തിയത്. ഈ മാസം എട്ടിന് ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് ലഖ്നൗവിൻ്റെ അടുത്ത എതിരാളികൾ. കൊൽക്കത്തയും നാല് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ചു. കൊൽക്കത്ത പോയിൻ്റ് പട്ടികയിൽ അഞ്ചാമതും ലഖ്നൗ ആറാം സ്ഥാനത്തുമാണ്.

Also Read: IPL 2025: 250 സ്കോറുകൾ 200കളിൽ പിടിച്ചുനിർത്തുന്നവൻ; ബൗളിംഗിൽ തുപ്പൽ കൊണ്ടുവരുന്ന മാറ്റം ചില്ലറയല്ല!

ഇക്കഴിഞ്ഞ ലേലത്തിൽ ഐപിഎൽ ചരിത്രത്തിലെ തന്നെ റെക്കോർഡ് തുകയായ 27 കോടി രൂപയാണ് പന്തിനായി ലഖ്നൗ മുടക്കിയത്. ഈ ലേലത്തിൽ തന്നെ പഞ്ചാബ് കിംഗ്സ് ശ്രേയാസ് അയ്യരിനായി മുടക്കിയ 26.75 കോടി രൂപയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.