IPL 2025: 110 കിലോമീറ്റർ വേഗതയിൽ ബൗൺസറെറിഞ്ഞ് കൃണാൽ; ഹെൽമറ്റണിയാൻ നിർബന്ധിതനായി വെങ്കടേഷ്, അടുത്ത പന്തിൽ വിക്കറ്റ്

IPL 2025 Krunal Pandya - Venkatesh Iyer: ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ചപ്പോൾ കൃണാൽ പാണ്ഡ്യയായിരുന്നു താരം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കൃണാൽ വെങ്കടേഷ് അയ്യരെ പുറത്താക്കിയ രീതി വളരെ പ്രത്യേകതയുള്ളതാണ്.

IPL 2025: 110 കിലോമീറ്റർ വേഗതയിൽ ബൗൺസറെറിഞ്ഞ് കൃണാൽ; ഹെൽമറ്റണിയാൻ നിർബന്ധിതനായി വെങ്കടേഷ്, അടുത്ത പന്തിൽ വിക്കറ്റ്

കൃണാൽ പാണ്ഡ്യ

abdul-basith
Published: 

23 Mar 2025 13:39 PM

ഐപിഎലിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആണ് വിജയിച്ചത്. അജിങ്ക്യ രഹാനെയും സുനിൽ നരേനും കളി നിയന്ത്രിച്ച ചില ഓവറുകളൊഴിച്ചാൽ ആധികാരിമായായിരുന്നു ആർസിബിയുടെ ജയം. ലേലത്തിൽ ആർസിബിയുടെയും കൊൽക്കത്തയുടെയും ഇടപെടലുകളുടെ നേർക്കാഴ്ച കൂടിയായി ഈ കളി.

മത്സരത്തിൽ രഹാനെയും നരേനും ചേർന്ന് ആർസിബിയെ പ്രതിരോധത്തിലാക്കിയ ഘട്ടത്തിൽ രഹാനയെ അടക്കം മൂന്ന് പേരെ വീഴ്ത്തിയ കൃണാൽ പാണ്ഡ്യയാണ് രക്ഷയ്ക്കെത്തിയത്. 31 പന്തിൽ 56 റൺസ് നേടിയ രഹാനെയെ വീഴ്ത്തി വിക്കറ്റ് വേട്ട ആരംഭിച്ച താരം പിന്നീട് വെങ്കടേഷ് അയ്യർ, റിങ്കു സിംഗ് എന്നീ വമ്പൻ വിക്കറ്റുകൾ കൂടി സ്വന്തമാക്കി. ഇതിൽ വെങ്കടേഷിനെ കൃണാൽ വീഴ്ത്തിയത് പേസും ലെംഗ്തും മാറ്റിയാണ്.

ഇന്നിംഗ്സിലെ 13ആം ഓവറിലാണ് സംഭവം. വെങ്കടേഷ് അയ്യർ ആറ് റൺസുമായി ക്രീസിൽ. സ്പിന്നർമാരെ നേരിടുമ്പോൾ വെങ്കടേഷ് സാധാരണ ഹെൽമറ്റ് ഉപയോഗിക്കാറില്ല. അതുപോലെ തന്നെ കൃണാൽ പാണ്ഡ്യ പന്തെറിയാൻ എത്തിയപ്പോഴും താരം ഹെൽമറ്റ് മാറ്റി. എന്നാൽ, കൃണാൽ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഓവറിലെ ആദ്യ പന്തിൽ 110 കിലോമീറ്റർ വേഗതയിൽ ഒരു ബൗൺസർ. വേഗം കുനിഞ്ഞതുകൊണ്ടാണ് പന്ത് വെങ്കടേഷിൻ്റെ തലയിൽ കൊള്ളാതിരുന്നത്. പന്ത് ലെഗ് സ്റ്റമ്പിന് പുറത്തായതിനാൽ അമ്പയർ വൈഡ് വിളിച്ചെങ്കിലും വെങ്കടേഷ് ഹെൽമറ്റണിഞ്ഞു. തൊട്ടടുത്ത പന്തിൽ വീണ്ടും കൃണാലിൻ്റെ ക്വിക്ക് ഡെലിവറി. വെങ്കടേഷിന് ടൈമിങ് കിട്ടിയില്ല. ഡ്രാഗ്ഡ് ഓണായി സ്റ്റമ്പ് തെറിച്ചു. തൻ്റെ സ്പെല്ലിലെ അവസാന പന്തിൽ റിങ്കു സിംഗിനെക്കൂടി വീഴ്ത്തിയ കൃണാൽ കൊൽക്കത്തയുടെ എക്സ്പ്ലോസിവ് ഫിനിഷിംഗിന് കടിഞ്ഞാണിടുകയും ചെയ്തു. 4 ഓവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കൃണാൽ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Also Read: IPL 2025: ഒരിക്കൽ ചെന്നൈയുടെ ജീവനായിരുന്നവൻ ഇന്ന് അവർക്കെതിരെ; എൽ ക്ലാസിക്കോയ്ക്കൊരുങ്ങി ഐപിഎൽ

മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ആർസിബിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി. 16.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഈ വിജയലക്ഷ്യം മറികടന്നു. ആർസിബിയ്ക്കായി ഫിൽ സാൾട്ടും വിരാട് കോലിയും ഫിഫ്റ്റിയടിച്ചു. കോലി നോട്ടൗട്ടാണ്.

Related Stories
IPL 2025: അവസാന ഓവറിൽ രണ്ട് സിക്സറടിച്ചാൽ മതിയാവുമോ?; 9ആം നമ്പരിൽ ധോണി ഇറങ്ങുന്നതിനെതിരെ മുൻ താരങ്ങളും സോഷ്യൽ മീഡിയയും
IPL 2025: ദൈവത്തിൻ്റെ പോരാളികൾക്ക് ഇന്ന് രണ്ടാം മത്സരം; എതിരാളികൾ ഗുജറാത്ത്: ഇരു ടീമുകളുടെയും ലക്ഷ്യം ആദ്യ ജയം
IPL 2025: പകരക്കാരനായി ടീമിലെത്തി, ഇപ്പോള്‍ പകരമില്ലാത്ത താരമായി; ലഖ്‌നൗവിന്റെ ലക്കായി ശാര്‍ദ്ദുല്‍ താക്കൂര്‍
IPL 2025: തുടക്കം മിന്നിച്ചു, വിജയഗാഥ തുടരാന്‍ സിഎസ്‌കെയും, ആര്‍സിബിയും; സ്പിന്‍ കരുത്തില്‍ ചെന്നൈയുടെ പ്രതീക്ഷ
IPL 2025: ‘എന്‍ പുരാന്‍’ ഷോയില്‍ സണ്‍റൈസേഴ്‌സിനെ അവരുടെ മടയില്‍ വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്; അഞ്ച് വിക്കറ്റ് ജയം
Mohanlal – Sachin Baby: ‘പണ്ട് മമ്മൂക്ക ഫാനായിരുന്നു; ഇപ്പോൾ ലാലേട്ടനോടും ആരാധനയുണ്ട്’: സെഞ്ചുറിയാഘോഷത്തിലെ രഹസ്യം വെളിപ്പെടുത്തി സച്ചിൻ ബേബി
പൈങ്കിളി, വിടുതലൈ 2; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
മല്ലിയില ഇങ്ങനെ വെയ്ക്കൂ! ഉണങ്ങിപ്പോകില്ല ഉറപ്പ്
വേനൽക്കാലത്ത് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴങ്ങൾ
രണ്ടേ രണ്ട് ദിവസം; എമ്പുരാൻ 100 കോടി ക്ലബിൽ