IPL 2025 KKR vs SRH : കൂറ്റനടിക്കാർക്ക് ഇതെന്ത് പറ്റി? സൺറൈസേഴ്സിനെ 80 റൺസിന് തകർത്ത് കെകെആർ

IPL 2025 KKR vs SRH Highlights : കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് 120 റൺസെടുക്കാനെ സാധിച്ചുള്ളു.

IPL 2025 KKR vs SRH : കൂറ്റനടിക്കാർക്ക് ഇതെന്ത് പറ്റി? സൺറൈസേഴ്സിനെ 80 റൺസിന് തകർത്ത് കെകെആർ

KKR vs SRH

jenish-thomas
Published: 

03 Apr 2025 23:34 PM

കൊൽക്കത്ത : ഐപിഎല്ലിലെ കൂറ്റനടിക്കാരയ സൺറൈസേഴ്സ് ഹൈദരാബാദിന് അടിതെറ്റിച്ച് നിലവിലെ ചാമ്പ്യന്‍മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 80 റൺസിനാണ് സൺറൈസേഴ്സിനെ കെകെആർ തകർത്തത്. കൊൽക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 120 റൺസിന് പുറത്തായി. തോൽവിയോടെ സൺറൈസേഴ്സ് ഐപിഎൽ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി.

ടോസ് നേടിയ എസ്ആർഎച്ച് നായകൻ പാറ്റ് കമ്മിൻസ് കൊൽക്കത്തെയെ ആദ്യം ബാറ്റിങ്ങിനയച്ച് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ക്വിൻ്റൺ ഡികോക്കിനെയും സുനിൽ നരനേയും തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും അങ്കൃഷ് രഘുവംശിയും ചേർന്നാണ് കൊൽക്കത്തയെ തകർച്ചയിലും നിന്നും കരകയറ്റിയത്. രഘുവംശി കെകെആറിനായി അർധ സെഞ്ചുറിയും നേടി. എന്നാൽ നൈറ്റ് റൈഡേഴ്സിൻ്റെ സ്കോർ ബോർഡിന് വേഗത ലഭിച്ചത് വെങ്കടേശ് അയ്യർ- റിങ്കു സിങ്ങു കൂട്ടികെട്ടിലാണ്.

ALSO READ : IPL 2025: ‘അവരെ കളിക്കാൻ വിടൂ; ഇതൊക്കെ രഹസ്യമായി ആവാമല്ലോ’: സഞ്ജീവ് ഗോയങ്കക്കെതിരെ മുൻ താരം

അഞ്ചാം വിക്കറ്റ് കൂട്ടികെട്ടിൽ ഇരവരും ചേർന്ന് 91 റൺസാണ് എട്ട് ഓവറുകൾ കൊണ്ട് കൊൽക്കത്തയുടെ സ്കോർ ബോർഡിന് സമ്മാനിച്ചത്. വെറും പന്തിൽ 60 റൺസെടുത്താണ് അയ്യർ പുറത്തായത്. 17 പന്തിൽ 32 റൺസെടുത്ത് റിങ്കു സിങ്ങ് പുറത്താകാതെ നിന്നു. എസ്ആർഎച്ചിനായി മുഹമ്മദ് ഷമി, പാറ്റ് കമ്മിൻസ്, സീഷാൻ അൻസാരി, ഹർഷാൽ പട്ടേൽ, കമിനിന്ദു മെൻഡിസ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിൻ്റെ നില തുടക്കത്തിൽ അടിതെറ്റി. ആദ്യ ഓവറിൽ ഓസ്ട്രേലിയൻ താരം ഹെഡ് പുറത്തായി. പിന്നീട് ഓരോ ഇടവേളകളിലായി വിക്കറ്റുകൾ വീണതോടെ ഹൈദരാബാദിൻ്റെ മുനിര ചീട്ടുകൊട്ടാരം പോലെ തകർന്ന് വീണു. 33 റൺസെടുത്ത ഹെയ്ൻറിച്ച് ക്ലാസനും ലങ്കൻ താരം മെൻഡിസുമാണ് ഭേദപ്പെട്ട പ്രകടനം എസ്ആർഎച്ചിനായി കാഴ്ചവെച്ചത്. അല്ലാത്തപക്ഷം കൂറ്റനടിക്കാരുടെ സ്കോർ ബോർഡ് 100 പോലും കടക്കില്ലായിരുന്നു.

കൊൽക്കത്തയ്ക്കായി വൈഭവ് അറോറയും വരുൺ ചക്രവർത്തിയും മൂന്ന് വീതം വീക്കറ്റുകൾ വീഴ്ത്തി. ആന്ദ്രെ റസ്സൽ രണ്ടും സുനിൽ നരേനും ഹർഷിത് റാണയും ഓരോ വിക്കറ്റുകൾ വീതം നേടി. ജയത്തോടെ കൊൽക്കത്ത നാല് പോയിൻ്റുമായി അഞ്ചാം സ്ഥാനത്തെത്തി. ഹൈദരാബാദ് അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഐപിഎല്ലിൽ നാളെ ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും.

Related Stories
Neeraj Chopra: ഒരു അത്‌ലറ്റ് മറ്റൊരു അത്‌ലറ്റിന് അയച്ച ക്ഷണം മാത്രം, അതില്‍ കൂടുതലൊന്നുമില്ല; അര്‍ഷാദ് നദീം വിവാദത്തില്‍ നീരജ് ചോപ്ര
IPL 2025: “ധോണി ചെയ്യുന്നത് ചെയ്യാനാണ് ശ്രമം, പക്ഷേ വിജയിക്കുന്നില്ല”; ഋഷഭ് പന്തിനെ വിമർശിച്ച് ചേതേശ്വർ പൂജാര
IPL 2025: ‘ചെണ്ട’കളെ മാച്ച് വിന്നർമാരാക്കുന്ന നെഹ്റ മാജിക്; ഗുജറാത്ത് ടൈറ്റൻസിൻ്റെ രഹസ്യം
IPL 2025: “കളി ജയിക്കണം, വേറെ വഴിയില്ല”; പോയിൻ്റ് നില മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് രാഹുൽ ദ്രാവിഡ്
IPL 2025: ഈ കളി കൂടി തോറ്റാൽ പ്ലേ ഓഫ് മറക്കാം; രാജസ്ഥാൻ റോയൽസിന് ഇന്ന് ബെംഗളൂരു അഗ്നിപരീക്ഷ
IPL 2025 : ആദ്യം ബോളർമാരുടെ ഇംപാക്ട്, പിന്നെ രോഹിത് ശർമയുടെ ഇംപാക്ട്; ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ജയം
കണ്ണുകളെ കാത്തുസൂക്ഷിക്കാം; ഇവ കഴിക്കൂ
ചക്ക ഐസ്‌ക്രീം തയ്യാറാക്കിയാലോ?
തൈരിനൊപ്പം ഈ ഭക്ഷണങ്ങൾ വേണ്ട
അക്ഷയ തൃതിയയ്ക്ക് സ്വര്‍ണം തന്നെ വേണമെന്നില്ല!!