5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: വാങ്ങിയ കോടികൾക്ക് അതിവേഗ ഫിഫ്റ്റിയിലൂടെ വെങ്കടേഷിൻ്റെ രക്ഷാപ്രവർത്തനം; കൊൽക്കത്തയ്ക്ക് മികച്ച സ്കോർ

IPL 2025 KKR First Innings: സൺറൈസേഴ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോർ. അങ്ക്ക്രിഷ് രഘുവൻശിയും വെങ്കടേഷ് അയ്യരും ഫിഫ്റ്റി നേടിയ മത്സരത്തിൽ 201 റൺസാണ് കൊൽക്കത്ത ഹൈദരാബാദിന് വച്ചിരിക്കുന്ന വിജയലക്ഷ്യം.

IPL 2025: വാങ്ങിയ കോടികൾക്ക് അതിവേഗ ഫിഫ്റ്റിയിലൂടെ വെങ്കടേഷിൻ്റെ രക്ഷാപ്രവർത്തനം; കൊൽക്കത്തയ്ക്ക് മികച്ച സ്കോർ
റിങ്കു സിംഗ്, വെങ്കടേഷ് അയ്യർ
abdul-basith
Abdul Basith | Published: 03 Apr 2025 21:15 PM

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 201 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 200 റൺസ് നേടി. 60 റൺസ് നേടിയ  വെങ്കടേഷ് അയ്യരാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. സൺറൈസേഴ്സിനായി സിമർജീത് സിംഗ് ഒഴികെ ബാക്കിയെല്ലാവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഫീൽഡിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് സൺറൈസേഴ്സ് ബൗളർമാർ നടത്തിയത്. ക്വിൻ്റൺ ഡികോക്കിനെ (1) മടക്കി ക്യാപ്റ്റൻ തന്നെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിടുകയും ചെയ്തു. നരേനെ (7) ഷമിയും മടക്കി അയച്ചു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിൽ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും അങ്ക്ക്രിഷ് രഘുവൻശിയും ക്രീസിൽ ഒത്തുചേർന്നു. 81 റൺസിൻ്റെ നിർണായക കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്. 27 പന്തിൽ 38 റൺസ് നേടിയ രഹാനെയെ വീഴ്ത്തി സീഷൻ അൻസാരി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ രഘുവൻശി ഫിഫ്റ്റി തികച്ചെങ്കിലും താരം കമിന്ദു മെൻഡിസിൻ്റെ ആദ്യ ഐപിഎൽ ഇരയായി മടങ്ങി. 32 പന്തിൽ 50 റൺസെടുത്താണ് രഘുവൻശി പുറത്തായത്.

അഞ്ചാം വിക്കറ്റിൽ വെങ്കടേഷ് അയ്യരും റിങ്കു സിംഗും ചേർന്ന കൂട്ടുകെട്ട് വീണ്ടും കൊൽക്കത്തയെ ട്രാക്കിലാക്കി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റിങ്കുവും വെങ്കടേഷും തങ്ങൾ ഫോമിലേക്ക് തിരികെ വരികയാണെന്ന സൂചനയും നൽകി. വെറും 25 പന്തിൽ അയ്യർ ഫിഫ്റ്റി തികച്ചു. 29 പന്തിൽ 60 റൺസ് നേടിയ വെങ്കടേഷ് അയ്യരെ അവസാന ഓവറിൽ ഹർഷൽ പട്ടേലാണ് മടക്കി അയച്ചത്. ആന്ദ്രേ റസൽ ഒരു റൺസെടുത്ത് അവസാന പന്തിൽ റണ്ണൗട്ടായി. 17 പന്തിൽ 32 റൺസ് നേടിയ റിങ്കു സിംഗ് നോട്ടൗട്ടാണ്.

Also Read: IPL 2025: ‘അവരെ കളിക്കാൻ വിടൂ; ഇതൊക്കെ രഹസ്യമായി ആവാമല്ലോ’: സഞ്ജീവ് ഗോയങ്കക്കെതിരെ മുൻ താരം

മത്സരത്തിൽ ടോസ് നേടിയ സൺറൈസെഴ്സ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓരോ മാറ്റം വീതം വരുത്തിയാണ് ഇരു ടീമുകളും ഇറങ്ങിയത്. സൺറൈസേഴ്സിൽ ശ്രീലങ്കയുടെ കമിന്ദു മെൻഡിസ് തൻ്റെ ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങി. കൊൽക്കത്ത നിരയിൽ സ്പെൻസർ ജോൺസണ് പകരം മൊയീൻ അലി ടീമിലെത്തി.