5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: കഴിഞ്ഞ സീസൺ ഫൈനലിൻ്റെ ആവർത്തനം; ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് ബാറ്റിംഗ്

Sunrisers Hyderabad Choose To Field: സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

IPL 2025: കഴിഞ്ഞ സീസൺ ഫൈനലിൻ്റെ ആവർത്തനം; ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് ബാറ്റിംഗ്
അജിങ്ക്യ രഹാനെ, പാറ്റ് കമ്മിൻസ്Image Credit source: IPL X
abdul-basith
Abdul Basith | Published: 03 Apr 2025 19:29 PM

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ബാറ്റിംഗ്. ടോസ് നേടിയ സൺറൈസെഴ്സ് നായകൻ പാറ്റ് കമ്മിൻസ് കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും ഓരോ മാറ്റം വീതമുണ്ട്. സൺറൈസേഴ്സ് താരമായ കമിന്ദു മെൻഡിസ് ഇന്ന് തൻ്റെ ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങും. കൊൽക്കത്ത നിരയിൽ സ്പെൻസർ ജോൺസണ് പകരം മൊയീൻ അലിയും കളിക്കും.

കഴിഞ്ഞ ഐപിഎൽ ഫൈനലിൽ സൺറൈസേഴ്സിനെ തകർത്തെറിഞ്ഞാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയത്. ഈ തോൽവിയ്ക്ക് പ്രതികാരം ചെയ്യുകയെന്നതാവും ഹൈദരാബാദിൻ്റെ ലക്ഷ്യം. ശ്രേയാസ് അയ്യർ ടീം വിട്ടതോടെ നില പരുങ്ങലിലാണെങ്കിലും മികച്ച ടീം തന്നെയാണ് കൊൽക്കത്ത. എന്നാൽ, ലേലത്തിൽ വളരെ സമർത്ഥമായി ഇടപെട്ട സൺറൈസേഴ്സ് വളരെ മികച്ച ടീമിനെ അണിയൊച്ചൊരുക്കിയിരിക്കുന്നു. സീഷൻ അൻസാരി, അനികേത് വർമ്മ തുടങ്ങിയ താരങ്ങളെ കണ്ടെത്താനും സൺറൈസേഴ്സിനായി.

പോയിൻ്റ് പട്ടികയിൽ സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും യഥാക്രമം 8, 10 സ്ഥാനങ്ങളിലാണ്. ഇരു ടീമുകളും മൂന്ന് മത്സരം വീതം കളിച്ച് ഒരെണ്ണത്തിൽ വീതം വിജയിച്ചു. ഇന്ന് വിജയിക്കുന്ന ടീം പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തും. ശ്രേയാസ് അയ്യർ പോയതോടെ തങ്ങൾ തീർന്നു എന്ന ആരോപണങ്ങൾ തിരുത്തേണ്ടത് കൊൽക്കത്തയുടെയും കഴിഞ്ഞ സീസണിലെ അൾട്രാ അഗ്രസീവ് അപ്രോച്ച് ഈ സീസണിൽ തിരിച്ചടിയ്ക്കുകയാണെന്ന ആരോപണങ്ങൾ തിരുത്തേണ്ടത് ഹൈദരാബാദിൻ്റെയും ആവശ്യമാണ്.

ടീമുകൾ
സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, അനികേത് വർമ്മ, ഹെയ്ൻറിച് ക്ലാസൻ, കമിന്ദു മെൻഡിസ്, സിമർജീത് സിംഗ്, പാറ്റ് കമ്മിൻസ്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി, സീഷൻ അൻസാരി. ട്രാവിസ് ഹെഡ് ഇംപാക്ട് താരമാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ക്വിൻ്റൺ ഡികോക്ക്, സുനിൽ നരേൻ, അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യർ, റിങ്കു സിംഗ്, അങ്ക്ക്രിഷ് രഘുവൻശി, മൊയീൻ അലി, ആന്ദ്രേ റസൽ, രമൺദീപ് സിംഗ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി. വൈഭവ് അറോറ ഇംപാക്ട് താരമായി കളിക്കും.