5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 : ചെപ്പോക്കിൽ സിഎസ്കെയുടെ ടെസ്റ്റ് കളി; പത്ത് ഓവറിൽ കളി തീർത്ത് കെകെആർ

IPL 2025 CSK vs KKR : ചെന്നൈ സുപ്പർ കിങ്സ് ഉയർത്തിയ 104 റൺസ് വിജയലക്ഷ്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ പത്ത് ഓവറിൽ മറികടക്കുകയായിരുന്നു.

IPL 2025 : ചെപ്പോക്കിൽ സിഎസ്കെയുടെ ടെസ്റ്റ് കളി; പത്ത് ഓവറിൽ കളി തീർത്ത് കെകെആർ
Ipl CSK Vs KKRImage Credit source: PTI
jenish-thomas
Jenish Thomas | Updated On: 12 Apr 2025 12:33 PM

ചെന്നൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നിലവിലെ ചാമ്പ്യന്‍മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ ജയം. ചെന്നൈയുടെ ക്യാപ്റ്റൻസി പദവിയിലേക്ക് എം എസ് ധോണി തിരികെയെത്തിയ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കൊൽക്കത്ത ജയിച്ചത്. സിഎസ്കെ ഉയർത്തിയ 104 റൺസ് വിജയലക്ഷ്യം വെറും പത്ത് ഓവറിലാണ് കെകെആർ മറികടന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് കഷ്ടപ്പെട്ടാണ് സ്കോർ ബോർഡ് 100 കടത്താൻ സാധിച്ചത്. 12-ാമനായി ഇംപാക്ട് പ്ലെയർ വരെ കളത്തിലിറക്കിയെങ്കിലും ചെന്നൈക്ക് രക്ഷയുണ്ടായില്ല. ഒമ്പതാമതായിട്ടാണ് ക്യാപ്റ്റൻ എം എസ് ധോണി ക്രീസിലേക്കെത്തുന്നത്. എന്നിട്ടും സിഎസ്കെയുടെ സ്കോർ ബോർഡിൽ വലിയ അത്ഭുതമൊന്നുമുണ്ടായില്ല. കെകെആറിനായി സുനിൽ നരെൻ മൂന്നും ഹർഷിത് റാണയും വരുൺ ചക്രവർത്തിയും രണ്ടും വൈഭവ് അറോറയും മോയിൻ അലിയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

ALSO READ : IPL 2025: പിഎസ്എൽ കരാർ ലംഘിച്ച് ഐപിഎൽ കളിക്കാനെത്തി; കോർബിൻ ബോഷിനെ ഒരു വർഷത്തേക്ക് വിലക്കി പിസിബി

ബോളിങ്ങിലൂടെ തിരിച്ചടി നൽകുമെന്ന് കരുതിയെങ്കിലും ആ പ്രതീക്ഷ സുനിൽ നരെൻ തന്നെ ഇല്ലാതെയാക്കി. ചെന്നൈ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 104 റൺസ് വിജയലക്ഷ്യം 10.1 ഓവറിലാണ് കെകെആർ മറികടന്നത്. ബോളിങ്ങിലും ബാറ്റിങ്ങിലും ഓരോ പോലെ തിളങ്ങിയ സുനിൽ നരേനാണ് കളിയിലെ താരം. ചെന്നൈയ്ക്കായി അൻഷുൽ കാംബോജും നൂർ അഹമ്മദും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

ഐപിഎല്ലിൽ നാളെ രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ലഖ്നൗവിൽ വെച്ചാണ് മത്സരം. രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിങ്സും തമ്മിൽ ഏറ്റുമുട്ടും. ഹൈദാരാബാദിൽ വെച്ചാണ് മത്സരം.