AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: 23.75 കോടിയുടെ താരം, തുഴഞ്ഞ് ടീമിനെ തോല്‍പിച്ചു; വെങ്കടേഷ് അയ്യര്‍ക്ക് പൊങ്കാല

Venkatesh Iyer: ഗുജറാത്തിനെതിരായ മത്സരത്തില്‍ ടീമിനെ വിജയിപ്പിക്കാനുള്ള ഒരു ശ്രമവും അയ്യരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നാണ് വിമര്‍ശനം. 19 പന്ത് നേരിട്ട താരം 14 റണ്‍സെടുത്ത് ഔട്ടായി. ഒരു ബൗണ്ടറി പോലും നേടാനുമായില്ല. ഏകദിന ശൈലിയിലായിരുന്നു ബാറ്റിങ്

IPL 2025: 23.75 കോടിയുടെ താരം, തുഴഞ്ഞ് ടീമിനെ തോല്‍പിച്ചു; വെങ്കടേഷ് അയ്യര്‍ക്ക് പൊങ്കാല
വെങ്കടേഷ് അയ്യര്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 22 Apr 2025 20:48 PM

ട്ട് മത്സരങ്ങളില്‍ അഞ്ചും തോറ്റ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തിലും കൊല്‍ക്കത്ത തോറ്റു. ഗുജറാത്ത് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 159 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ മാത്രമാണ് കൊല്‍ക്കത്ത ബാറ്റര്‍മാരില്‍ പൊരുതിയത്. രഹാനെ 36 പന്തില്‍ 50 റണ്‍സെടുത്തു. കൊല്‍ക്കത്ത ടീമിന്റെ പ്രകടനത്തില്‍ ആരാധകരും അസംൃപ്തിയിലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ വെങ്കടേഷ് അയ്യരാണ്.

ഗുജറാത്തിനെതിരായ മത്സരത്തില്‍ ടീമിനെ വിജയിപ്പിക്കാനുള്ള ഒരു ശ്രമവും അയ്യരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നാണ് വിമര്‍ശനം. 19 പന്ത് നേരിട്ട താരം 14 റണ്‍സെടുത്ത് ഔട്ടായി. ഒരു ബൗണ്ടറി പോലും നേടാനുമായില്ല. ഏകദിന ശൈലിയിലായിരുന്നു ബാറ്റിങ്. ഈ സീസണില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുമില്ല.

23.75 കോടി രൂപയ്ക്കാണ് വെങ്കടേഷിനെ കൊല്‍ക്കത്ത വീണ്ടും ടീമിലെത്തിച്ചത്. ഐപിഎല്‍ താരലേലത്തില്‍ ഉയര്‍ന്ന തുകകള്‍ നേടിയ താരങ്ങളിലൊരാളാണ് വെങ്കടേഷും. എന്നിട്ടും താരത്തിന് ടീമിനായി തിളങ്ങാനാകുന്നില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. സമൂഹമാധ്യമങ്ങളില്‍ വെങ്കടേഷിനെതിരെ ട്രോളുകള്‍ നിറയുകയാണ്.

Read Also: IPL 2025: ഒത്തുകളി ആരോപണമുന്നയിച്ചിട്ട് വെറുതെയങ്ങ് പോകാമെന്നാണോ? രാജസ്ഥാന്‍ റോയല്‍സ് ‘പണി’ തുടങ്ങി

26ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. ടൂര്‍
ണമെന്റില്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളില്‍ കൊല്‍ക്കത്തയ്ക്ക് വിജയം അനിവാര്യമാണ്.