IPL 2025: നാണക്കേടിന്റെ റെക്കോഡുമായി ആര്‍ച്ചര്‍; നാലോവറില്‍ വഴങ്ങിയത് 76 റണ്‍സ് ! റോയല്‍സിന്റെ 12.50 കോടി വെള്ളത്തിലായി?

Jofra Archer Unwanted Record: ജോഫ്ര ആര്‍ച്ചറിനെ തല്ലി പരുവംകെടുത്തി സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍. നാലോവറില്‍ 76 റണ്‍സാണ് താരം വഴങ്ങിയത്. മാത്രമല്ല, ഒരു വിക്കറ്റ് പോലും താരത്തിന് നേടാനുമായില്ല. ഐപിഎല്ലിലെ തന്നെ ഏറ്റവും വിലയേറിയ ബൗളര്‍മാരിലൊരാളായ ആര്‍ച്ചറിനാണ് ഈ ദുര്‍ഗതി. 12.50 കോടിക്കാണ് ആര്‍ച്ചറിനെ റോയല്‍സ് തിരികെയെത്തിച്ചത്

IPL 2025: നാണക്കേടിന്റെ റെക്കോഡുമായി ആര്‍ച്ചര്‍; നാലോവറില്‍ വഴങ്ങിയത് 76 റണ്‍സ് ! റോയല്‍സിന്റെ 12.50 കോടി വെള്ളത്തിലായി?

ജോഫ്ര ആര്‍ച്ചറുടെ ബൗളിങ്‌

jayadevan-am
Updated On: 

23 Mar 2025 18:18 PM

രാജസ്ഥാന്‍ റോയല്‍സ് ഏറെ പ്രതീക്ഷയോടെ താരലേലത്തില്‍ ടീമിലെത്തിച്ച ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറിനെ തല്ലി പരുവംകെടുത്തി സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍. നാലോവറില്‍ 76 റണ്‍സാണ് ആര്‍ച്ചര്‍ വഴങ്ങിയത്. മാത്രമല്ല, ഒരു വിക്കറ്റ് പോലും താരത്തിന് നേടാനുമായില്ല. ഐപിഎല്ലിലെ തന്നെ ഏറ്റവും വിലയേറിയ ബൗളര്‍മാരിലൊരാളായ ആര്‍ച്ചറിനാണ് ഈ ദുര്‍ഗതി. 12.50 കോടിക്കാണ് ആര്‍ച്ചറിനെ റോയല്‍സ് തിരികെയെത്തിച്ചത്. ഈ തുക വെള്ളത്തിലായോയെന്നാണ് ആരാധകരുടെ ചോദ്യം. ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍മാരില്‍ മുന്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം മോഹിത് ശര്‍മയുടെ റെക്കോഡാണ് ആര്‍ച്ചര്‍ മറികടന്നത്.

മികച്ച വേഗതയ്ക്കും പേസിനും പേരുകേട്ട ആര്‍ച്ചര്‍ക്ക് തന്റെ പഴയ പ്രകടനിലവാരത്തിലേക്ക് എത്താന്‍ അല്‍പം പോലും സാധിച്ചില്ല. സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ നിര്‍ദാക്ഷിണ്യം ആര്‍ച്ചര്‍ അടക്കമുള്ള റോയല്‍സ് ബൗളര്‍മാരെ പ്രഹരിച്ചു. ട്രാവിസ് ഹെഡും, ഇഷന്‍ കിഷനും, ഹെയിന്റിച് ക്ലാസനുമാണ് ആര്‍ച്ചറെ അതിര്‍ത്തിക്കപ്പുറത്ത് കടത്താന്‍ മുന്നില്‍ നിന്നത്.

ആര്‍ച്ചറുടെ പന്തില്‍ സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ അനായാസം ബൗണ്ടറി കണ്ടെത്തുന്ന കാഴ്ചയ്ക്കാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 19.00 ആയിരുന്നു ആര്‍ച്ചറുടെ ഇക്കോണമി റേറ്റ്.

നാലോവറില്‍ ആര്‍ച്ചര്‍ 76 റണ്‍സ് വഴങ്ങിയതോടെ 2024ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന്റെ മോഹിത് ശര്‍മ വഴങ്ങിയ 73 റണ്‍സിന്റെ റെക്കോഡ് പഴങ്കഥയായി. വരും മത്സരങ്ങളില്‍ ആര്‍ച്ചര്‍ അടക്കമുള്ള ബൗളര്‍മാര്‍ താളം കണ്ടെത്തിയില്ലെങ്കില്‍ ഈ സീസണില്‍ റോയല്‍സിന്റെ കാര്യം പരിതാപകരമാകുമെന്ന് തീര്‍ച്ച.

Read Also : IPL 2025: നാണക്കേടിന്റെ റെക്കോഡുമായി ആര്‍ച്ചര്‍; നാലോവറില്‍ വഴങ്ങിയത് 76 റണ്‍സ് ! റോയല്‍സിന്റെ 12.50 കോടി വെള്ളത്തിലായി?

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍മാര്‍

  1. 0/76 – ജോഫ്ര ആർച്ചർ-2025
  2. 0/73 – മോഹിത് ശർമ്മ-2024
  3. 0/70 – ബേസിൽ തമ്പി-2018
  4. 0/69 – യാഷ് ദയാൽ-2023
  5. 1/68 – റീസ് ടോപ്ലി-2024
  6. 1/68 – ലൂക്ക് വുഡ്-2024
Related Stories
IPL 2025: തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്; ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ ജയം 36 റൺസിന്
IPL 2025: മിന്നും ഫോം തുടര്‍ന്ന് സായ് സുദര്‍ശന്‍, മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച സ്‌കോര്‍
IPL 2025: കന്നി മത്സരത്തില്‍ മൂന്ന് വിക്കറ്റ് തിളക്കം; രണ്ടാം മത്സരത്തില്‍ പ്ലേയിങ് ഇലവനിലുമില്ല; വിഘ്‌നേഷിനെ ഒഴിവാക്കിയതിന് പിന്നില്‍
IPL 2025: 11 കോടിക്ക് നിലനിര്‍ത്തിയ ഹെറ്റ്‌മെയര്‍ എട്ടാമത്, ധോണി എത്തുന്നത് ഒമ്പതാമത്; ‘തല’തിരിഞ്ഞ സ്ട്രാറ്റജികള്‍
Virat Kohli: മറ്റാര്‍ക്കുമില്ല ഈ നേട്ടം; ആ റെക്കോഡും കോഹ്ലി കൊണ്ടുപോയി
IPL 2025: അവസാന ഓവറിൽ രണ്ട് സിക്സറടിച്ചാൽ മതിയാവുമോ?; 9ആം നമ്പരിൽ ധോണി ഇറങ്ങുന്നതിനെതിരെ മുൻ താരങ്ങളും സോഷ്യൽ മീഡിയയും
പിന്നോട്ട് നടന്നാല്‍ മുന്നോട്ടാണ് ഗുണങ്ങള്‍
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്