IPL 2025: നാണക്കേടിന്റെ റെക്കോഡുമായി ആര്‍ച്ചര്‍; നാലോവറില്‍ വഴങ്ങിയത് 76 റണ്‍സ് ! റോയല്‍സിന്റെ 12.50 കോടി വെള്ളത്തിലായി?
Jofra Archer Unwanted Record: ജോഫ്ര ആര്‍ച്ചറിനെ തല്ലി പരുവംകെടുത്തി സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍. നാലോവറില്‍ 76 റണ്‍സാണ് താരം വഴങ്ങിയത്. മാത്രമല്ല, ഒരു വിക്കറ്റ് പോലും താരത്തിന് നേടാനുമായില്ല. ഐപിഎല്ലിലെ തന്നെ ഏറ്റവും വിലയേറിയ ബൗളര്‍മാരിലൊരാളായ ആര്‍ച്ചറിനാണ് ഈ ദുര്‍ഗതി. 12.50 കോടിക്കാണ് ആര്‍ച്ചറിനെ റോയല്‍സ് തിരികെയെത്തിച്ചത്

രാജസ്ഥാന്‍ റോയല്‍സ് ഏറെ പ്രതീക്ഷയോടെ താരലേലത്തില്‍ ടീമിലെത്തിച്ച ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറിനെ തല്ലി പരുവംകെടുത്തി സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍. നാലോവറില്‍ 76 റണ്‍സാണ് ആര്‍ച്ചര്‍ വഴങ്ങിയത്. മാത്രമല്ല, ഒരു വിക്കറ്റ് പോലും താരത്തിന് നേടാനുമായില്ല. ഐപിഎല്ലിലെ തന്നെ ഏറ്റവും വിലയേറിയ ബൗളര്‍മാരിലൊരാളായ ആര്‍ച്ചറിനാണ് ഈ ദുര്‍ഗതി. 12.50 കോടിക്കാണ് ആര്‍ച്ചറിനെ റോയല്‍സ് തിരികെയെത്തിച്ചത്. ഈ തുക വെള്ളത്തിലായോയെന്നാണ് ആരാധകരുടെ ചോദ്യം. ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍മാരില്‍ മുന്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം മോഹിത് ശര്‍മയുടെ റെക്കോഡാണ് ആര്‍ച്ചര്‍ മറികടന്നത്.
മികച്ച വേഗതയ്ക്കും പേസിനും പേരുകേട്ട ആര്‍ച്ചര്‍ക്ക് തന്റെ പഴയ പ്രകടനിലവാരത്തിലേക്ക് എത്താന്‍ അല്‍പം പോലും സാധിച്ചില്ല. സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ നിര്‍ദാക്ഷിണ്യം ആര്‍ച്ചര്‍ അടക്കമുള്ള റോയല്‍സ് ബൗളര്‍മാരെ പ്രഹരിച്ചു. ട്രാവിസ് ഹെഡും, ഇഷന്‍ കിഷനും, ഹെയിന്റിച് ക്ലാസനുമാണ് ആര്‍ച്ചറെ അതിര്‍ത്തിക്കപ്പുറത്ത് കടത്താന്‍ മുന്നില്‍ നിന്നത്.
ആര്‍ച്ചറുടെ പന്തില്‍ സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ അനായാസം ബൗണ്ടറി കണ്ടെത്തുന്ന കാഴ്ചയ്ക്കാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 19.00 ആയിരുന്നു ആര്‍ച്ചറുടെ ഇക്കോണമി റേറ്റ്.




നാലോവറില്‍ ആര്‍ച്ചര്‍ 76 റണ്‍സ് വഴങ്ങിയതോടെ 2024ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന്റെ മോഹിത് ശര്‍മ വഴങ്ങിയ 73 റണ്‍സിന്റെ റെക്കോഡ് പഴങ്കഥയായി. വരും മത്സരങ്ങളില്‍ ആര്‍ച്ചര്‍ അടക്കമുള്ള ബൗളര്‍മാര്‍ താളം കണ്ടെത്തിയില്ലെങ്കില്‍ ഈ സീസണില്‍ റോയല്‍സിന്റെ കാര്യം പരിതാപകരമാകുമെന്ന് തീര്‍ച്ച.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍മാര്‍
- 0/76 – ജോഫ്ര ആർച്ചർ-2025
- 0/73 – മോഹിത് ശർമ്മ-2024
- 0/70 – ബേസിൽ തമ്പി-2018
- 0/69 – യാഷ് ദയാൽ-2023
- 1/68 – റീസ് ടോപ്ലി-2024
- 1/68 – ലൂക്ക് വുഡ്-2024