5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: “അങ്കദ്, ഞാനൊരു കഥ പറയാം”; ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് അവതരിപ്പിച്ചത് ഭാര്യ സഞ്ജന: വൈറൽ വിഡിയോ

Jasprit Bumrah Joins Mumbai Indians: പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ജസ്പ്രീത് ബുംറ തിരികെയെത്തി. താരം ക്യാമ്പിൽ തിരികെയെത്തിയ വിവരം ഒരു വിഡിയോയിലൂടെ ഫ്രാഞ്ചൈസി തന്നെയാണ് അറിയിച്ചത്. ബുംറയുടെ ഭാര്യ സഞ്ജന ഗണേശൻ അവതരിപ്പിച്ച വിഡിയോ വൈറലാണ്.

IPL 2025: “അങ്കദ്, ഞാനൊരു കഥ പറയാം”; ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് അവതരിപ്പിച്ചത് ഭാര്യ സഞ്ജന: വൈറൽ വിഡിയോ
ജസ്പ്രീത് ബുംറImage Credit source: Mumbai Indians X
abdul-basith
Abdul Basith | Published: 06 Apr 2025 15:04 PM

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ജസ്പ്രീത് ബുംറ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ തിരികെയെത്തി. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ക്ലിയറൻസ് ലഭിച്ചതോടെയാണ് താരം മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നത്. ബുംറ ക്യാമ്പിൽ ജോയിൻ ചെയ്തത് ഒരു വിഡിയോയിലൂടെയാണ് മുംബൈ ഇന്ത്യൻസ് അറിയിച്ചത്. ഈ വിഡിയോ അവതരിപ്പിച്ചത് ബുംറയുടെ ഭാര്യയും സ്പോർട്സ് അവതാരകയുമായ സഞ്ജന ഗണേശൻ. മകൻ അങ്കദിനോട് കഥ പറയുന്ന തരത്തിലുള്ള ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

“അങ്കദ്, ഞാനൊരു കഥ പറയാം. 2013ൽ ഒരു സിംഹക്കുട്ടി കാട്ടിലേക്ക് വന്നു” എന്ന് തുടങ്ങുന്ന വിഡിയോയിലൂടെയാണ് ബുംറയുടെ തിരിച്ചുവരവ് മുംബൈ ഇന്ത്യൻസ് അറിയിച്ചത്. പിന്നീട് ട്രെൻ്റ് ബോൾട്ട് അടക്കം ടീമംഗങ്ങൾ ബുംറയെ സ്വീകരിക്കുന്ന വിഡിയോയും മുംബൈ ഇന്ത്യൻസ് പങ്കുവച്ചു. ഈ മാസം ഏഴിന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം. സ്വന്തം ഹോം ഗ്രൗണ്ടായ വാംഖഡെയിൽ നടക്കുന്ന മത്സരത്തിൽ ബുംറ കളിച്ചേക്കുമെന്നാണ് സൂചനകൾ.

വിഡിയോ കാണാം

പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയം സഹിതം രണ്ട് പോയിൻ്റാണ് മുംബൈയുടെ സമ്പാദ്യം. ആദ്യ രണ്ട് കളി തോറ്റ മുംബൈ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ വിജയിച്ചു. എന്നാൽ, ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ വീണ്ടും പരാജയപ്പെടുകയും ചെയ്തു.

Also Read: IPL 2025: ക്യാപ്റ്റൻസിയിൽ ഷെയിൻ വോണിനെയും പിന്നിലാക്കി നമ്മുടെ സ്വന്തം സഞ്ജു; രാജസ്ഥാൻ്റെ ഏറ്റവും മികച്ച ക്യാപ്റ്റൻ

ബുംറയില്ലാതെയും ഭേദപ്പെട്ട പ്രകടനം നടത്തിയ മുംബൈ ഇന്ത്യൻസ് ബുംറയുടെ വരവോടെ മത്സരങ്ങൾ വിജയിക്കാനാവുമെന്നാണ് കരുതുന്നത്. ബുംറ തിരികെയെത്തുമ്പോൾ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച് മികച്ച പ്രകടനം നടത്തിയ അൺകാപ്പ്ഡ് താരം അശ്വനി കുമാർ പുറത്തിരുന്നേക്കും. കൊൽക്കത്തയ്ക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ താരം ലഖ്നൗവിനെതിരെ ഒരു വിക്കറ്റ് സ്വന്തമാക്കി. അശ്വനിയെ മാറ്റി ബുംറയെ ടീമിൽ പരിഗണിക്കുമ്പോൾ ഡെത്ത് ഓവറുകളിലടക്കം മുംബൈക്ക് മേൽക്കൈ ലഭിക്കും.

ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ട്രോഫിയിലാണ് ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത്. പിന്നീട് ഇതുവരെ താരം ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇന്ത്യ ജേതാക്കളായ ചാമ്പ്യൻസ് ട്രോഫിയിലടക്കം ബുംറ പുറത്തിരുന്നു.