Irfan Pathan: ഐപിഎല്‍ കമന്ററി പാനലില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പുതിയ നീക്കവുമായി ഇര്‍ഫാന്‍ പത്താന്‍; താരത്തിന്റെ പദ്ധതി ഇതാണ്
Irfan Pathan removed from commentary panel: ചില താരങ്ങള്‍ക്കെതിരെ പത്താന്‍ നടത്തിയ കമന്ററിയാണ് നടപടിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ലൈവ് കമന്ററിക്കിടെ പത്താൻ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ചില താരങ്ങള്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഒരുതാരം പത്താന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതായും അഭ്യൂഹം

ഐപിഎല്‍ കമന്ററി പാനലില്‍ നിന്ന് മുന്‍താരം ഇര്‍ഫാന്‍ പത്താനെ പുറത്താക്കി. ഹിന്ദി കമന്ററി പാനലില്‍ നിന്നാണ് പത്താനെ ഒഴിവാക്കിയത്. ചില താരങ്ങള്‍ക്കെതിരെ പത്താന്‍ നേരത്തെ നടത്തിയ കമന്ററിയാണ് നടപടിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ലൈവ് കമന്ററിക്കിടെ പത്താൻ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ചില താരങ്ങള്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഒരുതാരം പത്താന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതായും അഭ്യൂഹമുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി കമന്ററിയിലൂടെ പത്താന്‍ ചില താരങ്ങള്‍ക്കെതിരെ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പരാതിയെ തുടര്‍ന്ന് കമന്ററി പാനലില്‍ നിന്ന് പത്താനെ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം.




വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഇതിന് മുമ്പും ചിലരെ കമന്ററി പാനലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് സഞ്ജയ് മഞ്ജരേക്കറെ ബിസിസിഐയുടെ കമന്ററി പാനലിൽ നിന്ന് 2020ല്‍ ഒഴിവാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കുള്ള ബിസിസിഐ കമന്ററി പാനലിൽ നിന്നാണ് അന്ന് മഞ്ജരേക്കറെ ഒഴിവാക്കിയത്. ഹർഷ ഭോഗ്ലെയും സമാന നടപടി നേരിട്ടിട്ടുണ്ട്.
Mic on, filter off. #SeedhiBaat with #IrfanPathan – jahan baatein hoti hain asli.
Link yahi hai boss: https://t.co/NQixk8f3aN pic.twitter.com/xiOg3Ymyuv— Irfan Pathan (@IrfanPathan) March 22, 2025
പത്താന്റെ പുതിയ നീക്കം
ഐപിഎല്ലിൽ കമന്ററി ചുമതലകളിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പുതിയ നീക്കവുമായി ഇര്‍ഫാന്‍ പത്താന്‍. പുതിയ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നുവെന്നാണ് പത്താന്റെ പ്രഖ്യാപനം. ‘സീധി ബാത്ത് വിത്ത് ഇർഫാൻ പത്താൻ’ എന്ന പുതിയ പരിപാടി ആരംഭിക്കുകയാണെന്ന് താരം പറഞ്ഞു. ചാനലിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആരാധകരോട് അഭ്യര്‍ത്ഥിച്ചു. പുതിയ ഷോയിലൂടെ തന്റെ സ്വതന്ത്രമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുമെന്നാണ് പത്താന്റെ പ്രഖ്യാപനം.