5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: 250 സ്കോറുകൾ 200കളിൽ പിടിച്ചുനിർത്തുന്നവൻ; ബൗളിംഗിൽ തുപ്പൽ കൊണ്ടുവരുന്ന മാറ്റം ചില്ലറയല്ല!

How Saliva Ban Lift Helps Bowlers: ഇത്തവണ ഐപിഎലിൽ തുപ്പൽ നിരോധനം നീക്കിയിരിക്കുകയാണ്. കൊവിഡ് ബാധയ്ക്കിടെ ഏർപ്പെടുത്തിയതായിരുന്നു ഇത്. തുപ്പൽ എങ്ങനെയാണ് ബൗളിംഗിനെ സഹായിക്കുന്നതെന്ന് നോക്കാം.

IPL 2025: 250 സ്കോറുകൾ 200കളിൽ പിടിച്ചുനിർത്തുന്നവൻ; ബൗളിംഗിൽ തുപ്പൽ കൊണ്ടുവരുന്ന മാറ്റം ചില്ലറയല്ല!
മുഹമ്മദ് സിറാജ്Image Credit source: Social Media
abdul-basith
Abdul Basith | Published: 07 Apr 2025 19:19 PM

ഐപിഎലിൻ്റെ കഴിഞ്ഞ സീസണിൽ ടീം സ്കോർ റെക്കോർഡ് പലതവണ, പല ടീമുകൾ തിരുത്തുന്നത് കണ്ടു. 200ഉം കടന്ന് 250 ഉം കടന്ന് ക്രിക്കറ്റ് ബാറ്റിംഗ് പോരാട്ടമായി മാറി. ഫ്ലാറ്റ് പിച്ചുകളും ബാറ്റർമാരെ സഹായിക്കുന്ന വിവിധ നിയമങ്ങളും ഇമ്പാക്ട് സബും ഒക്കെയായിരുന്നു കാരണം. ഇത് ക്രിക്കറ്റ് നിരീക്ഷകരും താരങ്ങളും ആരാധകരുമടക്കം വിമർശിച്ചു.

എക്സ്പ്ലോസിവ് ഹിറ്റിംഗിലൂടെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഉയർന്ന സ്കോറുകൾ മറികടന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഇക്കുറി 300 അടിയ്ക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ചു. സൺറൈസേഴ്സ് ഇതുവരെ അഞ്ച് കളി കളിച്ചു. ആദ്യ കളി രാജസ്ഥാനെതിരെ 286 അടിച്ചപ്പോൾ ആളുകൾ 300 ഉറപ്പിച്ചു. എന്നാൽ, ആ കളിയൊകെ ബാക്കി നാല് കളിയും ഹൈദരാബാദ് തോറ്റു. ബാക്കിയുള്ള കളികളിൽ 300 അല്ല, 200 കടക്കാൻ അവർക്ക് കഴിഞ്ഞില്ല. ഈ കളിയൊക്കെ തോറ്റ് ഹൈദരാബാദ് നിലവിൽ അവസാന സ്ഥാനത്താണ്. എന്താണ് ഇതിന് കാരണം? പലകാരണങ്ങളുണ്ട്. അതിലൊന്നാണ് തുപ്പൽ.

ഇത്തവണ ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് ഗവേണിങ് കമ്മറ്റി പുറത്തിറക്കിയ കുറച്ച് മാർഗനിർദ്ദേശങ്ങളിൽ ഒന്നായിരുന്നു പന്ത് മിനുക്കാൽ തുപ്പൽ ഉപയോഗിക്കാമെന്നത്. കൊവിഡ് ഇടവേളയ്ക്കിടെ ഐസിസി തന്നെ ഏർപ്പെടുത്തിയതായിരുന്നു തുപ്പൽ വിലക്ക്. അതുകൊണ്ട് ഈ സീസണിൽ തുപ്പൽ വിലക്ക് നീക്കാൻ ബിസിസിഐ തീരുമാനിച്ചു. അതിന് മുൻപ് തുപ്പൽ വിലക്ക് നീക്കണമെന്ന് മുഹമ്മദ് ഷമി ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെ ബിസിസിഐ പരിഗണിച്ചുകാണണം. എന്തായാലും തുപ്പൽ വിലക്ക് നീങ്ങി. ഫലമറിയാനുണ്ട്.

കഴിഞ്ഞ കളി ഇതേ സൺറൈസേഴ്സിനെതിരെ സിറാജ് തൻ്റെ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തിയിരുന്നു. 17 റൺസിന് നാല് വിക്കറ്റ്. സിറാജായിരുന്നു കളിയിലെ താരം. സൺറൈസേഴ്സിൻ്റെ ആദ്യ ഇന്നിംഗ്സിന് ശേഷം സിറാജിനോട് കമൻ്റേറ്റർമാർ സംസാരിക്കുന്നതിനിടെ തുപ്പൽ വിലക്ക് നീക്കിയതിനെപ്പറ്റി ചോദിച്ചിരുന്നു. ഇപ്പോൾ വിക്കറ്റ് വീഴ്ത്താൻ കുറച്ച് എളുപ്പമായെന്നാണ് സിറാജ് പറഞ്ഞത്. തുപ്പൽ ഉപയോഗിക്കുന്നത് കൊണ്ട് വിക്കറ്റ് വീഴ്ത്തൽ എളുപ്പമാവുന്നതെങ്ങനെ?

Also Read: IPL 2025: പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിക്കാം; രണ്ട് ന്യൂ ബോളുകൾ അനുവദിക്കും: പുതിയ മാർഗനിർദ്ദേശങ്ങളുമായി ബിസിസിഐ

തുപ്പൽ ഉപയോഗിക്കുന്നതിലൂടെ പന്തിൻ്റെ ഒരു വശം മിനുക്കി ബൗളർമാർക്ക് സ്വിങ് കണ്ടെത്താൻ കഴിയും. സാധാരണ തരത്തിലുള്ള സ്വിങും റിവേഴ്സ് സ്വിങുമൊക്കെ ഇങ്ങനെ തുപ്പലുപയോഗിച്ച് ബൗളർമാർക്ക് കണ്ടെത്താനാവും. ഇത് ഫാസ്റ്റ് ബൗളർമാരുടെ കാര്യം. സ്പിന്നർമാർക്കും തുപ്പൽ കൊണ്ട് പ്രയോജനം ലഭിക്കും. തുപ്പൽ കൊണ്ട് മിനുക്കിയ പന്ത് സ്കിഡ് ചെയ്യും. പരുക്കൻ വശത്തിൽ നിന്ന് കൂടുതൽ ടേണും ലഭിക്കും. അതായത് ഒരു വശം മിനുങ്ങിയും ഒരു വശം പരുക്കനായും ഉണ്ടാവുമെന്നതിനാൽ ബൗളർമാർക്ക് കൂടുതൽ പിന്തുണ ലഭിക്കും. ബാറ്റർമാർക്ക് റൺസ് സ്കോർ ചെയ്യുക ബുദ്ധിമുട്ടാവുകയും ചെയ്യും.