5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ‘മൂന്ന് നാല് വർഷം മുൻപുള്ള രോഹിത് ശർമ്മയല്ല ഇത്’; കളി നിർത്താൻ സമയമായെന്ന് സഞ്ജയ് മഞ്ജരേക്കർ

Sanjay Manjrekar Criticises Rohit Sharma: രോഹിത് ശർമ്മ കസ്രിയർ അവസാനിപ്പിക്കാൻ സമയമായെന്ന് സഞ്ജയ് മഞ്ജരേക്കർ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് പിന്നാലെയാണ് മഞ്ജരേക്കറിൻ്റെ വിമർശനം.

IPL 2025: ‘മൂന്ന് നാല് വർഷം മുൻപുള്ള രോഹിത് ശർമ്മയല്ല ഇത്’; കളി നിർത്താൻ സമയമായെന്ന് സഞ്ജയ് മഞ്ജരേക്കർ
സഞ്ജയ് മഞ്ജരേക്കർImage Credit source: Social Media
abdul-basith
Abdul Basith | Published: 30 Mar 2025 14:39 PM

രോഹിത് ശർമ്മയെ വിമർശിച്ച് മുൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സഞ്ജയ് മഞ്ജരേക്കർ. മൂന്ന് നാല് വർഷം മുൻപുള്ള രോഹിത് ശർമയല്ല ഇപ്പോൾ ഉള്ളതെന്ന് മഞ്ജരേക്കർ പറഞ്ഞു. രോഹിത് കളി നിർത്താറായെന്ന നിരീക്ഷണവും മഞ്ജരേക്കക്കർ ജിയോഹോട്സ്റ്റാറിൽ നടന്ന ചർച്ചയിൽ മഞ്ജരേക്കർ പങ്കുവച്ചു. ഈ മാസം 29ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് ശേഷമാണ് മഞ്ജരേക്കറിൻ്റെ പ്രസ്താവന.

മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ രോഹിത് പുറത്തായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിൽ തുടരെ രണ്ട് ബൗണ്ടറികൾ നേടിയ താരം അടുത്ത പന്തിൽ ബൗൾഡായി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ആദ്യ മത്സരത്തിൽ രോഹിത് റൺസൊന്നുമെടുക്കാതെ പുറത്തായിരുന്നു. ഇതോടെയാണ് താരത്തിനെതിരെ വിമർശനം ശക്തമായത്.

“രോഹിത് ശർമ്മ ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഒരു മൂന്നാല് വർഷം മുൻപുള്ള പഴയ രോഹിത് ശർമ്മയല്ലിത്. എല്ലാ ദിവസവും രാവിലെ സ്വയം പരിശ്രമിക്കേണ്ട സമയമാണ് രോഹിന് ഇപ്പോൾ ഉള്ളത്. എല്ലാ ദിവസവും പരിശീലനം ചെയ്ത് ഏറ്റവും നല്ല പ്രകടനം നൽകണം. കാരണം, കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് അകന്നുപോവുകയാണ്. സ്വാഭാവിക കഴിവിനെയാണ് അദ്ദേഹം ഇപ്പോഴും ആശ്രയിക്കുന്നത്.”- മഞ്ജരേക്കർ പറഞ്ഞു.

Also Read: IPL 2025: തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്; ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ ജയം 36 റൺസിന്

ഗുജറാത്തിനെതിരെ 36 റൺസിനായിരുന്നു മുംബൈയുടെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 196 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 160 റൺസെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഗുജറാത്ത് താരം പ്രസിദ്ധ് കൃഷ്ണയാണ് കളിയിലെ താരം. ഇതോടെ കളിച്ച രണ്ട് മത്സരത്തിലും മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടു.