5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: മിന്നും ഫോം തുടര്‍ന്ന് സായ് സുദര്‍ശന്‍, മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച സ്‌കോര്‍

Mumbai Indians vs Gujarat Titans: തകര്‍പ്പന്‍ ഫോമിലായിരുന്ന സായ് സുദര്‍ശനെ ട്രെന്‍ഡ് ബോള്‍ട്ട് എല്‍ബിഡബ്ല്യുവില്‍ കുരുക്കി. 41 പന്തില്‍ 63 റണ്‍സാണ് താരം നേടിയത്. മിന്നും ഫോം തുടരുന്ന സായ് കഴിഞ്ഞ മത്സരത്തിലും അര്‍ധ ശതകം തികച്ചിരുന്നു. പഞ്ചാബ് കിങ്‌സിനെതിരെ 41 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്. രണ്ട് മത്സരങ്ങളിലും ഗുജറാത്തിന്റെ ടോപ് സ്‌കോററും സായ് സുദര്‍ശനായിരുന്നു

IPL 2025: മിന്നും ഫോം തുടര്‍ന്ന് സായ് സുദര്‍ശന്‍, മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച സ്‌കോര്‍
സായ് സുദര്‍ശനും, ഷാരൂഖ് ഖാനും Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 29 Mar 2025 21:33 PM

കിടിലന്‍ ഫോം തുടരുന്ന സായ് സുദര്‍ശന്റെയും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ പ്രകടനമികവില്‍ മുബൈ ഇന്ത്യന്‍സിനെതിരെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. നിശ്ചിത 20 ഓവറില്‍ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍പ്പന്‍ തുടക്കമാണ് ഗുജറാത്തിന് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ സമ്മാനിച്ചത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും, സായ് സുദര്‍ശനും ഓപ്പണിങ് വിക്കറ്റില്‍ 78 റണ്‍സാണ് ഗുജറാത്ത് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ നമന്‍ ധിറിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. 27 പന്തില്‍ 38 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റില്‍ ജോസ് ബട്ട്‌ലറുമായി ചേര്‍ന്ന് സായ് സുദര്‍ശന്‍ ഗുജറാത്തിന്റെ സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് ചലിപ്പിച്ചു. രണ്ടാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പില്‍ ഇരുവരും 51 റണ്‍സാണ് അടിച്ചുകൂട്ടിയത്. 24 പന്തില്‍ 39 റണ്‍സെടുത്ത ബട്ട്‌ലറെ മുജീബ് ഉര്‍ റഹ്‌മാന്‍ പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ ഷാരൂഖ് ഖാന് അവസരം വിനിയോഗിക്കാനായില്ല.

ഏഴ് പന്തില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത ഷാരൂഖിനെ ഹാര്‍ദ്ദിക് പുറത്താക്കി. തകര്‍പ്പന്‍ ഫോമിലായിരുന്ന സായ് സുദര്‍ശനെ ട്രെന്‍ഡ് ബോള്‍ട്ട് എല്‍ബിഡബ്ല്യുവില്‍ കുരുക്കി. 41 പന്തില്‍ 63 റണ്‍സാണ് താരം നേടിയത്. മിന്നും ഫോം തുടരുന്ന സായ് കഴിഞ്ഞ മത്സരത്തിലും അര്‍ധ ശതകം തികച്ചിരുന്നു. പഞ്ചാബ് കിങ്‌സിനെതിരെ 41 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്.

Read Also : IPL 2025: കന്നി മത്സരത്തില്‍ മൂന്ന് വിക്കറ്റ് തിളക്കം; രണ്ടാം മത്സരത്തില്‍ പ്ലേയിങ് ഇലവനിലുമില്ല; വിഘ്‌നേഷിനെ ഒഴിവാക്കിയതിന് പിന്നില്‍

രണ്ട് മത്സരങ്ങളിലും ഗുജറാത്തിന്റെ ടോപ് സ്‌കോററും സായ് സുദര്‍ശനായിരുന്നു. പിന്നീട് വന്ന ബാറ്റര്‍മാരില്‍ ആര്‍ക്കും ഗുജറാത്തിനായി കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് (11 പന്തില്‍ 18) ദീപക് ചഹറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. നിര്‍ഭാഗ്യകരമായ റണ്ണൗട്ടില്‍ പുറത്തായ രാഹുല്‍ തെവാട്ടിയക്ക് ഒരു പന്ത് പോലും നേരിടാനായില്ല.

നാല് പന്തില്‍ ആറു റണ്‍സെടുത്ത റാഷിദ് ഖാനെ പുറത്താക്കിയത് സത്യനാരായണ രാജുവായിരുന്നു. സായ് കിഷോര്‍ ഒരു റണ്‍സെടുത്ത് റണ്ണൗട്ടായി. അഞ്ച് പന്തില്‍ ഏഴ് റണ്‍സുമായി കഗിസോ റബാദ പുറത്താകാതെ നിന്നു. മുംബൈ ഇന്ത്യന്‍സിനായി ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും, ട്രെന്‍ഡ് ബോള്‍ട്ട്, ദീപക് ചഹര്‍, മുജീബ് ഉര്‍ റഹ്‌മാന്‍, സത്യനാരായണ രാജു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.