5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

IPL 2025 : നാലിലധികം താരങ്ങളെ നിലനിർത്താൻ അനുവദിക്കണമെന്ന് ഫ്രാഞ്ചൈസികൾ; ബിസിസിഐയുടെ തീരുമാനം ഉടൻ

IPL 2025 4 Retention : വരുന്ന ഐപിഎലിൽ നാലിലധികം താരങ്ങളെ നിലനിർത്താൻ അനുവദിക്കണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികൾ. സാലറി കാപ്പ്, ആർടിഎം, ഇംപാക്ട് സബ് തുടങ്ങി മറ്റ് വിഷയങ്ങളിലും ഫ്രാഞ്ചൈസികൾ ബിസിസിയ്ക്ക് മുന്നിൽ നിർദ്ദേശം വച്ചു. ബിസിസിഐയുടെ തീരുമാനം ഉടനുണ്ടാവുമെന്നാണ് സൂചന.

IPL 2025 : നാലിലധികം താരങ്ങളെ നിലനിർത്താൻ അനുവദിക്കണമെന്ന് ഫ്രാഞ്ചൈസികൾ; ബിസിസിഐയുടെ തീരുമാനം ഉടൻ
IPL 2025 4 Retention (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 03 Jul 2024 13:16 PM

വരുന്ന ഐപിഎൽ സീസണിൽ നാലിലധികം താരങ്ങളെ ടീമിൽ നിലനിർത്താൻ അനുവദിക്കണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികൾ. കഴിഞ്ഞ സീസണിൽ മിക്ക ടീമുകളും ടീം റീബിൽഡ് ചെയ്ത് കോർ ഗ്രൂപ്പിനെ കണ്ടെത്തിയിരുന്നു. ഏതാണ്ട് എല്ലാ സീസണിലും ടീം പൊളിച്ചെഴുതുന്ന പഞ്ചാബ് കിംഗ്സിനു പോലും ചില നല്ല താരങ്ങളെ ലഭിച്ചു. അതുകൊണ്ട് തന്നെ ഫ്രാഞ്ചൈസികൾ നാലിലധികം റിട്ടൻഷൻ ആവശ്യപ്പെടുന്നു എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ വർഷം അവസാനമാണ് വരുന്ന ഐപിഎലിലേക്കുള്ള മെഗാ ഓക്ഷൻ നടക്കുക. ഇതിനു മുന്നോടിയായി ഫ്രാഞ്ചൈസികളുടെ നിർദ്ദേശം ബിസിസിഐ ആരാഞ്ഞിരുന്നു. പല ഫ്രാഞ്ചൈസികളും പല അഭിപ്രായമാണ് മുന്നോട്ടുവച്ചതെങ്കിലും നാലിലധികം താരങ്ങളെ നിലനിർത്തണമെന്ന് കൂടുതൽ ഫ്രാഞ്ചൈസികളുടെയും ആവശ്യം. ഇതിൽ തന്നെ പരമാവധി മൂന്ന് ഇന്ത്യൻ താരങ്ങളെയും രണ്ട് വിദേശ താരങ്ങളെയും നിലനിർത്താം. ഈ മാസാവസാനം ടീം ഉടമകളുമായി നടക്കുന്ന ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു.

പല ഫ്രാഞ്ചൈസികളും അഞ്ച് മുതൽ ഏഴ് വരെ റിട്ടൻഷനുകൾ മുന്നോട്ടുവച്ചപ്പോൾ ഒരു ഫ്രാഞ്ചൈസി എട്ട് റിട്ടൻഷനുകൾ വേണമെന്ന് ആവശ്യപ്പെട്ടു. ഒരു റിട്ടൻഷനും വേണ്ടെന്നും റിട്ടൻഷൻ വേണ്ട ആർടിഎം മാത്രം മതി എന്നും ചില ഫ്രാഞ്ചൈസികൾ നിർദ്ദേശിച്ചു എന്ന് ക്രിക്ക്ബസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

Also Read : Afghanistan Women Cricket : ‘ഓസ്ട്രേലിയയിൽ അഭയാർത്ഥി ടീം രൂപീകരിക്കാൻ സഹായിക്കണം’; ഐസിസിയോട് അഭ്യർത്ഥിച്ച് അഫ്ഗാനിസ്ഥാൻ്റെ വനിതാ ക്രിക്കറ്റർമാർ

ആർടിഎം, സാലറി ക്യാപ് തുടങ്ങിയ കാര്യങ്ങളിലും ഐപിഎൽ ഗവേണിംഗ് ബോഡി ഉടൻ തീരുമാനമെടുക്കും. 2021 മെഗാ ഓക്ഷനിൽ ആർടിഎം ഉണ്ടായിരുന്നില്ല. വരുന്ന മൂന്ന് വർഷത്തേക്ക് സാലറി ക്യാപ്പ് എത്ര ഉയർത്തണമെന്നതിൽ ഫ്രാഞ്ചൈസികളുടെ അഭിപ്രായവും തേടും. നിലവിൽ 100 കോടി രൂപയാണ് സാലറി ക്യാപ്പ്. ഇത് 110-120 കോടി ആക്കി ഉയർത്തിയേക്കും.

കഴിഞ്ഞ സീസണിൽ ഏർപ്പെടുത്തിയ ഇംപാക്ട് പ്ലയർ നിയമത്തിൽ ബ്രോഡ്കാസ്റ്റർമാർക്ക് തൃപ്തിയാണ്. എന്നാൽ, കോച്ചിംഗ് സ്റ്റാഫുകൾക്ക് ഈ നിയമത്തിൽ താത്പര്യമില്ല. എങ്കിലും നിലവിൽ ഈ നിയമം മാറ്റില്ലെന്നാണ് സൂചന.

കഴിഞ്ഞ ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് ജേതാക്കളായത്. ഫൈനലിൽ സൺറൈസേഴ്സ് ഹൈദരബാദിനെ വീഴ്ത്തിയാണ് കൊൽക്കത്ത കപ്പടിച്ചത്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും പ്ലേ ഓഫിലെത്തിയിരുന്നു. പ്ലേ ഓഫിലെ രണ്ടാം ക്വാളിഫയറിൽ ഹൈദരാബാദിനോട് തോറ്റ് രാജസ്ഥാൻ പുറത്തായി.