5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: സീഷൻ അൻസാരിയുടെ റെക്കോർഡ് പ്രകടനവും ഹൈദരാബാദിനെ തുണച്ചില്ല; ജയം തുടർന്ന് ഡൽഹി

IPL 2025 DC Wins Against SRH: സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി ഡൽഹി ക്യാപിറ്റൽസിന് തുടർച്ചയായ രണ്ടാം ജയം. ഏഴ് വിക്കറ്റിനാണ് ഡൽഹിയുടെ വിജയം. ഹൈദരാബാദിൻ്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

IPL 2025: സീഷൻ അൻസാരിയുടെ റെക്കോർഡ് പ്രകടനവും ഹൈദരാബാദിനെ തുണച്ചില്ല; ജയം തുടർന്ന് ഡൽഹി
ഫാഫ് ഡുപ്ലെസിImage Credit source: Social Media
abdul-basith
Abdul Basith | Published: 30 Mar 2025 18:51 PM

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തുടർച്ചയായ രണ്ടാം തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ഹൈദരാബാദിനെ വിക്കറ്റിന് വീഴ്ത്തിയ ഡൽഹി തുടർച്ചയായ രണ്ടാം ജയവും കണ്ടെത്തി. ഏഴ് വിക്കറ്റിനാണ് ഡൽഹി ഹൈദരാബാദിനെ തോല്പിച്ചത്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 164 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി 16 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി. 27 പന്തിൽ 50 റൺസ് നേടിയ ഫാഫ് ഡുപ്ലെസി ആണ് ഡൽഹിയുടെ ടോപ്പ് സ്കോറർ.

മികച്ച തുടക്കമാണ് ഡൽഹിയ്ക്ക് ജയിച്ചത്. ജേക്ക് ഫ്രേസർ മക്കർക്ക് ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ഡുപ്ലെസി തകർപ്പൻ ഫോമിലായിരുന്നു. അനായാസം ഹൈദരാബാദ് ബൗളർമാരെ നേരിട്ട താരം കേവലം 26 പന്തിൽ ഫിഫ്റ്റി തികച്ചു. തൊട്ടടുത്ത പന്തിൽ ആദ്യ ഐപിഎൽ മത്സരം കളിക്കുന്ന 24 വയസുകാരനായ ലെഗ് സ്പിന്നർ സീഷൻ അൻസാരിയുടെ ആദ്യ വിക്കറ്റായി താരം മടങ്ങുകയും ചെയ്തു. ആദ്യ വിക്കറ്റിൽ മക്കർക്കുമായി 81 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് താരം പുറത്തായത്. പിന്നാലെ മക്കർക്ക് (32 പന്തിൽ 38) ആക്രമിച്ച് തുടങ്ങിയ കെഎൽ രാഹുൽ (5 പന്തിൽ 15) എന്നിവരെയും സീഷൻ അൻസാരി തന്നെ മടക്കി. ഒരു സൺറൈസേഴ്സ് ബൗളറുടെ ഏറ്റവും മികച്ച അരങ്ങേറ്റ പ്രകടനമാണിത്.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെന്ന നിലയിൽ ക്രീസിലൊരുമിച്ച അഭിഷേക് പോറൽ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവർ ചേർന്ന് ഡൽഹിയെ അനായാസ വിജയത്തിലെത്തിച്ചു. 18 പന്തിൽ 34 റൺസ് നേടി പോറലും 14 പന്തിൽ 22 റൺസ് നേടി സ്റ്റബ്സും നോട്ടൗട്ടാണ്. അപരാജിതമായ 51 റൺസാണ് ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ പടുത്തുയർത്തിയത്.