IPL 2025: വൈഭവ് സൂര്യവന്‍ശി ക്രീസിലെത്തിയത് സഞ്ജുവിന്റെ ബാറ്റുമായി? ഗൂഗിള്‍ സിഇഒയെയും ഞെട്ടിച്ച് 14കാരന്‍ പയ്യന്‍
Vaibhav Suryavanshi: പരിക്കേറ്റ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പകരമായാണ് വൈഭവ് ടീമിലിടം നേടിയത്. ഇമ്പാക്ട് പ്ലയറായെത്തിയ താരത്തിന് റോയല്‍സ് ഓപ്പണിങില്‍ തന്നെ അവസരം നല്‍കി. സഞ്ജുവിന് പകരം ടീമിലെത്തിയ താരം, അദ്ദേഹത്തിന്റെ ബാറ്റ് കൊണ്ടാണ് കളിച്ചതെന്നാണ് റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര നിമിഷമായിരുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു 14കാരന്റെ അരങ്ങേറ്റത്തിന് ജയ്പുരിലെ സവായി മാന്‍സിങ് സ്റ്റേഡിയം സാക്ഷിയായി. അടുത്തകാലത്തെങ്ങും തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്ത റെക്കോഡ്. രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവന്‍ശി വെറുതെയങ്ങ് ചരിത്രത്തില്‍ ഇടം നേടുകയായിരുന്നില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ ഈ 14കാരന്‍ പയ്യന്‍ സിക്‌സര്‍ നേടി. 20 പന്തില്‍ 34 റണ്‍സ് നേടി ഔട്ടായെങ്കിലും താരം അരങ്ങേറ്റം ഗംഭീരമാക്കി. മൂന്ന് സിക്‌സറുകളും, രണ്ട് ഫോറുകളും പായിച്ചു.
പരിക്കേറ്റ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പകരമായാണ് വൈഭവ് ടീമിലിടം നേടിയത്. ഇമ്പാക്ട് പ്ലയറായെത്തിയ താരത്തിന് റോയല്‍സ് ഓപ്പണിങില്‍ തന്നെ അവസരം നല്‍കി. സഞ്ജുവിന് പകരം ടീമിലെത്തിയ താരം, അദ്ദേഹത്തിന്റെ ബാറ്റ് കൊണ്ടാണ് കളിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലഖ്‌നൗ താരം അര്‍ഷിന്‍ കുല്‍ക്കര്‍ണിയുമായി വൈഭവ് നടത്തിയ സംഭാഷണത്തിനിടെയാണ് ഈ രഹസ്യം പുറത്തുവന്നത്.




On this week’s episode of boys, bat and banter. 😂💗 pic.twitter.com/BnueoQEcw8
— Rajasthan Royals (@rajasthanroyals) April 20, 2025
Read Also: IPL 2025: അരങ്ങേറ്റത്തിൽ കുറിച്ചത് മൂന്ന് റെക്കോർഡ്; ഐപിഎലിൽ വരവറിയിച്ച് വൈഭവ് സൂര്യവൻശി
വൈഭവിന്റെ ബാറ്റ് തരണമെന്നായിരുന്നു കുല്‍ക്കര്‍ണിയുടെ ആവശ്യം. എന്നാല്‍ വൈഭവ് അതിന് തയ്യാറായില്ല. പിന്നീട് ഒരു ബാറ്റ് അയച്ച് തരാമെന്നും, ഇപ്പോള്‍ സത്യത്തില്‍ തന്റെ കൈവശം അധികം ബാറ്റുകളില്ലെന്നുമായിരുന്നു വൈഭവിന്റെ മറുപടി. സഞ്ജു ഭയ്യയുടെ ബാറ്റ് ഉപയോഗിച്ചാണ് കളിച്ചതെന്ന് വൈഭവ് പറയുന്നത്.
Woke up to watch an 8th grader play in the IPL!!!! What a debut! https://t.co/KMR7TfnVmL
— Sundar Pichai (@sundarpichai) April 19, 2025
പ്രശംസിച്ച് സുന്ദര്‍ പിച്ചൈ
അതേസമയം, വൈഭവ് സൂര്യവന്‍ശിയുടെ പ്രകടനത്തെ പുകഴ്ത്തി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ രംഗത്തെത്തി. ‘ഐപിഎല്ലിൽ എട്ടാം ക്ലാസുകാരന്റെ കളി കാണാൻ ഉണർന്നു, എന്തൊരു അരങ്ങേറ്റം’-എന്നായിരുന്നു സുന്ദര്‍ പിച്ചൈയുടെ ട്വീറ്റ്.